നഗരത്തിൽ രോഗവ്യാപനം കുത്തനെ കുറഞ്ഞു; ലോക്ഡൗൺ നീക്കിയേക്കും

ബെംഗളൂരു: നഗരത്തിൽ രോഗവ്യാപനം കുറഞ്ഞുവന്നതോടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറിക്കിട്ടുന്നതിനു കാക്കുകയാണ് നഗരവാസികൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിനു താഴെയെത്തിയാൽ ലോക്ഡൗൺ ഒഴിവാക്കാമെന്നാണ് കേന്ദ്രസർക്കാർ മാനദണ്ഡം.

ഇപ്പോൾ നഗരത്തിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിന് താഴെയെത്തി. മഹാമാരിയെ പിടിച്ചുകെട്ടാൻ മുന്നണിപ്പോരാളികളായവർക്കും ജനങ്ങൾക്കും ഒരുപോലെ ആശ്വാസം പകരുന്നതാണ് കണക്കുകൾ. കഴിഞ്ഞ ഏഴുദിവസത്തെ ശരാശരി കോവിഡ് പോസിറ്റിവിറ്റി നിരക്ക് 4.91 ആണ്.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

കോവിഡ് വ്യാപനം ഉയരത്തിലെത്തിയ മേയ് ആദ്യം നഗരത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 38.32 ശതമാനമായിരുന്നു. ഇതാണ് അഞ്ചുശതമാനത്തിൽ താഴെയെത്തിയത്. രോഗബാധിതരുടെ പതിന്മടങ്ങാണ് ഇപ്പോൾ രോഗമുക്തിനേടുന്നതെന്നും ആശ്വാസത്തിന് വകനൽകുന്നു.

മുൻപ് നഗരത്തിൽ 25,000-ത്തിലധികം പേർക്ക് രോഗംബാധിച്ച ദിവസങ്ങൾ ഉണ്ടായിരുന്നു. മേയ് അവസാനത്തോടെയാണ് രോഗവ്യാപനം കുറഞ്ഞുവന്നത്. പുതിയ രോഗികൾ 2000-ത്തിന് താഴെയെത്തി. ഒരുലക്ഷത്തോളം പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നേരത്തെ സജീവ കോവിഡ് കേസുകൾ മൂന്നുലക്ഷത്തിനു മുകളിലെത്തിയതാണ്.

ടി.പി.ആർ. അഞ്ചുശതമാനത്തിൽ താഴെയെത്തിയാലേ ലോക്ഡൗൺ ഇളവനുവദിക്കാവൂവെന്ന് സംസ്ഥാന കോവിഡ് സാങ്കേതിക സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതനുസരിച്ച് ടി.പി.ആർ. അഞ്ചുശതമാനത്തിൽ താഴെയെത്തിയ ജില്ലകൾക്ക് നിയന്ത്രണങ്ങളിൽ ഇളവനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
[masterslider id="10"]

Related posts