മുംബൈ: മഹാത്മാ ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ നടത്തിയ പരാമശത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും. ആര്‍എസ്എസ് പ്രവര്ത്തകന് രാജേഷ് കുണ്ടേ നല്കിയ പരാതിയാണ് നാളെ ഭീവണ്ടി കോടതി പരിഗണിക്കുന്നത്. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസ്സുകാരാണെന്ന് പ്രസംഗിച്ചതിനാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2016 നവംബറിൽ രാഹുലിന് കോടതി ജാമ്യം നൽകിയിരുന്നു. ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് രാഹുല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും പിന്നീട് അത് പിന്‍വലിക്കുകയും ഭീവണ്ടി…
Read MoreDay: 11 June 2018
സ്കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞു;രണ്ട് കുട്ടികളും ആയയും മരിച്ചു.
കൊച്ചി: മരടില്‍ ഡേ കെയര്‍ സെന്ററിലെ വാൻ കുളത്തിലേക്കു മറിഞ്ഞു കുഞ്ഞുങ്ങളടക്കം മൂന്നു മരണം. കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്ററിലെ രണ്ടു കുട്ടികളും ആയയുമാണു മരിച്ചത്. വൈകിട്ട് മൂന്നേമുക്കാലോടെ മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണു വാന്‍ മറിഞ്ഞത്. എട്ടു കുട്ടികളും ആയയുമാണു വാനിലുണ്ടായിരുന്നത്. അഞ്ചു കുട്ടികളെ രക്ഷിച്ചു സമീപത്തെ വീട്ടിൽ ഇരുത്തിയിരിക്കുകയാണ്. ഡ്രൈവറും ഒരു കുട്ടിയും ആശുപത്രിയിൽ ചികിൽസയിലാണ്. മരട് സ്വദേശികളായ വിദ്യാ ലക്ഷ്മി, ആദിത്യൻ എന്നീ കുട്ടികളും ആയ ലത ഉണ്ണി എന്നിവരാണു മരിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാരാണു രക്ഷാപ്രവർത്തനത്തിനു നേതൃത്വം…
Read Moreമന്ത്രിസ്ഥാനം കിട്ടിയവര്‍ക്ക് പലര്‍ക്കും വകുപ്പില്‍ തൃപ്തി പോര തര്‍ക്കങ്ങള്‍ തുടരുന്നു;മന്ത്രിമാര്‍ പലരും ഓഫീസില്‍ എത്തിയില്ല;ഭരണ പ്രതിസന്ധി രൂക്ഷം..
ബെംഗളൂരു: കോൺഗ്രസിലെയും ജനതാദൾ-എസിലെയും മന്ത്രിമാർക്കിടയിലെ തർക്കം ഭരണപ്രതിസന്ധിക്കിടയാക്കുന്നതായി പരാതി. മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി അധികാരമേറ്റ് 20 ദിവസം കഴിഞ്ഞിട്ടും സഖ്യസർക്കാരിന് ഭരണപരമായ തീരുമാനമെടുക്കുന്നതിനോ മന്ത്രിസഭായോഗം ചേരാനോ കഴിഞ്ഞിട്ടില്ല. 25 മന്ത്രിമാർ സത്യപ്രതിജ്ഞചെയ്ത് ദിവസങ്ങൾക്കുശേഷമാണ് വകുപ്പ് വീതിച്ചുനൽകിയത്. വകുപ്പിനെച്ചൊല്ലിയുള്ള തർക്കത്താൽ മന്ത്രിമാർ ഓഫീസിലെത്തിയിട്ടില്ല. കോൺഗ്രസിൽ മന്ത്രിസ്ഥാനത്തിനാണ് തർക്കമെങ്കിൽ ജനതാദൾ- എസിൽ വകുപ്പിനെ ചൊല്ലിയാണ് വിഭാഗീയത. മുതിർന്ന നേതാക്കളായ ജി.ടി. ദേവഗൗഡയും സി.എസ്. പുട്ടരാജുവും വകുപ്പുമാറ്റണമെന്ന ഉറച്ച നിലപാടിലാണ്. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കാനാണ് തീരുമാനം. കോൺഗ്രസ് മന്ത്രിമാർ തിങ്കളാഴ്ച ഓഫീസിലെത്തുമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.…
Read Moreപ്രണബ് മുഖര്‍ജി ഇനി സജീവരാഷ്ട്രീയത്തിലേക്കില്ല: ശിവസേനയ്ക്ക് മറുപടി നല്കി ശര്‍മ്മിഷ്ട
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയെ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആര്.എസ്.എസ് ഉന്നയിച്ചേക്കാമെന്ന ശിവസേനയുടെ പ്രസ്താവനയ്ക്ക് മരിപടി നല്കി മകള്‍ ശര്‍മ്മിഷ്ട മുഖര്‍ജി. കൂടാതെ അദ്ദേഹം ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യന്‍ രാഷ്ട്രപതിയായി വിരമിച്ച അച്ഛന് ഇനി സജീവരാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ പോകുന്നില്ല’ എന്നായിരുന്നു അവര്‍ ട്വീറ്റിലൂടെ നല്കിയ മറുപടി. ശിവസേനാ നേതാവ് സഞ്ജയ് റൗത്താണ് ആര്‍എസ്എസ് പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കാമെന്ന പ്രസ്താവന നടത്തിയത്. ‘നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് 2014ലേതു പോലൊരു വിജയം അസാധ്യമാണ്. അന്ന്…
Read Moreഗിന്നെസ് ബുക്ക് ലക്ഷ്യമാക്കി ഈ വര്‍ഷവും മെഗാ യോഗ.
ബെംഗളൂരു : ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം സംഘടിപ്പിച്ച മെഗാ യോഗാ പരിപാടിക്കു പിന്നാലെ സമാനമായ യോഗ സമ്മേളനത്തിനു കൂടി മൈസൂരു ആതിഥ്യമരുളുന്നു. കഴിഞ്ഞ വർഷം നടന്ന യോഗ പരിപാടിയിൽ 55506 പേരാണ് പങ്കെടുത്തത്. ഈ മാസം 21നാണ് മെഗാ യോഗ സംഘടിപ്പിക്കുക. ടൂറിസം, ആയുഷി വകുപ്പുകളുടെ സഹകരണത്തോടെ മൈസൂരി റേസ് ക്ലബിൽ തന്നെയാണ് ഇത്തവണയും പരിപാടി.
Read Moreആസാമില്‍ ഭൂചലനം; 5.1 തീവ്രത
ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസാമില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ ഭൂകമ്പത്തിന്റെ തീവ്രത 5.1 ആണ് രേഖപ്പെടുത്തിയത്. ഷില്ലോംഗിലെ റീജണൽ ഭൂകമ്പശാസ്ത്ര പഠന സെന്ററില്‍ നിന്നുള്ള റിപ്പോർട്ടനുസരിച്ച്, നാഗോൺ ജില്ലയിലെ ദിൻങിൽ നിന്ന് 22 കിലോമീറ്റർ ദൂരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ജീവഹാനിയോ സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടില്ല.
Read Moreവിശ്വാസ സാഗരമായി മാറി സ്വലാത്ത് സമ്മേളനം.
ബെംഗളൂരു : വിശ്വാസ സാഗരം തീർത്ത് ബെംഗളൂരു സുന്നി കോഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സ്വലാത്നഗർ സമ്മേളനം (റുഹാനി ഇജ്തിമ). സംസ്ഥാനത്തിനകത്തും പുറത്തും നിന്നെത്തിയ ആയിരങ്ങൾ ആത്മീയ സംഗമത്തിൽ പങ്കെടുത്തു. റമസാൻ 25–ാം രാവിൽ ശിവാജി നഗർ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയിൽ നടന്ന പരിപാടിക്ക് ഷൗക്കത് ബുഖാരി പതാക ഉയർത്തി. എസ്ജെയു കുടുംബസംഗമം ജാഫർ അഹമ്മദ് നൂറാനി ഉദ്ഘാടനം ചെയ്തു. എസ്വൈഎസ് ജനറൽ സെക്രട്ടറി മുജീബ് സഖാഫി അധ്യക്ഷത വഹിച്ചു. ഹബീബ് നൂറാനി ക്ലാസ് നയിച്ചു. എൻ.എ. ജലാലുദ്ദീൻ മുസ്ലിയാർ പ്രാർഥനയ്ക്കു നേതൃത്വം നൽകി.…
Read More”റോമന്‍സ്”സിനിമയുടെ കഥ പോലെ കൊരട്ടി പള്ളിയില്‍ വമ്പന്‍ കൊള്ള ..പന്ത്രണ്ട് ലക്ഷം നേര്‍ച്ച പണവും കണക്കില്‍പ്പെടാത്ത വഴിപാട് സ്വര്‍ണ്ണവുമായി രണ്ടു സഹ വികാരിമാര്‍ മുങ്ങി …! കലിയടങ്ങാതെ ഇടവകക്കാര് പള്ളി മുറ്റത്ത് പ്രതിഷേധം ..!
കൊരട്ടി : ദിവസങ്ങളായി പള്ളിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ വിശ്വാസികളെ വഞ്ചിച്ചു പന്ത്രണ്ട് ലക്ഷം നേര്‍ച്ച പണവും കണക്കില്‍പ്പെടാത്ത വഴിപാട് സ്വര്‍ണ്ണവുമായി സഹ വികാരിമാര്‍ മുങ്ങി ..ഫാ പിന്റോ , ഫാ അനില്‍ എന്നിവരാണ് ഒളിവില്‍ പോയിരിക്കുന്നത് ….ഉച്ചയൂണിന്റെ സമയത്തായിരുന്നു ഇടവകക്കാരെ വെട്ടിച്ചു പണവുമായി കടന്നു കളഞ്ഞത് ….! വിശ്വാസികള്‍ വഞ്ചിതരായതോടെ പള്ളി അങ്കണത്തില്‍ കൂട്ടം കൂടി ധര്‍ണ്ണ ഇരുന്നു ..അരമനയില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തു.. പോലീസും തമ്പടിച്ചിട്ടുണ്ട് … പള്ളിയില്‍ നേരത്തെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നേര്‍ച്ച പണം എണ്ണി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല …എണ്ണി തിട്ടപ്പെടുത്തി…
Read Moreനഗരം ഇനിയും ചീഞ്ഞ് നാറുമെന്ന് ഉറപ്പായി;പൗരകർമ്മികളുടെ സമരത്തിന് പിന്നാലെ നഗരത്തിലെ മാലിന്യനീക്കം പ്രതിസന്ധിയിലാകുന്ന സമരവുമായി കരാറുകാരും ട്രക്കുടമകളും.
ബെംഗളൂരു :ഏതാനും ദിവസം മുൻപ് മാലിന്യം നീക്കം ചെയ്യുന്ന ജീവനക്കാർ നടത്തിയ സമരം നഗരത്തെ ബാധിച്ചിരുന്നു, അടുത്തതായി നഗരത്തിലെ മാലിന്യനീക്കം പ്രതിസന്ധിയിലാകുമെന്ന സൂചന നൽകി ട്രക്ക് ഉടമകളുടെയും കരാറുകാരുടെയും സമരഭീഷണി. മാലിന്യം നീക്കിയതിനുള്ള തുക അഞ്ചുമാസമായി കുടിശികയാണെന്നും ഇത് ഉടൻ നൽകിയില്ലെങ്കിൽ പണിമുടക്ക് നടത്തുമെന്നും കരാറുകാർ മുന്നറിയിപ്പ് നൽകി. അഞ്ചു മാസമായി 200 കോടിയോളം രൂപ കുടിശികയുണ്ടെന്ന് ഇവർ പറഞ്ഞു. വാടക നൽകുന്ന കാര്യത്തിൽ ബെംഗളൂരു മഹാനഗരസഭ ഉദാസീന നിലപാടാണ് സ്വീകരിച്ചതെന്നു ഗാർബേജ് ലോറി ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എൻ.സുബ്രഹ്മണ്യം പറഞ്ഞു. വാടക…
Read Moreനൻമ മലയാളി കൾചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി.
ബെംഗളൂരു : നൻമ മലയാളി കൾചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഇഫ്താർ വിരുന്ന് വിബിഎച്ച്സി വൈഭവ അപ്പാർട്ട്മെന്റിൽ വച്ച് നടത്തി. അസ്ലം, നാസർ, ഷെബിർ അലി തുടങ്ങിയവർ നമസ്കാരത്തിന് നേതൃത്വം നൽകി. അസോസിയേഷൻ പ്രസിഡന്റ് ജിൻസ് അരവിന്ദ്, വൈസ് പ്രസിഡന്റ് ബൈജു വി ഡി, ജോയിന്റ് ട്രഷറർ ജിതേഷ് അമ്പാടി എന്നിവർ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Read More