ബെംഗളൂരു:ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ കൈരളീ നികേതന്‍ വിദ്യാലയങ്ങള്‍ക്ക് തിളക്കമാര്‍ന്ന വിജയം . ഇന്ദിരാനഗര്‍ ഹൈസ്കൂളില്‍ 94% പേര്‍ വിജയിച്ചു . പരീക്ഷ എഴുതിയ 176 പേരില്‍ 11 പേര്‍ക്ക് ഡിസ്ടിങ്ങഷനും 165 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു . ഓം പ്രകാശ് ഭരദ്വാജ് (583) , സുഹാന (571), ശാമിലി (555) , നിഖിത (551) എന്നിവര്‍ ഉന്നത വിജയം കരസ്ഥമാക്കി . അള്‍സൂര്‍ കൈരളീ നികേതന്‍ ഇംഗ്ലീഷ് സ്കൂളില്‍ പരീക്ഷ എഴുതിയ 30 ല്‍ 27 പേരും വിജയിച്ചു…
Read MoreMonth: May 2018
തമിഴ്താരം അഞ്ജലിയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട് ….!!
തകര്‍പ്പന്‍ ലുക്കില്‍ തമിഴ് താരം അഞ്ജലിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തിറങ്ങി …!
Read More‘വനവാസത്തിനയക്കപ്പെട്ട ശ്രീ രാമനെ സഹായിച്ചത് കര്‍ണ്ണാടകക്കാരനായ ഹനുമാന്‍ ‘…! ബി ജെ പി ക്ക് വോട്ടു ചെയ്യൂ …കര്‍ണ്ണാടകയില്‍ രാമരാജ്യത്തിനു അടിത്തറ പാകൂ …”: യോഗി ആദിത്യ നാഥ്..!
ബെംഗലൂരു : ബി ജെ പിയുടെ ഭല്കി ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ജനങ്ങളെ അഭി സംബോധന ചെയ്ത യോഗി ആദിത്യനാഥ് രാമായണത്തിലെ ശകലങ്ങള്‍ ഉദ്ദരിച്ച് വോട്ടു അഭ്യര്‍ത്ഥന നടത്തിയത് …പതിനാലു വര്ഷം വനവാസത്തിനയക്കപ്പെട്ട രാമനെ കര്‍ണ്ണാടകക്കാരനായ ഹനുമാനു സഹായിച്ചതെന്നും ബി ജെ പിക്ക് വോട്ടു ചെയ്യുന്ന വഴി കര്‍ണ്ണാടകയില്‍ രാമരാജ്യത്തിനു അടിത്തറയിടുകയാണ് ചെയ്യുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു .. സിദ്ധരാമയ്യ സര്‍ക്കാര്‍ ജനങ്ങളുടെ പണം അക്ഷരാര്‍ത്ഥത്തില്‍ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും ,ബി ജെ പി അധികാരത്തിലെത്തിയാല്‍ ആ പണം ജനങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കുമെന്നും…
Read Moreവൈറ്റ് ഫീല്‍ഡ് സായ് കോളനിഭാഗത്ത് വാനര ശല്യം രൂക്ഷം…. ..പരിസരവാസികള്‍ പലരും ‘കൂടും കുടുക്കമെടുത്തു’ സ്ഥലം കാലിയാക്കുന്നു ..പരിഹാരത്തിനായി സമീപിച്ചപ്പോള്‍ അധികൃതരും കൈ മലര്‍ത്തുന്നു
ബെംഗലൂരു : ‘പ്ലാനെറ്റ് ഓഫ് എ യ്പ്സ് ‘ എന്ന അമേരിക്കന്‍ ഫിക്ഷന്‍ ചിത്രത്തില്‍ മനുഷ്യന്റെ ബുദ്ധി കുറച്ചു മരുന്നുകളിലൂടെ കുറച്ചു ചിമ്പാന്‍സികള്‍ക്ക് ലഭിക്കുന്നതും ഒടുവില്‍ മനുഷ്യ വര്‍ഗ്ഗത്തിന് മുഴുവന്‍ ഭീഷണിയായികൊണ്ട് അവ പടര്‍ന്നു കയറുന്നതുമൊക്കെ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട് .. അതൊരു സങ്കല്‍പ്പിക ‘സിനിമ ‘മാത്രമാണെങ്കില്‍ വൈറ്റ് ഫീല്‍ഡ് ഭാഗത്തുള്ള സായ് കോളനിയില്‍ കൂടി നിങ്ങള്‍ ഒന്ന്‍ നടന്നു നോക്കിയാല്‍ ചിലപ്പോള്‍ അതില്‍ പറഞ്ഞതോക്കെ പറഞ്ഞതൊക്കെ സംഭവ്യമെന്നു തോന്നിപ്പോകും ..ഒരു പക്ഷെ ബെംഗലൂരു നഗരത്തിലെ ഏറ്റവും വലിയ ‘വാനര കൊള്ള ‘ നടക്കുന്നത്…
Read Moreപ്രഭാത ഭക്ഷണംവിളമ്പുന്നത് മാത്രം 1400 ഓളം ആളുകള്‍ക്ക് ,ചുരുങ്ങിയ ചിലവില്‍ മൃഷ്ടാന ഭോജനം , നഗരത്തിലെ ഏറ്റവും തിരക്കേറിയ ‘ഇന്ദിര കാന്റീന്‍ ‘ ഇവിടെ ഉണ്ട് ..!
ബെംഗലൂരു : ജയലളിത സര്‍ക്കാര്‍ തമിഴ് നാട്ടില്‍ തുടക്കമിട്ട ‘അമ്മാ കാന്റീന്‍ ‘ മോഡല്‍ ഉദ്യാന നഗരിയില്‍ സിദ്ധ രാമയ്യ ആരംഭിച്ചപ്പോള്‍ ആദ്യമൊക്കെ അല്‍പ്പം ‘നെറ്റി ചുളിച്ചവര്‍ ‘ഏറെയാണ് … എന്നാല്‍ 24 മൊബൈല്‍ വാഹനങ്ങള്‍ക്ക് പുറമേ സിറ്റിയില്‍ തുടക്കമിട്ട 192 ഇന്ദിര കാന്റീനുകള്‍ ഒരു വര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ കണ്ണും പൂട്ടി പറയാം ഇത് സാധാരണക്കാരന്റെ’ ഊട്ടുപുര ‘തന്നെയെന്നു..! സിറ്റി മാര്‍ക്കറ്റിന്റ്റെ ഹൃദയഭാഗത്തേയ്ക്ക് ചുവടു വെയ്ക്കുമ്പോള്‍ കാണുന്ന തിരക്കേറിയ ഭക്ഷണ ശാല തന്നെയാണ് ഇന്നുവരെയുള്ളതില്‍ ഏറ്റവും ജനത്തിരക്കെറിയ ഇന്ദിര കാന്റീന്‍ …ഓരോ സമയത്തെയും ഭക്ഷണത്തിന്…
Read Moreമോദി സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്
ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ വന്‍ ദുരന്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതുകൂടാതെ തിരുത്തല്‍ നടപടികള്‍ക്കു പകരം ഗൂഢാലോചനാ സിദ്ധാന്തങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ടു നിരോധനവും വേണ്ടത്ര ആലോചനയില്ലാതെ നടപ്പാക്കിയ ജി.എസ്.ടിയും കേന്ദ്ര സര്‍ക്കാറിന് പിണഞ്ഞ ഏറ്റവും വലിയ രണ്ട് അബദ്ധങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രണ്ട് വിഢിത്തങ്ങള്‍ രാജ്യത്തെ സാമ്പത്തിക ഭദ്രതക്ക് കനത്ത നഷ്ടമുണ്ടാക്കി. അതുകൂടാതെ ചെറുകിട…
Read Moreഡീസല്‍ വിലക്കയറ്റത്തില്‍ പണി കിട്ടിയത് ബി.എം.ടി.സിക്ക്;പ്രതിദിന നഷ്ടം പത്ത് ലക്ഷം രൂപ.
ബെംഗളൂരു: ഡീസൽ വില കുതിച്ചുയർന്നതോടെ ബിഎംടിസിയുടെ നഷ്ടവും പെരുകുന്നു. പ്രതിദിനം പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് ബിഎംടിസിക്ക് നേരിടേണ്ടി വരുന്നത്. ബിഎംടിസി പ്രതിദിനം 6149 ബസ് സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. അഞ്ച് മാസത്തിനിടയിൽ ഡീസൽ വിലയിൽ വന്ന മാറ്റമാണ് ബിഎംടിസിക്ക് ഏറെ ക്ഷീണം ചെയ്യുന്നത്. കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ എസി ബസ് സർവീസിലെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തിയതും തിരിച്ചടിയായിട്ടുണ്ട്. നമ്മ മെട്രോയിൽ യാത്രക്കാർ കൂടിയതോടെ ബിഎംടിസി ബസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.
