കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്ന് അഭിപ്രായ സര്‍വേ.

ബെംഗളൂരു: മെയ് 12ന് നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്ന് അഭിപ്രായ സര്‍വേ. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ഇന്ത്യ ടുഡേ-കാര്‍വി നടത്തിയ സര്‍വേയില്‍ പറയുന്നു.

90 മുതല്‍ 101 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്നും മുഖ്യ പ്രതിപക്ഷമായ ബിജെപി 78 മുതല്‍ 86 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന 224 അംഗ നിയമസഭയില്‍ 112 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. അതേസമയം ദേവ ഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ (എസ്) സംസ്ഥാനത്തെ കിംഗ്‌ മേക്കര്‍ ആകുമെന്നും സര്‍വേ വ്യക്തമാക്കുന്നു. ബിഎസ്പിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന ജനതാദള്‍ (എസ്) 34 മുതല്‍ 43 സീറ്റുകള്‍ വരെ നേടി നിര്‍ണ്ണായക ശക്തിയാകുമെന്നും കരുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി
  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
[masterslider id="10"]

Related posts