തനിക്കു വഴങ്ങിയാൽ “ജോലിക്കയറ്റവും ശമ്പളവർധനയും”; ഐടി ജീവനക്കാരികളുടെ പരാതിയിൽ മേലുദ്യോഗസ്ഥര്‍ അറസ്റ്റിൽ.

ബെംഗളൂരു ∙ ജോലിക്കയറ്റവും ശമ്പളവർധനയും വേണമെങ്കിൽ തനിക്കു വഴങ്ങണമെന്നു മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി ഐടി ജീവനക്കാരികളുടെ പരാതി. ബെന്നാർ‌ഘട്ടെ റോഡിലെ ഐടി സ്ഥാപനത്തിലെ രണ്ടു വനിതാ ജീവനക്കാരുടെ പരാതിയിൽ മുഹമ്മദ് നോമൻ, ഫൈസൻ ഷമീം, രാജർഷിഭട്ട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വനിതകളിൽ ഒരാളെ കഴിഞ്ഞ വർഷം വെബ് ടാക്സി ഡ്രൈവർ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു.

ഈ സംഭവത്തിനു ശേഷം മേലുദ്യോഗസ്ഥർ വളരെ മോശമായാണ് പെരുമാറിയിരുന്നത്. ഇവരുടെ താൽപര്യങ്ങൾക്കു വഴങ്ങാതെ വന്നതോടെ രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായും യുവതി പറയുന്നു. പുറത്താക്കാൻ നീക്കം തുടങ്ങിയതോടെയാണ് പൊലീസിനെ സമീപിച്ചത്. പുറത്താക്കാൻ കൃത്യമായ കാരണം കാണിക്കണം എന്നാവശ്യപ്പെട്ട്  യുവതി മാനേജ്മെന്റിനു വക്കീൽ നോട്ടിസ് അയച്ചിട്ടുമുണ്ട്. പ്രതികളിൽ ഒരാൾ മോശമായി പെരുമാറുന്നുവെന്നാരോപിച്ചാണ് മറ്റൊരു ജീവനക്കാരി പൊലീസിനെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..