മുപ്പത് കിലോ തൂക്കമുള്ള ലെഹങ്കയും കരീനയും: റാംപ് വാക്ക് വൈറല്‍

വിവാഹത്തിന് മുന്‍പും ശേഷവും മോഡലിംഗിലും റാംപിലും സജീവമായ നടിയാണ് കരീന കപൂര്‍. മുപ്പത് കിലോ ഭാരമുള്ള ലെഹങ്ക ധരിച്ചെത്തിയ കരീനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍കുന്നത്.

ഡല്‍ഹിയില്‍ വെച്ച്‌ നടന്ന ഇന്ത്യ കൊച്ചൂര്‍ വീക്ക് 2018 ല്‍ പങ്കെടുക്കവെ പകര്‍ത്തിയ വീഡിയോയാണ് ഇത്. ബ്രൈഡല്‍ ഡിസൈനര്‍ വസ്ത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഫാല്‍ഗുനി ആന്‍ഡ് ഷെയ്ന്‍ പീകോക്ക് ബ്രാന്‍ഡിന്‍റെ ഇന്ത്യയിലെ ആദ്യ ഷോയാണ് ഡല്‍ഹിയില്‍ വെച്ച്‌ നടന്ന ഇന്ത്യ കൊച്ചൂര്‍ വീക്ക് 2018.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

കമ്പനിയുടെ അമൂര്‍ ഡി ജുനഗര്‍ ശേഖരത്തിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളാണ് ഷോയില്‍ പ്രദര്‍ശിപ്പിച്ചത്.

രാജസ്ഥാനിലെ ജുനഗര്‍ കൊട്ടാരവും സംസ്‌കാരവുമാണ് ഈ ഡിസൈനിലേക്ക് നയിച്ചതെന്ന് ഫാല്‍ഗുനിയും ഷെയ്‌നും പറഞ്ഞു.ഹിന്ദുസ്ഥാന്‍ ടൈംസും സുനില്‍ സേതി ഡിസൈന്‍ അലെയ്ന്‍സും ചേര്‍ന്ന് നടത്തുന്ന ഇന്ത്യ കൗച്ചര്‍ വീക്ക് 2018 അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഫാഷന്‍ ഷോയാണ്.

സ്വര്‍ണ്ണനിറത്തിലുള്ള ലെഹങ്ക ധരിച്ച്‌ റാംപിലെത്തിയ കരീന ഒരു രാജകുമാരിയെപോലെ തിളങ്ങിയെന്നാണ് ആരാധകര്‍ പറയുന്നത്. ഒരു നടിയായ തനിക്ക് ഓരോ തവണ റാമ്പിലെത്തുമ്പോഴും പുതിയ അനുഭവമാണ് ലഭിക്കുന്നതെന്നും ക്യാമറയ്ക്ക് മുന്നിലെത്തുന്നതിനേക്കാള്‍ വ്യത്യസ്തമാണ് റാംപെന്നും താരം വ്യക്തമാക്കി.

  കന്നഡ സംവിധായകൻ രക്ഷിത് ഷെട്ടിയുടെ സ്റ്റുഡിയോയ്ക്ക് 5 ലക്ഷം കൂടി പിഴയടക്കാൻ ഉത്തരവ്; മൊത്തം പിഴ 25 ലക്ഷമായി

ഇത്തരം ഭാരമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് നടക്കുക ബുദ്ധിമുട്ടാണെങ്കിലും താന്‍ ഇത് ആസ്വദിക്കുകയാണെന്നും കരീന കൂട്ടിചേര്‍ത്തു. നിറവയറുമായി ക്യാമറയ്ക്ക് മുന്നിലെത്തിയും പ്രസവശേഷം ശരീരഭാരം കുറച്ചും ഞെട്ടിച്ച താരമാണ് കരീന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
[masterslider id="10"]

Related posts

Click Here to Follow Us