7,718 കോടിയുടെ നഷ്ടക്കണക്കുമായി എസ്ബിഐ

സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ എസ്.ബി.ഐ 7,718 കോടിയുടെ നഷ്ടം വെളിപ്പെടുത്തി.

സാമ്പത്തിക വര്‍ഷത്തിന്‍റെ ഒരു പാദത്തില്‍ ഇതാദ്യമായാണ് എസ്.ബി.ഐ ഇത്ര വലിയ നഷ്ടം രേഖപ്പെടുത്തുന്നത്. 7,718 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്. കിട്ടാക്കടവുമായി ബന്ധപ്പെട്ട നടപടികള്‍ പരിഷ്‌കരിച്ച്‌ അമിത വ്യവസ്ഥകള്‍ എസ്ബിഐ അടുത്തിടെ ഇറക്കിയിരുന്നു. ഇക്കാരണത്താലാണ് നഷ്ടം സംഭവിച്ചതെന്നാണ് നിഗമനം.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് ഇനി രക്ഷയില്ല; റെയിൽവേയിൽ പരിശോധന കർശനമാക്കുന്നു, ടി.ടി.ഇമാർക്ക് ഭീമൻ ടാർഗറ്റ്

ഡിസംബറില്‍ 2416 കോടി രൂപയാണ് എസ്ബിഐക്ക് നഷ്ടം സംഭവിച്ചത്. തുടര്‍ന്ന് ഓഹരിയില്‍ 5 ശതമാനം വര്‍ധനയുണ്ടായെങ്കിലും നഷ്ടത്തിന്‍റെ അളവ് കുറഞ്ഞിരുന്നില്ല. നഷ്ടം നികത്തുന്നത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts