കളിച്ച് നടക്കേണ്ട പ്രായത്തില്‍ പിഎച്ച്ഡി നേടാനൊരുങ്ങി അമേരിക്കന്‍ മലയാളി

വാഷിംഗ്ടൺ: പതിനഞ്ചാം വയസില്‍ പിഎച്ച്ഡി സ്വന്തമാക്കാനൊരുങ്ങി അമേരിക്കന്‍ മലയാളി. അമേരിക്കയിലെ വെറ്റിനറി ഡോക്ടറായ താജി എബ്രഹാമിന്‍റെയും സോഫ്റ്റ വെയര്‍ എന്‍ജിനീയറായ ബിജോയുടെയും മകനായ തനിഷ്ക് ആണ് ഈ മിടുമിടുക്കൻ.

11ാമത്തെ വയസ്സില്‍ കാലിഫോര്‍ണിയ കമ്മ്യൂണിറ്റി കോളേജില്‍ നിന്ന് ബിരുദം നേടി ഇതിന് മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയയാളാണ് തനിഷ്ക്.

ബയോമെഡിക്കൽ എന്‍ജിനീയറി൦ഗില്‍ ബിരുദപഠനം പൂർത്തിയാക്കിയ തനിഷ്ക്  അഞ്ചാം വയസ്സില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ പരിപാടിയുടെ സര്‍ട്ടിഫിക്കേറ്റ് ആറ് മാസം കൊണ്ട് കരസ്ഥമാക്കിയിരുന്നു.

  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്

അടുത്ത അഞ്ച് കൊല്ലത്തിനുള്ളില്‍ ഇതേ വിഷയത്തില്‍ എം.ഡി എടുക്കുക എന്നതാണ് തനിഷ്‌കിന്‍റെ ലക്ഷ്യം. ആറാം വയസ്സില്‍ തന്നെ ഓണ്‍ലൈന്‍ വഴി ഹൈസ്ക്കൂള്‍ കോളേജ് തല ക്ലാസ്സുകള്‍ പഠിച്ചു തുടങ്ങിയ തനിഷ്‌ക് ഉയര്‍ന്ന മാര്‍ക്കുകളോടെ വിജയം നേടുകയും ചെയ്തിരുന്നു.

പൊള്ളലേറ്റ രോഗിയെ സ്പർശിക്കാതെ തന്നെ ഹൃദയമിടിപ്പ് അറിയാൻ കഴിയുന്ന ഉപകരണം തനിഷ്ക് അടുത്തിടെ കണ്ടെത്തിയിരുന്നു. ക്യാൻസറിന് കൂടുതൽ ഫലപ്രദമായ ചികിത്സ കണ്ടെത്തുക എന്നുള്ളതാണ് ലക്ഷ്യമെന്നും അതിനുള്ള ശ്രമത്തിലാണിപ്പോള്‍ എന്നും തനിഷ്ക് വ്യക്തമാക്കി. പാട്ട്, നീന്തല്‍. സംഗീതം, സിനിമ എന്നിവയെല്ലാം തനിഷ്‌കിന്‍റെ  ഇഷ്ടവിനോദങ്ങളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts