ബ്ലാസ്റ്റേഴ്‌സ് നാണംകെടാതെ രക്ഷപെട്ടു… ജിറോണയോട് തോറ്റത് 0-5ന്.

കൊച്ചി: ആരാധകര്‍ ഭയപ്പെട്ടതു പോലെ വലിയൊരു ദുരന്തം കേരള ബ്ലാസ്റ്റേഴ്‌സിനുണ്ടായില്ല. ലാ ലിഗ വേള്‍ഡിലെ അവസാന കളിയില്‍ സ്പാനിഷ് ടീമായ ജിറോണ എഫ്‌സിയോട് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തോല്‍വി സമ്മതിച്ചത്. വന്‍ മാര്‍ജിനില്‍ ജിറോണ ബ്ലാസ്‌റ്റേഴ്‌സിനെ കശാപ്പ് ചെയ്‌തേക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. തൊട്ടുമുമ്പത്തെ കളിയില്‍ മെല്‍ബണ്‍ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കു ലാ ലിഗ ടീമായ ജിറോണ മുക്കിയിരുന്നു.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എറിക് മോണ്ടെസ്, പെഡ്രോ പോറോ, അലെക്സ് ഗ്രാനെല്‍, ബെനിറ്റെസ് കാരാബെല്ലൊ, അലെക്‌സ് ഗാര്‍ഷ്യ എന്നിവരാണ് ലക്ഷ്യം കണ്ടത്.

ഡിഫന്‍സീവ് ഫുട്‌ബോളിലൂടെ ഒന്നാംപകുതിയില്‍ ജിറോണയെ പിടിച്ചുകെട്ടാന്‍ ബ്ലാസ്റ്റേഴ്‌സിനു സാധിച്ചു. ഒരേയൊരു ഗോള്‍ മാത്രമാണ് മഞ്ഞപ്പട ഒന്നാംപകുതിയില്‍ വഴങ്ങിയത്. എന്നാല്‍ രണ്ടാംപകുതിയില്‍ ഈ പ്രതിരോധമികവ് ആവര്‍ത്തിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. ഇതോടെ നാലു ഗോളുകള്‍ കൂടി നേടി ജിറോണ വിജയം വരുതിയിലാക്കുകയായിരുന്നു. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച ജിറോണ ടൂര്‍ണമെന്റില്‍ ജേതാക്കളാവുകയും ചെയ്തു. മെല്‍ബണ്‍ സിറ്റി ഓരോ ജയവും തോല്‍വിയുമായി രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ രണ്ടു കളികളിലും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ് അവസാന സ്ഥാനക്കാരായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
[masterslider id="10"]

Related posts