മെസ്സി പെനാൽറ്റി തുലച്ച മത്സരത്തിൽ അർജന്റീന ലോകകപ്പിലെ അരങ്ങേറ്റക്കാരായ എെസ്​ലൻഡിനോട് സമനില വഴങ്ങി.

മോസ്‌കോ: കിരീടഫേവറിറ്റുകളിലൊന്നും ലാറ്റിനമേരിക്കന്‍ വമ്പന്‍മാരുമായ അര്‍ജന്റീനയ്ക്കു ലോകകപ്പില്‍ നിരാശാജനകമായ സമനിലയോടെ തുടക്കം. യൂറോപ്പില്‍ കുഞ്ഞന്‍ ടീമായ ഐസ്‌ലാന്‍ഡാണ് അര്‍ജന്റീനയെ 1-1നു പിടിച്ചുകെട്ടിയത്. മല്‍സരത്തിലുടനീളം അര്‍ജന്റീന ആധിപത്യം പുലര്‍ത്തിയെങ്കിലും ഐസ്‌ലാന്‍ഡിന്റെ പ്രതിരോധാത്മക ശൈലിക്കു മുന്നില്‍ മറുപടിയുണ്ടായിരുന്നില്ല.

പത്തൊൻപതാം മിനിറ്റിൽ സെർജിയോ അഗ്യുറോയിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ഇരുപത്തിമൂന്നാം മിനിറ്റിൽ എന്തു ചെയ്യണമെന്ന് അറിയാതെ വട്ടംകറങ്ങിയ അർജന്റീനയുടെ ഡിഫൻഡർമാരെ കബളിപ്പിച്ച് ഫിൻബൊഗാസൺ വല കുലുക്കി. അർജന്റീന അക്ഷരാർഥത്തിൽ ഞെട്ടിയ നിമിഷം. ഇതിനു ശേഷമായിരുന്നു മെസ്സിയുടെ നാണംകെട്ട മിസ്.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി പെനല്‍റ്റി പാഴാക്കിയാണ് അര്‍ജന്റീനയ്ക്ക് അര്‍ഹിച്ച ജയം നിഷേധിച്ചത്. 64ാം മിനിറ്റിലാണ് ടീമിന്റെ ഹീറോയാവാന്‍ ലഭിച്ച അവസരം പാഴാക്കി മെസ്സി വില്ലനായി മാറിയത്. സെര്‍ജിയോ അഗ്വോറോയുടെ ഗോളില്‍ 19ാം മിനിറ്റില്‍ അര്‍ജന്റീനയാണ് കളിയില്‍ ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 23ാം മിനിറ്റില്‍ അല്‍ഫ്രെയോ ഫിന്‍ബൊഗാസന്റെ ഗോള്‍ ഐസ്‌ലാന്‍ഡിന് സമനില സമ്മാനിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു
[masterslider id="10"]

Related posts