ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രം ‘യാത്ര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്‍റെ സംവിധാനം മാഹി രാഘവാണ്. സിനിമയുടെ ചിത്രീകരണം ഏപ്രിൽ ഒമ്പതിന് ആരംഭിക്കും. ചിത്രത്തില്‍ വൈ.എസ്.ആറിന്‍റെ വേഷം ചെയ്യാൻ നാഗാർജുനയേയും പരിഗണിച്ചിരുന്നു. നായികയായി എത്തുന്നത് നയൻ താരയാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. 2004ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനായി വൈ.എസ്.ആർ നടത്തിയ 1475 കിലോമീറ്റർ പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. രണ്ടാം തവണയും ആന്ധ്രയുടെ മുഖ്യമന്ത്രി പദത്തിൽ ഇരിക്കുമ്പോള്‍ ഹെലികോപ്റ്റർ അപകടത്തിൽ…
Read MoreDay: 9 April 2018
സിദ്ധരാമക്ക് വോട്ട് ചെയ്യില്ല,എന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണക്കും:വോക്കലിംഗ യുവ വേദിഗെ.
ബെംഗളൂരു : ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മൽസരിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണയ്ക്കില്ലെന്ന് മൈസൂരു ജില്ലാ വൊക്കലിഗ യുവ വേദികെ. അതേസമയം കോൺഗ്രസിനെ സമുദായം പിന്തുണയ്ക്കുമെന്നും വേദികെ പ്രസിഡന്റ് എൻ.രാജ്കുമാർ പറഞ്ഞു. വൊക്കലിഗരുടെ പിന്തുണ ഉറപ്പാക്കാനായി കഴിഞ്ഞ ദിവസം ഇവരുടെ ആസ്ഥാനമായ ആദിചുഞ്ചിനഗരി മഠം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം സിദ്ധരാമയ്യ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയായതു മുതൽ സിദ്ധരാമയ്യ വൊക്കലിഗ സമുദായാംഗങ്ങളെ ലക്ഷ്യമിടുകയാണെന്ന് രാജ്കുമാർ ആരോപിച്ചു. വൊക്കലിഗരായ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ബുദ്ധിമുട്ടിക്കുന്നു. ഇതുവരെ അദ്ദേഹത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ജനവിഭാഗങ്ങളെ മറന്നു. സിദ്ധരാമയ്യ കഴിