സ്കൂള്‍ ബസ് കുളത്തിലേക്ക്‌ മറിഞ്ഞു;രണ്ട് കുട്ടികളും ആയയും മരിച്ചു.

കൊച്ചി: മരടില്‍ ഡേ കെയര്‍ സെന്‍ററിലെ വാൻ കുളത്തിലേക്കു മറിഞ്ഞു കുഞ്ഞുങ്ങളടക്കം മൂന്നു മരണം. കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്‍ററിലെ രണ്ടു കുട്ടികളും ആയയുമാണു മരിച്ചത്. വൈകിട്ട് മൂന്നേമുക്കാലോടെ മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണു വാന്‍ മറിഞ്ഞത്. എട്ടു കുട്ടികളും ആയയുമാണു വാനിലുണ്ടായിരുന്നത്. അഞ്ചു കുട്ടികളെ രക്ഷിച്ചു സമീപത്തെ വീട്ടിൽ ഇരുത്തിയിരിക്കുകയാണ്. ഡ്രൈവറും ഒരു കുട്ടിയും ആശുപത്രിയിൽ ചികിൽസയിലാണ്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മരട് സ്വദേശികളായ വിദ്യാ ലക്ഷ്മി, ആദിത്യൻ എന്നീ കുട്ടികളും ആയ ലത ഉണ്ണി എന്നിവരാണു മരിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാരാണു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. ഇടുങ്ങിയ റോഡിൽ വളവു തിരിയവേ നിയന്ത്രണം വിട്ട വാൻ കുളത്തിലേക്കു മറിയുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആഴം കുറവായിരുന്നെങ്കിലും കുളത്തിൽ ചെളി നിറഞ്ഞിരുന്നതിനാലാണു ദുരന്തമുണ്ടായതെന്നു നാട്ടുകാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts