ബെംഗളൂരു ∙ ജോലിക്കയറ്റവും ശമ്പളവർധനയും വേണമെങ്കിൽ തനിക്കു വഴങ്ങണമെന്നു മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി ഐടി ജീവനക്കാരികളുടെ പരാതി. ബെന്നാർഘട്ടെ റോഡിലെ ഐടി സ്ഥാപനത്തിലെ രണ്ടു വനിതാ ജീവനക്കാരുടെ പരാതിയിൽ മുഹമ്മദ് നോമൻ, ഫൈസൻ ഷമീം, രാജർഷിഭട്ട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വനിതകളിൽ ഒരാളെ കഴിഞ്ഞ വർഷം വെബ് ടാക്സി ഡ്രൈവർ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം മേലുദ്യോഗസ്ഥർ വളരെ മോശമായാണ് പെരുമാറിയിരുന്നത്. ഇവരുടെ താൽപര്യങ്ങൾക്കു വഴങ്ങാതെ വന്നതോടെ രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായും യുവതി പറയുന്നു. പുറത്താക്കാൻ നീക്കം തുടങ്ങിയതോടെയാണ് പൊലീസിനെ സമീപിച്ചത്.…
Read MoreDay: 13 April 2018
ഇനി ‘വോട്ടുവണ്ടികൾ’ ജനങ്ങളുടെ ഇടയിലേക്ക്!
ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം കൊഴുപ്പിക്കാൻ രൂപമാറ്റം വരുത്തിയ വാഹനങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ. പിക്കപ്പും എസ്യുവികളുമാണ് രൂപം മാറ്റം വരുത്തി മിനി സ്റ്റേജ് അടക്കമുള്ള സംവിധാനങ്ങളോടെ എത്തിക്കുന്നത്. കാവി നിറം പൂശിയ പിക്കപ്പിൽ കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ കാണിക്കുന്ന വിഡിയോ വോൾ ആണു ബിജെപി ഒരുക്കിയിരിക്കുന്നത്. സ്ഥാനാർഥികൾക്കു പ്രസംഗിക്കാനുള്ള സ്റ്റേജും ഉണ്ട്. സ്ഥാനാർഥിയുടെ ചിത്രത്തിനൊപ്പം നരേന്ദ്ര മോദി, അമിത് ഷാ, യെഡിയൂരപ്പ എന്നിവരുടെ ചിത്രങ്ങളും പാർട്ടിപതാകകളും വാഹനത്തെ അലങ്കരിക്കും. 35 വാഹനങ്ങളാണ് ബിജെപി ഒരുക്കിയിരിക്കുന്നത്. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഗ്രാഫിക്സ് ചിത്രങ്ങൾ പതിച്ച വാഹനങ്ങളാണു കോൺഗ്രസിന്റേത്.…
Read Moreബെംഗളൂരുവിൽ വിഷുച്ചന്തകൾ ഇന്നു തുടങ്ങി.
ബെംഗളൂരു: ബെംഗളൂരുവിൽ വിഷുച്ചന്തകൾ ഇന്നു തുടങ്ങി. വയനാട്, കോഴിക്കോട് ജില്ലകളിൽനിന്നാണു കണിവെള്ളരി എത്തിയിരിക്കുന്നത്. മലയാളികൾ കൂടുതലുള്ള മേഖലകളിലെ പച്ചക്കറിക്കടകളിലും കണിവെള്ളരി ലഭിക്കും. സദ്യയൊരുക്കാനുള്ള വാഴയില, വറുത്തുപ്പേരി, ശർക്കര ഉപ്പേരി എന്നിവയും തയാർ. വീടുകളിൽ വിഷുക്കണിയൊരുക്കാൻ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള സൗജന്യ കണിക്കൊന്ന വിതരണം നാളെ നടക്കും. വിഷുക്കണിയും വിഷുകൈനീട്ടവുമായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. വൈകിട്ടു മഹാദീപാരാധനയും ഉണ്ടായിരിക്കും. ∙ കോടിഹള്ളി അയ്യപ്പസേവാസമിതിയുടെ വിഷുച്ചന്ത ഇന്നും നാളെയും ക്ഷേത്രം ഹാളിൽ നടക്കും. ഇന്നു വൈകിട്ട് അഞ്ചു മുതൽ എട്ടുവരെയും നാളെ രാവിലെ ഒൻപതു മുതൽ എട്ടുവരെയുമാണു ചന്ത. ∙…
Read Moreസ്ഫോടന പരമ്പരക്കേസ് പ്രതിക്കു കോടതിക്കുള്ളിൽ പ്രമേഹഗുളിക കൈമാറാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ.
ബെംഗളൂരു: ബെംഗളൂരു സ്ഫോടന പരമ്പരക്കേസ് പ്രതിക്കു കോടതിക്കുള്ളിൽ പ്രമേഹഗുളിക കൈമാറാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ആർആർ നഗർ നിവാസി ശരത്കുമാർ (24), സഞ്ജയ് (25) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന 29–ാം പ്രതി അബ്ദുൽ ഖാദറിനെ കഴിഞ്ഞദിവസം എൻഐഎ കോടതിയിൽ ഹാജരാക്കിയപ്പോഴാണു സന്ദർശകർ എന്ന വ്യാജേനയെത്തിയ ശരതും സഞ്ജയും ഗുളിക കൈമാറാൻ ശ്രമിച്ചത്.
Read Moreകുരുന്നുകളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ; പോക്സോ നിയമം പൊളിച്ചെഴുതണമെന്ന് മനേകാ ഗാന്ധി.
ന്യൂഡൽഹി: ഉന്നാവോ, കത്തുവ പീഡനങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയും ബിജെപി നേതൃത്വത്തിന്റെ മൗനം ചോദ്യം ചെയ്യപ്പെടുകയും ചെയ്ത അവസരത്തില്‍ ശക്തമായ പ്രതികരണവുമായി കേന്ദ്ര വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. കത്തുവ പീഡനത്തില്‍ താൻ ആഴത്തിൽ വേദനിക്കുന്നതായും സംഭവത്തില്‍ ശക്തമായ നടപടി ആവശ്യമാണെന്നും കേന്ദ്രമന്ത്രി മനേകാ ഗാന്ധി പറഞ്ഞു. കുരുന്നുകളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകുന്ന തരത്തിൽ നിയമത്തിൽ പൊളിച്ചെഴുത്തു അനിവാര്യമാണെന്നും മനേകാ ഗാന്ധി ആവശ്യപ്പെട്ടു. 12 വയസിൽ താഴെയുള്ള കുരുന്നുകളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകുന്ന തരത്തിൽ പോക്സോ നിയമം പൊളിച്ചെഴുതാൻ മന്ത്രാലയം ആലോചിക്കുന്നതായി…
Read Moreവരാപ്പുഴയിലേത് കസ്റ്റഡി മരണം തന്നെയെന്ന് മനുഷ്യാവകാശ കമ്മിഷന്.
തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ കടുത്ത പ്രതികരണവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. ശ്രീജിത്തിന്റേത് കസ്റ്റഡി മരണം തന്നെയാണെന്നും പ്രതികള്‍ ആരെന്നത് മാത്രമേ ഇനി കണ്ടെത്താനുള്ളൂവെന്നും കമ്മിഷന് ആരോപിച്ചു. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനെതിരെ പൊലീസുകാരുടെ ബന്ധുക്കളും രംഗത്തെത്തി. അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കേസില്‍ ആര്‍ടിഎഫ് അംഗങ്ങളായ ജിതിന്, സന്തോഷ്, സുമേഷ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
Read Moreഇത് എയര്‍ടെലിന്റെ സര്‍പ്രൈസ് ഓഫര്‍!
രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ നിലവിലുണ്ടായിരുന്ന 349 രൂപയുടെ പ്ലാന്‍ പരിഷ്കരിച്ച് പുതിയ പ്ലാനുമായി രംഗത്ത്. പുതിയ പ്ലാന്‍ പ്രകാരം 249 രൂപയ്ക്ക് 28 ദിവസത്തേക്ക് പ്രിതിദിനം രണ്ടു ജിബി നിരക്കില്‍ 56 ജിബി ഡേറ്റ ഉപയോഗിക്കാം. അണ്‍ലിമിറ്റഡ് എസ്ടിഡി, ലോക്കല്‍ കോളുകളും ദിവസം 100 എസ്എംഎസുകളും ഇതിലൂടെ ലഭിക്കും. 28 ദിവസത്തിനുള്ളില്‍ 3,000 എസ്എംഎസുകള്‍ അയയ്ക്കാം. മുഖ്യ എതിരാളികളായ റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍, ഐഡിയ സെല്ലുലാര്‍, വോഡഫോണ്‍ തുടങ്ങിയ കമ്പനികളുമായി മല്‍സരിക്കാന്‍ ലക്ഷ്യമിട്ടാണ് ഡേറ്റാ പ്ലാനുകള്‍ എയര്‍ടെല്‍ പരിഷ്കരിച്ചിരിക്കുന്നത്.
Read Moreഗുസ്തിയില്‍ വീണ്ടും ഇന്ത്യ; ഭജ്രംഗ് പുനിയയ്ക്ക് സ്വര്‍ണം. ഇന്ത്യ നേടുന്ന 17-ാം സ്വര്‍ണമാണിത്.
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യ. ഇന്ത്യയുടെ ഭജ്രംഗ് പുനിയ സ്വര്‍ണം നേടി. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ഈ നേട്ടം. സുശീല്‍ കുമാറിന്റെത് പോലെ സാങ്കേതിക മികവാണ് ഭജ്രംഗിനും തുണയായത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നേടുന്ന 17-ാം സ്വര്‍ണമാണിത്. ഷൂട്ടിംഗ് താരങ്ങള്‍ മികച്ച തുടക്കം നല്കിയ ഇന്ന് മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും ഇന്ത്യ നേടി. ഇതില്‍ രണ്ട് സ്വര്‍ണം ഷൂട്ടിംഗിലാണ് ഇന്ത്യ നേടിയത്. നിലിവല്‍ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചരിത്രത്തിലെ ഏറ്റവും…
Read Moreമികച്ച നടി ശ്രീദേവി, നടന് ഋതി സെന്‍; മികച്ച ചിത്രം വില്ലേജ് റോക്ക്സ്റ്റാര്‍.
ന്യൂഡല്‍ഹി: പ്രാദേശിക ചിത്രങ്ങളുടെ മികവിനെ ഒരിക്കല്‍ക്കൂടി അംഗീകരിച്ച് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. മികച്ച നടിയായി അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയെ തെരഞ്ഞെടുത്തു. ‘മം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച നടനായി ബംഗാളി താരം ഋതി സെന്‍ (നഗര്‍ കീര്ത്തന്) അര്‍ഹനായി. റിമ ദാസ് സംവിധാനം ചെയ്ത ആസാമീസ് ചിത്രം വില്ലേജ് റോക്ക്സ്റ്റാഴ്സ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ഭയാനകം എന്ന മലയാള ചിത്രം സംവിധാനം ചെയ്ത ജയരാജ് ആണ് മികച്ച സംവിധായകന്. മികച്ച ഛായാഗ്രാഹകനായി ഭയാനകത്തിന്റെ ക്യാമറ മാന്‍ നിഖില്‍ എസ് പ്രവീണ്‍…
Read Moreഇ–കൊമേഴ്സ് കമ്പനി ആമസോൺ ഇന്ത്യൻ ഉപഭോക്താക്കളെ വഞ്ചിച്ചതായി ആരോപണം.
ഓർഡർ ചെയ്ത ഉൽപ്പന്നം സമയത്തിന് നൽകാതെ ഇ–കൊമേഴ്സ് കമ്പനി ആമസോൺ ഇന്ത്യ ഉപഭോക്താക്കളെ വഞ്ചിച്ചതായി ആരോപണം. 1500 രൂപ വിലയുള്ള ഓണർ ബാൻഡ് 3 ആക്ടിവിറ്റി (ബ്ലാക്ക്) ആമസോണിന് വേണ്ടി ഡോംഗ ജെയ്സാണ് വിതരണം ചെയ്യുന്നത്. ഏപ്രിൽ എട്ടിന് മുഴുവൻ തുകയും നൽകിയാണ് ഓണർ ബാൻഡ് 3 ആക്ടിവിറ്റി (ബ്ലാക്ക്) ബുക്ക് ചെയ്തത്. എന്നാല്‍, നാലു ദിവസത്തിനു ശേഷം ബുക്ക് ചെയ്ത ഉൽപ്പന്നം നൽകാൻ കഴിയില്ലെന്നും പണം തിരിച്ചു നൽകാമെന്നും ആമസോൺ ഇന്ത്യ ഉപഭോക്താക്കളെ അറിയിക്കുകയായിരുന്നു. ഉൽപ്പന്നം വിതരണം ചെയ്യുന്ന കമ്പനി ഓർഡർ സ്വീകരിക്കാതെ…
Read More