സഖാവ് ഷര്‍ട്ടും സഖാവ് സാരിയു൦: ഓണ പുടവയുമായി ശോഭന ജോര്‍ജ്

തിരുവനന്തപുരം: സഖാവ് ഷര്‍ട്ടും സഖാവ് സാരിയുമായി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭന ജോര്‍ജ് ഉപാധ്യക്ഷയായിട്ടുള്ള ഖാദി ബോര്‍ഡ്. ഓണത്തിനാണ് പുതിയ തരം ഷര്‍ട്ടുകളും സാരികളുമായി ഖാദി ബോര്‍ഡ് രംഗത്തെത്തുക.

കോണ്‍ഗ്രസിന്‍റെ ഭരണ കാലത്ത് ഖാദി ബോര്‍ഡ് പുറത്തിറക്കിയ ലീഡര്‍ ഷര്‍ട്ടിന്‍റെ ചുവട് പിടിച്ചാണ് ശോഭന ജോര്‍ജിന്‍റെ ഈ നീക്കം. ബോര്‍ഡിന്‍റെ ഉപാദ്ധ്യക്ഷയായി ശോഭന ജോര്‍ജ് സ്ഥാനമേറ്റടുത്ത ശേഷമുള്ള ആദ്യത്തെ ഓണമാണ് ഇത്.

  വൈറലായി ബേബി ബമ്പ് ചിത്രങ്ങളും സാമന്തയുടെ വെളിപ്പെടുത്തലും

ആറ് വ്യത്യസ്ത നിറങ്ങളിലായി  പുറത്തിറക്കുന്ന ഷര്‍ട്ടുകള്‍ക്ക് മുന്‍ കാലങ്ങളില്‍ ഇറങ്ങിയ ലീഡര്‍ ഷര്‍ട്ടുകളെക്കാള്‍ മേന്മയുണ്ടെന്ന് ശോഭന ജോര്‍ജ് വ്യക്തമാക്കി.

ഇതിന്‍റെ വിപണനോദ്ഘാടനം നടത്തുന്നത് ബ്രാന്‍ഡ് അംബാസിഡറായിരിക്കും. എന്നാല്‍, ഖാദി ബോര്‍ഡിന്‍റെ ബ്രാന്‍ഡ് അംബാസിഡറെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. സഖാവ് എന്നാണ് ഷര്‍ട്ടിന്‍റെ പേര് അപ്പോള്‍ അതിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ സഖാവ് പിണറായി വിജയന്‍ തന്നെയാകുമെന്നാണ് ശോഭന ജോര്‍ജ് പറയുന്നത്.

ശോഭന ജോര്‍ജ് തന്നെ നേരിട്ടാണ് ഷര്‍ട്ടുകള്‍ക്ക് ഈ പേര് നല്‍കിയത്. ഓണത്തിന് ഷര്‍ട്ടുകള്‍ വിപണി കീഴടക്കും എന്നാണ് പ്രതീക്ഷ. ഈ വരുന്ന ബുധനാഴ്ച മുതല്‍ ഷര്‍ട്ടുകള്‍ വിപണിയില്‍ എത്തി തുടങ്ങും. എന്തായാലും സഖാവ് ഷര്‍ട്ടും സഖാവ് സാരിയുമണിഞ്ഞ് ഇത്തവണത്തെ ഓണം മലയാളികള്‍ക്ക് പൊടിപൊടിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
[masterslider id="10"]

Related posts