മൈസൂരുവിൽ മലയാളി യാത്രികനെ തടഞ്ഞ് കാറും പണവും കവർന്നതായി പരാതി

ബെംഗളൂരു: മൈസൂരുവില്‍ വച്ച് പട്ടാപ്പകല്‍ മലയാളി ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവു കവര്‍ന്നു.

അക്രമികള്‍ കാര്‍ തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ഇന്ന് രാവിലെ കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി ബിസിനസ്സുകാരനായ സൂഫിയെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ആക്രമിച്ച ശേഷം പണവും കാറുമായി കടന്നുകളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

പട്ടാപ്പകല്‍ തിരക്കേറിയ റോഡില്‍ വച്ച നടന്ന സംഭവത്തില്‍ ആളുകള്‍ ആശങ്കയിലാണ്.

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരുന്നതിനിടെയാണ് സൂഫി ആക്രമിക്കപ്പെട്ടത്.

തുടര്‍ന്ന് സൂഫി സമീപത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ ചെക്കുപോസ്റ്റുകളില്‍ വിവരം നല്‍കിയതായും പരിശോധന ശക്തമാക്കിയതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts