അപ്രതീക്ഷിതമായി പെയ്ത മഴയിൽ തണുത്ത് വിറച്ച് നഗരം

ബെംഗളൂരു : അപ്രതീക്ഷിതമായി പെയ്തമഴയിൽ തണുത്ത് ബെംഗളൂരു നഗരം. ഞായറാഴ്ച പുലർച്ചെയാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിൽ മഴ പെയ്തത്.

പലയിടങ്ങളിലും ശക്തികുറഞ്ഞ മഴയാണ് പെയ്തത്. കെ.ആർ. നഗർ, രാമമൂർത്തി നഗർ, ജയനഗർ, ഹെബ്ബാൾ, എം.ജി. റോഡ്, ആർ.ടി. നഗർ, സുൽത്താൻ പാളയ, രാജരാജേശ്വരീ നഗർ തുടങ്ങിയ സ്ഥലങ്ങളിൽ മഴയുണ്ടായി.

ഇതിന്റെ തുടർച്ചയായി ചാറ്റൽമഴ ദിവസം മുഴുവൻ നഗരത്തെ മൂടിനിന്നു. നഗരത്തിലെ ശരാശരി താപ നില 22.04 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.

  ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു

18.02 ഡിഗ്രി സെൽഷ്യസ് മുതൽ 24.37 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില. പലരും പുറത്തിറങ്ങാൻ മടിച്ചു.

ഇതോടെ, വാണിജ്യ കേന്ദ്രങ്ങളിൽ സാധാരണ ഞായറാഴ്ചകളിൽ ഉണ്ടാകാറുള്ള തിരക്കനുഭപ്പെട്ടില്ല.

കബൺപാർക്ക് പോലെ സഞ്ചാരികളെത്താറുള്ള സ്ഥലങ്ങളിലും തിരക്ക് കുറവായിരുന്നു.

വടക്കൻ കർണാടകത്തിലും മലയോര ജില്ലകളിലും മഴയുണ്ടായി.

പലയിടത്തും സാധാരണയിലേക്കാളധികം തണുപ്പ് അനുഭവപ്പെട്ടു. പലയിടത്തും അപ്രതീക്ഷിതമായി പെയ്ത മഴയിൽ മൂടൽ മഞ്ഞ് പടർന്നു.

ശ്രീലങ്കയുടെ കിഴക്കൻ കടലോരത്തും ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും രൂപം കൊണ്ടുകൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ ഫലമായാണ് മഴയുണ്ടായതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

  അമ്മയോട് സംസാരിച്ചിരിക്കെ കുഴഞ്ഞുവീണു; 25-കാരിയായ ടെക്കി മസ്തിഷ്കാഘാതം മൂലം മരിച്ചു; അവയവദാനത്തിന് തയ്യാറായി മാതാപിതാക്കൾ

തിങ്കളാഴ്ചയും താപനില കുറയുമെന്നാണ് കാലാവസ്ഥാ വിഭാഗം കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്
[masterslider id="10"]

Related posts