ഖത്തര്‍ എയര്‍വേയ്സില്‍ മുഴുവന്‍ സമയവും ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാകും.

ദോഹ: പറക്കുന്ന വിമാനത്തിൽ പൂർണമായും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ (ഗേറ്റ് ടു ഗേറ്റ്) കമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റിയുടെ അനുമതി.  നേരത്തേ, വിമാനം സമുദ്രനിരപ്പിൽനിന്നു ചുരുങ്ങിയത് 3,000 മീറ്റർ ഉയരത്തിൽ പറക്കുമ്പോൾ മാത്രമായിരുന്നു യാത്രക്കാര്‍ക്ക് ഇന്റർനെറ്റ് സേവനം ലഭ്യമായിരുന്നത് എന്നാല്‍, ഇനി മുതല്‍ മുഴുവൻ സമയവും ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഇതോടെ, വിമാനയാത്രയില്‍ ഗേറ്റ് ടു ഗേറ്റ് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്ന മേന മേഖലയിലെ ആദ്യ രാജ്യമാകും ഖത്തർ. 2017 നവംബർ മുതൽ 2018 ജനുവരി വരെ സേവനദാതാക്കൾ, ബന്ധപ്പെട്ട മറ്റു കക്ഷികൾ, വിമാനയാത്രക്കാർ എന്നിവരെല്ലാമായി…

Read More

കത്വ ഇഫക്ട്: സ്ത്രീകളെ അടവും തടവും പഠിപ്പിച്ച് പീറ്റര്‍ ഹെയ്ന്‍.

ഇന്ത്യന്‍ ആക്ഷന്‍ കൊറിയോഗ്രഫിയില്‍ സൂപ്പര്‍ സ്റ്റാറായ പീറ്റര്‍ ഹെയ്ന്‍ സ്ത്രീകള്‍ക്കായി സ്വയം സുരക്ഷാ ടെക്നിക് പഠിപ്പിക്കുന്നു. ട്വിറ്ററിലൂടെയാണ് പീറ്റര്‍ ഹെയ്നിന്‍റെ അധ്യാപനം. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പീറ്റര്‍ ഹെയ്നിന്‍റെ ട്വീറ്റ്. നാല് തരത്തിലുള്ള ടെകിനിക്കുകളാണ് പീറ്റര്‍ ഹെയ്ന്‍ പരിചയപ്പെടുത്തുന്നത്. ഓരോന്നും എങ്ങനെ ചെയ്യണമെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട സ്വയം സുരക്ഷാ ടെക്നിക്ക് എന്ന തലക്കെട്ടോടെയാണ് പീറ്റര്‍ ഹെയ്ന്‍ ഇവ ട്വീറ്റ് ചെയ്തിരിക്കുന്നത്. അല്‍പം മനഃസാന്നിധ്യം ഉണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്ന പ്രതിരോധ രീതികളാണ് ഇവയെല്ലാം. പീറ്റര്‍…

Read More

അകലുമ്പോള്‍ അരികെ അണയാന്‍… മഴയത്തിലെ ആദ്യ ഗാനമെത്തി.

ദേശീയ പുരസ്കാര ജേതാവ് സുവീരന്‍ സംവിധാനം ചെയ്യുന്ന മഴയത്ത് എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ‘അകലുമ്പോള്‍ അരികെ അണയാന്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായിരിക്കുന്നത്. ഗോപീസുന്ദറിന്‍റെ സംഗീതത്തില്‍ വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. അപര്‍ണ ഗോപിനാഥ്, തമിഴ് താരം നികേഷ് റാം, ബാലതാരം നന്ദന വര്‍മ, മനോജ് കെ ജയന്‍, ശാന്തികൃഷ്ണ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഴയത്ത് ഒരു സസ്പെന്‍സ് ത്രില്ലര്‍ ആണ്. കുടുംബ ബന്ധങ്ങളിലൂടെ വികസിക്കുന്ന പ്രമേയമാണ് ചിത്രത്തിന്‍റെത്. ഏപ്രില്‍ 27ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Read More

