സംസ്ഥാനത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി സർക്കാർ; നമ്മ മെട്രോയിൽ നിരക്ക് വർദ്ധന 

ബെംഗളൂരു: സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍.

ബെംഗളൂരു നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമായ നമ്മ മെട്രോയിലും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ്.

15 ശതമാനം ബസ് നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് നമ്മ മെട്രോയില്‍ 42 ശതമാനംവരെ നിരക്ക് വര്‍ധനവിന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ബോര്‍ഡ് അംഗീകാരം നല്‍കിയത്.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

കഴിഞ്ഞ ദിവസം നടന്ന നിരക്ക് നിര്‍ണയ കമ്മിറ്റി യോഗം മെട്രോ ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു.

ഇന്നലെ ചേര്‍ന്ന ബിഎംആര്‍സിഎല്‍ ബോര്‍ഡ് യോഗം ഈ ശിപാര്‍ശ അംഗീകരിക്കുകയായിരുന്നു.

ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് കര്‍ണാടക മെട്രോ നിരക്കില്‍ പരിഷ്‌കരണം വരുത്തുന്നത്.

നമ്മ മെട്രോയില്‍ നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 10 രൂപയും പരമാവധി നിരക്ക് 65 രൂപയുമാണ്.

പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ പരമാവധി നിരക്ക് 90 രൂപയായി ഉയരും.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ

തിരക്കുകൂടിയ സമയങ്ങളിലും തിരക്ക് കുറഞ്ഞ സമയങ്ങളിലും വ്യത്യസ്ത ചാര്‍ജ് ഈടാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
[masterslider id="10"]

Related posts