ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ കര്‍ണാടക പ്രത്യേകസംഘം നടത്തുന്ന അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. കേസില്‍ നാല് പേര് കൂടി അറസ്റ്റിലായതായി സൂചനയുണ്ട്. മഹാരാഷ്ട്രയിലെ ഹിന്ദു ജാഗരണ്‍ സമിതി പ്രവര്ത്തകന് അമോല്‍ കാലെ, ഗോവയിലെ സനാതന്‍ സന്‍സ്ഥ പ്രവര്ത്തകന് അമിത് ദെഗ്വേകര്‍, കര്‍ണാടകയിലെ വിജയാപുര സ്വദേശി മനോഹര്‍ എഡാവെ മംഗലാപുരത്തെ ഹിന്ദു ജാഗരണ്‍ സമിതിക്കാരന്‍ സുജീത് കുമാര്‍ എന്നിവരാണ് പിടിയിലായത്. മാര്‍ച്ചില്‍ കേസില്‍ പിടിയിലായ ഹിന്ദു യുവ സേന പ്രവര്ത്തകന് കെ.ടി.നവീന്‍കുമാറുമായി ബന്ധമുണ്ടായിരുന്നവരാണ് ഇവര്‍. തെളിവെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലേയും ഗോവയിലേയും മഹാരാഷ്ട്രയിലേയും കേന്ദ്രങ്ങളില്‍ മേയ് 22ന്…
Read MoreDay: 30 May 2018
ബാംഗ്ലൂർ മലയാളി റൈഡേഴ്സിന്റെ ആഭിമുഖ്യത്തിലുള്ള “ദൊഡ്ഡമാക്കളി”യാത്രയിൽ നിങ്ങൾക്കും പങ്കുചേരാം.
ബെംഗളൂരു :നഗരത്തിലെ മലയാളി ബൈക്ക് റൈഡേഴ്സിന്റെ കൂട്ടായ്മയായ ബെംഗളൂരു മലയാളി റൈഡേഴ്സ് വീണ്ടും ഒരു റൈഡ് സംഘടിപ്പിക്കുന്നു. വേനലിന്റെ തീക്ഷണത ഏറെ കുറെ അടങ്ങി വർഷത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് ബാംഗ്ലൂർ ഇപ്പൊ ചെറു കുളിര്കാറ്റിനും ഇളം വെയിലിനും തണുത്ത പ്രഭാതത്തിനും തുടക്കം കുറിച്ച് യാത്രികർക്ക് നല്ലൊരു കാലാവസ്ഥ ഒരുക്കികൊണ്ടിരിക്കുന്നു. “യാത്രകളെ സ്നേഹിക്കുന്ന ഒരുപാട് സഹയാത്രികർ നമ്മുക്കിടയിൽ ഉണ്ട്, സമൂഹമാധ്യമങ്ങളിലൂടെ നമ്മൾ നേടിയെടുത്ത നമ്മുടെ സൗഹൃദം അതിനപ്പുറം ഒരു യാത്രയിലൂടെ ഊട്ടി ഉറപ്പിക്കാനുള്ള ഒരു സാഹചര്യം ആണ് യാത്രകൾ. യാത്രകളിലൂടെ നേടിയെടുക്കുന്ന ബന്ധങ്ങളുടെ വില നേരിട്ട്…
Read Moreശുചിത്വത്തില്‍ നമ്മബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷന് പത്താം സ്ഥാനത്ത്.
ബെംഗളൂരു : ശുചിത്വത്തിൽ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനു പത്താം സ്ഥാനം. രാജ്യത്തെ 75 മുൻനിര റെയിൽവേ സ്റ്റേഷനുകളിൽ വിശാഖപട്ടണമാണ് ശുചിത്വത്തിൽ ഒന്നാമത്. സെക്കന്ദരാബാദ് (തെലങ്കാന), ജമ്മുതാവി (ജമ്മു കശ്മീർ), വിജയവാഡ (ആന്ധ്ര), ആനന്ദ്വിഹാർ (ന്യൂഡൽഹി), ലക്നൗ (യുപി), അഹമ്മദാബാദ് (ഗുജറാത്ത്), ജയ്പുർ (രാജസ്ഥാൻ), പുനെ (മഹാരാഷ്ട്ര) എന്നിവയാണ് രണ്ടു മുതൽ ഒൻപതു വരെ സ്ഥാനങ്ങളിൽ. 16 റെയിൽവേ സോണുകളിൽ ബെംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ–പശ്ചിമ റെയിൽവേ ആറാം സ്ഥാനത്താണ്. ശുചിത്വം, മാലിന്യ സംസ്കരണം, യാത്രക്കാരുടെ പ്രതികരണം എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചയിക്കുന്നത്.
Read Moreബിഎംഎഫിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ നിങ്ങൾക്കും ഭാഗമാകാം;നിർധനരായ വിദ്യാർത്ഥികൾക്ക് ഉള്ള പഠനോപകരണ വിതരണത്തിൽ പങ്കാളിയാകാൻ നിങ്ങളെയും ക്ഷണിക്കുന്നു….
ബെംഗളൂരു :നിരവധിയായ സാമൂഹ്യ സേവന പ്രവർത്തനങ്ങളാൽ ഉദ്യാന നഗരിയിൽ പുതിയ ഒരു സേവന സംസ്കാരത്തിന് തിരിതെളിച്ച മലയാളി സൗഹൃദ കൂട്ടായ്മയാണ് ബാംഗ്ലൂർ മലയാളി ഫ്രൻസ് (ബിഎംഎഫ്). കഴിഞ്ഞ കുറെ വർഷമായി നിർധനരും ആലംബഹീനരുമായ നിരവധി ആളുകളുടെ കണ്ണീരൊപ്പാൻ ബിഎംഎഫിന് കഴിഞ്ഞു.വർഷം തോറും തണുപ്പുകാലത്ത് നടത്താറുള്ള പുതപ്പ് വിതരണം, സ്കൂളുകളിൽ നടത്താറുള്ള ” നാപ്കിൻ വിതരണം”, പഠനോപകരണ വിതരണം എന്നിവയെല്ലാം അവയിൽ ചിലതാണ്. ഈ അദ്ധ്യായന വർഷവും ബിഎംഎഫ് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു, ഈ ഉദ്യമത്തിലേക്ക് നിങ്ങൾക്കും സഹായം നൽകാൻ കഴിയും. ഒരു…
Read Moreഅഞ്ജലി മേനോന്-പൃഥ്വിരാജ് ചിത്രത്തിന്റെ റിലീസ് ജൂലൈ 6ന്
പൃഥ്വിരാജിനെ നായനാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രം ജൂലൈ ആറിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അഞ്ജലി മേനോൻ തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. പാര്‍വതി നായികയായെത്തുന്ന ചിത്രത്തില്‍ ഒരിടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. അതേസമയം രണ്ട് വ്യത്യസ്ത ലുക്കിലാണ് പൃഥ്വിരാജ് അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. സംവിധായകന് രഞ്ജിത്ത്, മാല പാര്‍വതി എന്നിവരാണ് പൃഥ്വിരാജിന്റെ മാതാപിതാക്കളായെത്തുന്നത്. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാര്‍ഥ് മേനോന് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിത വിഷ്വൽ മീഡിയ, ലിറ്റിൽ ഫിലിംസ്…
Read Moreനഗരത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് ഡബിള്‍ ഡെക്കര്‍ പകല്‍ ട്രെയിന്‍ ജൂണ്‍ 10 മുതല്‍ ഓടിത്തുടങ്ങും..
ബെംഗളൂരു : നഗരത്തില്‍ നിന്നുള്ള രണ്ടാമത്തെ എസി ഡബിൾ ഡെക്കർ ട്രെയിനായ ബെംഗളൂരു–കോയമ്പത്തൂർ ‘ഉദയ്’ എക്സ്പ്രസ് (22665–66) ജൂൺ 10 മുതൽ. കോയമ്പത്തൂരിൽ നടക്കുന്ന ചടങ്ങിൽ റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ ഫ്ലാഗ് ഓഫ് ചെയ്യും. താമ്പരം–തിരുനെൽവേലി അന്ത്യോദയ സൂപ്പർഫാസ്റ്റ് (16191–92) ട്രെയിനും ഇതിനൊപ്പം ഫ്ലാഗ് ഓഫ് ചെയ്യും. ബെംഗളൂരു–ചെന്നൈ ഡബിൾ ഡെക്കർ (22626) പോലെ ഉത്കൃഷ്ട് ഡബിൾ ഡെക്കർ എയർകണ്ടീഷൻഡ് യാത്രി (ഉദയ്) എക്സ്പ്രസും പകലാണ് സർവീസ് നടത്തുക. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 5.45നു കോയമ്പത്തൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്കു…
Read Moreപ്രധാനമന്ത്രിയ്ക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ.
ന്യുഡല്‍ഹി: പ്രധാനമന്ത്രിയ്ക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തികനില തകര്‍ത്തതായി അദ്ദേഹം ആരോപിച്ചു. അതുകൂടാതെ ബി.ജെ.പിക്കെതിരായ പുതിയ പാര്‍ട്ടി ജൂണ്‍ 24ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന പാര്‍ട്ടിയായിരിക്കും തന്റെതെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. മോദി ഭരണത്തില്‍ രാജ്യത്തെ സാമ്പത്തിക-കാര്‍ഷിക മേഖല ആകെ തകര്‍ന്നു. രാജ്യത്തെ യുവാക്കളുടെ പ്രശ്നങ്ങളോട് സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മ്മാണം, ഗോഹത്യ നിരോധനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ബി.ജെ.പി പരാജയപ്പെട്ടുവെന്നും തൊഗാഡിയ പറഞ്ഞു. കഴിഞ്ഞ മാസം പ്രവീണ്‍ തൊഗാഡിയയെ വി.എച്ച്.പി നേതൃ…
Read Moreരാഷ്ട്രീയക്കാര്‍ നാടകം തുടരുന്നു;കര്‍ഷകര്‍ കടക്കെണി മൂലം ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു.