അമേരിക്കയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഈല്‍ നദിയില്‍ നടത്തിയ തിരച്ചിലില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കണ്ടെടുത്തു. സാന്റാ ക്ലാരിറ്റയിലെ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി, ഭാര്യ സൗമ്യ, മകൾ സാച്ചി, മകന്‍ സിദ്ധാന്ത് എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്. ഈ മാസം ആറാം തീയതി ഉച്ചയ്ക്ക് ഓറിഗനിലെ പോർട്‍ലാൻഡിൽനിന്നു സനോസെയിലേക്കു പോകുന്നതിനിടെ കരകവിഞ്ഞൊഴുകിയ ഈല്‍ നദിയിലേക്ക് ഇവര്‍ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു. കാര്‍ ഒഴുക്കില്‍പ്പെട്ടത്, തൊട്ടുപിറകിലുണ്ടായിരുന്ന പ്രൊഫസറും കുടുംബവും നേരില്‍ കണ്ടിരുന്നു. സംഭവം കണ്ടയുടന്‍ അവര്‍ പോലീസില്‍…

Read More

സ്ഥാനാർഥി പട്ടികയില്‍ പേരില്ല; പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി നേതാവിന്‍റെ പൊട്ടിക്കരച്ചിൽ സോഷ്യല്‍ മീഡിയയില്‍ വൈറൽ! മുൻ എംഎൽഎ കൂടിയായ ശഷിൽ. ജി. നമോഷിയാണ് മാധ്യമങ്ങൾക്ക് മുന്നില്‍ തേങ്ങിക്കരഞ്ഞത്. ഇന്നലെ പുറത്തിറക്കിയ ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടികയിലും തന്‍റെ പേരില്ല എന്നറിഞ്ഞപ്പോള്‍ നേതാവിന് സങ്കടം അടക്കാനായില്ല. ഗുൽബർഗ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുമെന്ന്‍ പ്രതീക്ഷിച്ച നമോഷി, അവിടെ എല്ലാ പ്രവർത്തനങ്ങളും കാലേകൂട്ടി തുടങ്ങി വെച്ചിരുന്നു. ഒടുവില്‍ പട്ടിക പുറത്തുവന്നപ്പോൾ പുള്ളിക്കാരന്‍ ഔട്ട്‌! ഇക്കാര്യം വ്യക്തമാക്കാന്‍ പത്ര സമ്മേളനം നടത്തിയപ്പോഴാണ് നേതാവ് പൊട്ടിക്കരഞ്ഞത്. #WATCH: BJP's…

Read More

പത്രത്തില്‍ ഇനി പരസ്യം കാണാം ലൈവായി !

പരസ്യങ്ങളില്‍ പ്രതീതി യാഥാര്‍ത്ഥ്യ (ഓഗ്മെന്റഡ് റിയാലിറ്റി) സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഡെയ്ലി ന്യൂസ് ആന്‍റ് അനാലിസിസ് (ഡിഎന്‍എ) പത്രം. പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ സ്കാന്‍ ചെയ്താല്‍ ഡിഎന്‍എയുടെ എ.ആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ആപ്പ് വഴി അവ ലൈവായി കാണുകയും ചെയ്യാം. വായനക്കാര്‍ക്ക് ഉല്‍പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പകരാന്‍ കഴിയും എന്നതാണ് പുതിയ ടെക്നിക്കിന്‍റെ സാധ്യത.  അച്ചടി മാധ്യമത്തിന്‍റെ സാധ്യതകള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ സംയോജിപ്പിച്ച് പുതിയ കാലത്തെ വായനക്കാര്‍ക്കും പരസ്യദാതാക്കള്‍ക്കും മെച്ചപ്പെട്ട അനുഭവം സാധ്യമാക്കുകയാണ് പുതിയ ഉദ്യമം ലക്ഷ്യം വയ്ക്കുന്നതെന്ന് ഡിഎന്‍എ സിഇഒ സഞ്ജീവ് ഗാര്‍ഗ്…

Read More

ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞു ‘തീര്‍ത്തു’… കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ ഡല്‍ഹി നാണംകെട്ടു.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. തങ്ങളുടെ മുന്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ ഈഡന്‍ ഗാര്‍ഡനില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് വരവേറ്റത് തല്ലിതകര്‍ത്തും എറിഞ്ഞൊതുക്കിയും. ബാറ്റ്‌സ്മാരുടെ വെടിക്കെട്ട് ഇന്നിങ്‌സിനു ശേഷം ബൗളര്‍മാരും ഗംഭീര്‍ നയിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ എറിഞ്ഞൊതുക്കുകയായിരുന്നു. 71 റണ്‍സിനാണ് ഡല്‍ഹിയെ നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 9 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. 59 റണ്‍സെടുത്ത നിതീഷ് റാണയുടെയും 41 റണ്‍സെടുത്ത ആന്ദ്രേ റസലിന്ററയും മികവിലാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 129…

