കു​രു​ന്നു​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്കു വ​ധ​ശി​ക്ഷ; പോ​ക്സോ നി​യ​മം പൊ​ളി​ച്ചെ​ഴുതണമെന്ന് മ​നേ​കാ ഗാ​ന്ധി.

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ, കത്തുവ പീ​ഡ​ന​ങ്ങ​ളി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാവുകയും ബി​ജെ​പി നേ​തൃ​ത്വത്തിന്‍റെ മൗ​നം ചോദ്യം ചെയ്യപ്പെടുകയും ചെയ്ത അവസരത്തില്‍ ശക്തമായ പ്രതികരണവുമായി കേ​ന്ദ്ര​ വ​നി​താ, ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി മ​നേ​കാ ഗാ​ന്ധി.

കത്തുവ പീ​ഡ​നത്തില്‍ താ​ൻ ആ​ഴ​ത്തി​ൽ വേ​ദ​നി​ക്കു​ന്ന​താ​യും സംഭവത്തില്‍ ശ​ക്ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​മാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി മ​നേ​കാ ഗാ​ന്ധി പ​റ​ഞ്ഞു. കു​രു​ന്നു​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്കു വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന ത​ര​ത്തി​ൽ നി​യ​മ​ത്തി​ൽ പൊ​ളി​ച്ചെ​ഴു​ത്തു അനിവാര്യമാണെന്നും മ​നേ​കാ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു. 12 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​രു​ന്നു​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്കു വ​ധ​ശി​ക്ഷ ന​ൽ​കു​ന്ന ത​ര​ത്തി​ൽ പോ​ക്സോ നി​യ​മം പൊ​ളി​ച്ചെ​ഴു​താ​ൻ മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്നതായി വ​നി​താ, ശി​ശു​ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി കൂ​ടി​യാ​യ മ​നേ​കാ ഗാ​ന്ധി പറഞ്ഞു. അ​തേ​സമ​യം, ഉ​ന്നാ​വോ പീ​ഡ​ന​ത്തെ സം​ബ​ന്ധി​ച്ച് മ​നേ​കാ ഗാ​ന്ധി മൗ​നം പാലിക്കുകയാണ് ഉണ്ടായത്.

  തണ്ണിമത്തനല്ല വില്ലൻ, ഉള്ളിൽ ചെന്നത് മറ്റൊന്ന് ; മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ

കത്തുവ പീ​ഡ​നകേസില്‍ ക​ഴി​ഞ്ഞ ദി​വ​സം ക്രൈം ​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി​യി​ലെ​ത്തു​ന്ന​തു ത​ട​യാ​ൻ ചി​ല അ​ഭി​ഭാ​ഷ​ക​ർ ശ്ര​മി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ പി​ന്തു​ണ​ച്ച് ര​ണ്ട് ബി​ജെ​പി മ​ന്ത്രി​മാ​ർ റാ​ലി​യും ന​ട​ത്തു​ക​യു​ണ്ടാ​യി. കഴിഞ്ഞ ജനുവരി 10 നാണ് കുട്ടിയെ കാണാതാകുന്നത്. നാടോടികളായ ആട്ടിടയ (ബക്കര്‍വാല്‍) വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു പെണ്‍കുട്ടി. കാണാതായ ദിവസം വീടിനടുത്ത് കുതിരയെ മേയ്ക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി‍. 17ന് പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം അകലെയല്ലാതെ ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു. ജനുവരി 23 ന് സംസ്ഥാന സർക്കാർ കേസ്ന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. അതേതുടര്‍ന്നാണ് പ്രതികൾ പിടിയിലായത്.

  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും

പ്രതികൾ കുട്ടിയെ ദിവസങ്ങളോളം ബലാത്സംഗം ചെയ്തെന്നും പിന്നീട് പെണ്‍കുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞത്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ പുറത്തുവന്ന കുറ്റപത്രത്തിൽ അതി ക്രൂരമായ രീതിയിലാണ് കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റപത്രത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് ആ പിഞ്ചുബാലിക എത്രത്തോളം വേദനയിലൂടെയാണു കടന്നുപോയതെന്നു വെളിപ്പെടുന്നത്.

അതേസമയം, ഹിന്ദുവായിട്ടും മുസ്ലീമായിട്ടുമല്ല, പൊലീസുകാരായിട്ടാണ് തങ്ങള്‍ ജോലി ചെയ്യുന്നത് എന്ന് കേസന്വേഷണം സംബന്ധിച്ച് ജമ്മുകശ്മീര്‍ ഡിജിപി എസ് പി വൈദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us