വിവാഹത്തിനൊരുങ്ങുന്നതിനിടെ യുവ എൻജിനീയർ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: മണ്ഡ്യ ജില്ലയിലെ മളവള്ളി താലൂക്കിൽ ബസപുര ഗേറ്റിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നരേഗ സ്വദേശിയായ വനിതാ എഞ്ചിനീയർ മരിച്ചു.

ശരണ്യ ഗൗഡ (25) ആണ് മരിച്ച വനിതാ എഞ്ചിനീയർ. ശരണ്യ ഗൗഡയുടെ വിവാഹം ഫെബ്രുവരി 16 നാണ് നിശ്ചയിച്ചിരുന്നത്.

  ലംബോർഗിനി ഉപയോഗിച്ച് അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്കെതിരെ അന്വേഷണം; വാഹനം കസ്റ്റഡിയിൽ

കനകപുര താലൂക്കിലെ സാതനൂർ പഞ്ചായത്തിൽ കഴിഞ്ഞ ഒരു വർഷമായി നരേഗ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ സ്വഗ്രാമിൽ നിന്ന് ഹലാഗുരിയിലേക്ക് പോകുന്നതിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് ശരണ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ ഹലഗുരു പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us