ബംഗളൂരു: ജനാധിപത്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെയോ അല്ലെങ്കില്‍ മറ്റൊന്നിന്‍റെയോ പേരിലുള്ള അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ ബിജെപി യുവമോര്‍ച്ചാ കാര്യകര്‍ത്താക്കളെ നമോ ആപ്പിലൂടെ അഭിസംബോധന ചെയ്യവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.
ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റോ ഒരു തരത്തിലുമുള്ള അക്രമങ്ങളും അനുവദിക്കില്ലെന്നും. കര്‍ണാടകയില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് അവരുടെ ജീവന്‍ നഷ്ടമായിയെന്നും. രാഷ്ട്രീയ സംവാദത്തിനുള്ള ഒരു ഇടം വേണം എന്നാല്‍ അതൊരിക്കലും അക്രമമായി മാറരുതെന്നും. രാഷ്ട്രീയ അക്രമങ്ങളിലൂടെ നിരവധി പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെങ്കിലും കര്‍ണാടകയിലെ ബിജെപിയുടെ യുവ മോര്‍ച്ച പ്രവര്‍ത്തകരോട് അക്രമങ്ങളില്‍ ഉള്‍പ്പെടരുതെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗളൂരുവില്‍ 60 നമ്മ ബിപിഒ കോപ്ലെക്‌സുകള്‍ സ്ഥാപിക്കുമെന്നും മോദി പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ മോദി കര്‍ണാടകയിലെ തൊഴില്‍ ഇല്ലായ്മ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. സംരംഭകരെ പ്രോത്സാഹിപ്പിക്കാനാണ് മുദ്ര ലോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍. ആധാര്‍ മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ വരെ കോണ്‍ഗ്രസ് കുറ്റം പറയുമ്പോള്‍ ബിജെപി ആധുനിക സാങ്കേതിക വിദ്യ രാജ്യത്തെത്തണമെന്ന നിലപാടുകാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ ജനങ്ങളില്‍ തെരഞ്ഞെടുപ്പിനോടുള്ള താല്‍പ്പര്യം വ്യക്തമായി മനസിലാക്കാന്‍ സാധിക്കുന്നുണ്ടെന്നും. അടിവേര് വരെ ഇറങ്ങിച്ചെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ നടത്തുന്നതെന്ന കാര്യത്തില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിജെപിയുടെ പ്രകടനപത്രികയില്‍ കര്‍ണാടകയ്ക്ക് പ്രത്യേക ശ്രദ്ധയാണ് നല്‍കിയിട്ടുള്ളതെന്നും മോദി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.