Read More

കോടതി അനുമതിയോടെ ദിലീപ് വീണ്ടും വിദേശത്തേക്ക്; ഒപ്പം കാവ്യയും മീനാക്ഷിയും.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതിയായ നടന്‍ ദിലീപിന് വിദേശത്ത്‌ പോകാന്‍ കോടതിയുടെ അനുമതി. അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ഈ മാസം അവസാനം നിശ്ചയിച്ചിരിക്കുന്ന യാത്രയില്‍ ദിലീപിനൊപ്പം ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ഉണ്ടാകുമെന്നും സൂചനയുണ്ട്. ദിലീപിന്‍റെ ഏറ്റവും പുതിയ ചിത്രമായ കമ്മാര സംഭവത്തിന്‍റെ പ്രചരണാര്‍ത്ഥമാണ് ദിലീപ് വിദേശത്തേക്ക് പോകുന്നത്. ദുബായ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര. ഇത് സംബന്ധിച്ച് അങ്കമാലി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ ദിലീപിന് അനുകൂലമാവുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപ് നടത്തുന്ന രണ്ടാമത്തെ വിദേശയാത്രയാണിത്‌. ദിലീപിന്‍റെ…

Read More

ഡേറ്റിങ് വെബ്സൈറ്റിലൂടെ ബെംഗളൂരുവിലെ യുവ വ്യവസായിയുടെ 60 ലക്ഷം രൂപ കവർന്നതായി പരാതി.

ബെംഗളൂരു : ഡേറ്റിങ് വെബ്സൈറ്റിലൂടെ ബെംഗളൂരുവിലെ യുവ വ്യവസായിയുടെ 60 ലക്ഷം രൂപ കവർന്നതായി പരാതി. ഡേറ്റിങ്ങിന് താൽപര്യമറിയിച്ച് എത്തിയ യുവതി വിവിധ തവണകളിലായി ഒരു വർഷത്തിനുള്ളിൽ പണം കവരുകയായിരുന്നു. കൊൽക്കത്ത സ്വദേശിനിയെന്ന പേരിലാണ് ഇവർ ചാറ്റിങ് നടത്തിയിരുന്നത്. പിതാവിന്റെ ഹൃദയശസ്ത്രക്രിയക്കായി 59 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. മൂന്ന് തവണകളായാണ് പണം കൈമാറിയത്. വഞ്ചിതനായെന്ന് മനസ്സിലായതിനെ തുടർന്ന് യുവാവ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു.

Read More

ബിഎംടിസി ബസിലെ യാത്രക്കാർക്കു പരാതി സംബന്ധിച്ച തുടർ നടപടികൾ ഇനി വെബ് സൈറ്റിലൂടെ അറിയാം.

ബെംഗളൂരു: ബിഎംടിസി ബസിലെ യാത്രക്കാർക്കു പരാതി സംബന്ധിച്ച തുടർ നടപടികൾ ഇനി വെബ് സൈറ്റിലൂടെ അറിയാം. പരാതിയുടെ നമ്പർ നൽകിയാൽ ഇതു സംബന്ധിച്ചു സ്വീകരിച്ച നടപടികൾ മനസ്സിലാക്കാം. നിലവിൽ ടോൾ ഫ്രീ നമ്പർ വഴി പരാതി നൽകിയാൽ തുടർവിവരങ്ങൾ അതതു ഡിവിഷനൽ ഓഫിസിലെത്തിയാൽ മാത്രമേ അറിയാൻ സാധിച്ചിരുന്നുള്ളൂ. ഒരു മാസത്തിനുള്ളിൽ പുതിയ സംവിധാനം നടപ്പിലാകും. ബിഎംടിസി വെബ്സൈറ്റിലൂടെ പരാതികളുടെ തൽസ്ഥിതി അറിയാൻ സാധിക്കുന്നതിലൂടെ കൂടുതൽ സുതാര്യത കൈവരുമെന്നാണു ബിഎംടിസി അധികൃതരുടെ പ്രതീക്ഷ. ജീവനക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ചാണു കൂടുതൽ പരാതികൾ ലഭിക്കുന്നത്. ചില്ലറ നൽകാത്തതിന്റെ…

Read More
Click Here to Follow Us