ദളിന് 13 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസിന് 22 മന്ത്രിമാരും സ്പീക്കറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന കൂട്ടുകക്ഷിയുടെ സമവാക്യങ്ങൾ ഇങ്ങനെ.

ബെംഗളൂരു : കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി പിസിസി അധ്യക്ഷൻ ഡോ. ജി. പരമേശ്വരയും ഇന്നു വൈകിട്ട് 4.30നു ചുമതലയേൽക്കും. കോൺഗ്രസിന് 22 മന്ത്രിസ്ഥാനവും ജനതാദളി(എസ്)നു മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരുമെന്നാണു ധാരണയെങ്കിലും ഇവരുടെ സത്യപ്രതിജ്ഞ പിന്നീടാണ്.

രണ്ട് ഉപമുഖ്യമന്ത്രിമാരെന്ന നിർദേശം കോൺഗ്രസ് ഉന്നയിച്ചെങ്കിലും നിലവിൽ പരമേശ്വരയെ മാത്രമാണു നിയോഗിച്ചിട്ടുള്ളത്. മുതിർന്ന കോൺഗ്രസ് എംഎൽഎ കെ.ആർ. രമേഷ് കുമാറാണു സ്പീക്കർ സ്ഥാനാർഥി. ഡപ്യൂട്ടി സ്പീക്കർ സ്ഥാനം ദളിനു ലഭിക്കും.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ (കേരളം), മമതാ ബാനർജി (ബംഗാൾ), അരവിന്ദ് കേജ്‌രിവാൾ (ഡൽഹി), ചന്ദ്രബാബു നായിഡു (ആന്ധ്ര പ്രദേശ്), യുപി മുൻമുഖ്യമന്ത്രി അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ആർഎൽഡി സ്ഥാപകൻ അജിത് സിങ്, മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ തുടങ്ങിയവർ പങ്കെടുത്തേക്കും.

കോൺഗ്രസിന്റെ കൂടെ വേദി പങ്കിടാൻ താൽപര്യമില്ല എന്നറിയിച്ചു കൊണ്ട്തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഇന്നലെബെംഗളൂരുവിലെത്തി ആശംസകളർപ്പിച്ചു. ഇന്നത്തെ ചടങ്ങുകളിൽ പങ്കെടുക്കില്ല.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

നാളെ സ്പീക്കർ തിരഞ്ഞടുപ്പിനു പിന്നാലെ വിശ്വാസവോട്ട് തേടും. 117 എംഎൽഎമാരുടെ പിന്തുണയാണു ജെഡിഎസ്– കോൺഗ്രസ് സഖ്യത്തിനുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts