മെട്രോ ട്രാക്കിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ച് മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍: ഗ്രീന്‍ ലൈന്‍ മെട്രോയുടെ ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരു: മെട്രോ ട്രെയിന്‍ ട്രാക്കില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെ മെട്രോ ജീവനക്കാര്‍ രക്ഷപ്പെടുത്തി.

മെട്രോ ഗ്രീന്‍ ലൈനിലെ ജലഹള്ളി സ്റ്റേഷനിലാണ് സംഭവം.

മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ബീഹാറില്‍ നിന്നുള്ള അനില്‍ കുമാര്‍ പാണ്ഡെ (49) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്ന് രാവിലെ 10.25 ഓടെയാണ് സംഭവം, സെന്‍ട്രല്‍ സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മദാവരയിലേക്കുള്ള മെട്രോ ട്രെയിന്‍ ജാലഹള്ളി സ്റ്റേഷനില്‍ എത്തിയപ്പോള്‍ അനില്‍ കുമാര്‍ പാണ്ഡെ ട്രാക്കിലേക്ക് എടുത്ത് ചാടുകയായിരുന്നു.

  ബെംഗളൂരു സ്മാർട്ട് സിറ്റിയാകുന്നു; ഐഒസി ജംഗ്ഷനിൽ വമ്പൻ റോട്ടറി മേൽപ്പാലം കൂടി വരുന്നു

മെട്രോ ജീവനക്കാരുടെ കൃത്യനിഷ്ഠയും അടിയന്തര ഇടപെടലും വഴി അനില്‍കുമാര്‍ പാണ്ഡെയെ ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാണ്ഡെയ്ക്ക് ഗുരുതര പരിക്കുകളില്ല. സംഭവത്തെത്തുടര്‍ന്ന് 25 മിനിറ്റോളം ഗ്രീന്‍ ലൈന്‍ മെട്രോയുടെ ഗതാഗതം തടസ്സപ്പെട്ടു.

ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചു. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ബിഎംആര്‍സിഎല്‍ അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
[masterslider id="10"]

Related posts