മൈസൂരു :രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അവഹേളിക്കുന്ന തരത്തിലുള്ള നാടകങ്ങള്‍ അരങ്ങേറിയത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്,അത് ഭരണം പിടിക്കാനുള്ള തത്രപ്പാട് ആയിരുന്നു.നാടകാന്ത്യം ഒരു വിഭാഗം ഇപ്പോള്‍ വിജയികളുടെ കൂട്ടത്തില്‍ ആണ്,അതുതനെ എത്രകാലം എന്ന് അറിയില്ല.ഇടയ്ക്കിടയ്ക്ക് ഈ നേതാക്കള്‍ കര്‍ഷകരുടെ പേര് വിളിച്ചു പറയാറുണ്ടെങ്കിലും,കൃഷികാരന്റെ പേരില്‍ നടക്കുന്ന മുതലെടുപ്പ് അവര്‍ അറിയുന്നില്ല എന്ന് മാത്രമല്ല ,അവര്‍ക്ക് അത് കേള്‍ക്കാനും താല്പര്യമില്ല. കടക്കെണിയെ തുടർന്നു സംസ്ഥാനത്ത് കർഷക ആത്മഹത്യ തുടരുന്നു. പെരിയപട്ടണ സ്വദേശി സോമശേഖറി(42)നെയാണ് വീടിനുള്ളിൽ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷിയിറക്കാൻ വേണ്ടി ഇയാൾ 10…
Read Moreരജനിയുടെ കാല ഇവിടെ വേണ്ട..
ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ രജനീകാന്ത് മാപ്പു പറയാതെ കാലാ സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്നു കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. കാവേരി നദീജല ബോർഡ് രൂപീകരണ വിഷയത്തിൽ തമിഴ്നാടിന് അനുകൂലമായി രജനീകാന്ത് പ്രസ്താവനയിറക്കിയത് കന്നഡ ജനതയോടുള്ള വെല്ലുവിളിയാണെന്ന് ചേംബർ പ്രസിഡന്റ് സാ രാ ഗോവിന്ദു പറഞ്ഞു. സംഘടനയിൽ അംഗങ്ങളായ വിതരണക്കാരോടും തിയറ്റർ ഉടമകളോടും ചിത്രം പ്രദർശിപ്പിക്കരുതെന്നു നിർദേശം നൽകിയിട്ടുണ്ട്. നടൻ എന്ന നിലയിൽ രജനീകാന്തിനോട് സൗഹൃദം തുടരുമെങ്കിലും കർണാടകയ്ക്കെതിരായ നിലപാട് അംഗീകരിക്കാൻ സാധിക്കില്ല. കാലായുടെ സിനിമ പ്രദർശനം തടയുമെന്ന് കന്നഡ ചലാവലി വാട്ടാൽ…
Read More100 ഗാർബേജ് ട്രക്കുകൾ കാണാനില്ല;ബിബിഎംപി ഇരുട്ടിൽ തപ്പുന്നു.
ബെംഗളൂരു : മഹാനഗരസഭാ (ബിബിഎംപി) പരിധിയിലെ മാലിന്യങ്ങൾ നീക്കുന്നതിനുള്ള 100 ഗാർബേജ് ട്രക്കുകൾ കാണാനില്ല. തൽസമയ നിരീക്ഷണത്തിനായി റേഡിയോ ടാഗ് ഘടിപ്പിക്കാൻ വേണ്ടിയുള്ള കണക്കെടുപ്പിനിടെയാണ് ഇത്രയധികം ട്രക്കുകൾ കാണാനില്ലെന്നു മനസിലായത്.ഇന്നു ചേരുന്ന കൗൺസിൽ യോഗത്തിൽ ജോയിന്റ് കമ്മിഷണറോട് വിശദീകരണം തേടുമെന്നു മേയർ ആർ.സമ്പത്ത്രാജ് പറഞ്ഞു. അതിനു ശേഷം ട്രക്കുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ഓരോ ട്രക്കിനും 10 ടൺ മാലിന്യം വഹിക്കാനുള്ള ശേഷിയുണ്ട്. ഖരമാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ 100 സ്മാർട് ബിന്നുകളും വ്യവസായ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 2000 മാലിന്യ വീപ്പകളും സ്ഥാപിക്കാൻ…
Read More