Read Moreകേരളത്തില്‍ റിലീസ് ചെയ്യുന്ന ദിവസം പ്രവാസികള്‍ക്കും സിനിമ കാണാം
യു.എ.ഇ: യു.എ.ഇ ആസ്ഥാനമായി ലോക ഓണ്‍ലൈന്‍ മലയാളം മൂവി തീയേറ്റര്‍ വരുന്നു. അതുകൊണ്ട് തന്നെ കേരളത്തിലെ റിലീസ് ദിവസം തന്നെ പ്രവാസികള്‍ക്കും ഓണ്‍ലൈന്‍വഴി സിനിമ കാണാനുള്ള അവസരം ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. സാധാരണ രീതിയില്‍ നാട്ടിലെ തിയറ്ററുകളില്‍ നന്നായി ഓടിയ സിനിമകള്‍ മാത്രമാണ് ആഴ്ചകള്‍ക്ക് ശേഷം ഗള്‍ഫിലെ തിയറ്ററുകളിലെത്തുന്നത്. എന്നാല്‍ റിലീസ് ദിവസം തന്നെ ഗള്‍ഫ് പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി സിനിമകാണാനുള്ള അവസരമാണ് ഐനെറ്റ് സ്ക്രീന്‍ ഡോട്ട് കോം ഓണ്‍ലൈന്‍ മൂവീ തിയേറ്റര്‍ ഒരുക്കുന്നത്. യു.എ.ഇലുള്ള സിനിമാ ആസ്വാദകര്‍ക്ക് 25 ദിര്‍ഹത്തിന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്…
Read Moreജനാധിപത്യത്തില്‍ അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് മോദി
ബംഗളൂരു: ജനാധിപത്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയോ അല്ലെങ്കില്‍ മറ്റൊന്നിന്‍റെയോ പേരിലുള്ള അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ബിജെപി യുവമോര്‍ച്ചാ കാര്യകര്‍ത്താക്കളെ നമോ ആപ്പിലൂടെ അഭിസംബോധന ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റോ ഒരു തരത്തിലുമുള്ള അക്രമങ്ങളും അനുവദിക്കില്ലെന്നും. കര്‍ണാടകയില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് അവരുടെ ജീവന്‍ നഷ്ടമായിയെന്നും. രാഷ്ട്രീയ സംവാദത്തിനുള്ള ഒരു ഇടം വേണം എന്നാല്‍ അതൊരിക്കലും അക്രമമായി മാറരുതെന്നും. രാഷ്ട്രീയ അക്രമങ്ങളിലൂടെ നിരവധി പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെങ്കിലും കര്‍ണാടകയിലെ ബിജെപിയുടെ യുവ മോര്‍ച്ച പ്രവര്‍ത്തകരോട് അക്രമങ്ങളില്‍ ഉള്‍പ്പെടരുതെന്നാണ് ഞാന്‍…
Read Moreനേട്ടങ്ങളുടെ പടി കയറി ബാഹുബലി രണ്ടാം ഭാഗം
ബെയ്ജിംങ്ങ്: നേട്ടങ്ങളുടെ പടി കയറി വീണ്ടും ബാഹുബലി രണ്ടാം ഭാഗം. ചൈനയിൽ റിലീസ് ചെയ്ത ആദ്യ ദിവസം 16 കോടിയിലധികം രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം രാജ്യത്ത് വൻ തരംഗമുണ്ടാക്കി ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ചൈനയിലെ തിയേറ്ററുകളിലെത്തിയത്. പക്ഷെ, സ്വീകാര്യതയ്ക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ല. മെയ് 4ന് റിലീസ് ചെയ്ത ചിത്രം ഒറ്റ ദിവസം കൊണ്ട് നേടിയത് 16 കോടിയിലധികം രൂപ. ഇന്ത്യൻ സിനിമകൾക്ക് ചൈനയിലുള്ള വിപണി സാധ്യതയ്ക്ക് നേരത്തെയും ഉദാഹരണങ്ങളുണ്ട്. ചൈനയിലെ ഇന്ത്യൻ സിനിമകളുടെ ആദ്യദിന കളക്ഷനിൽ ബാഹുബലിക്ക്…
Read More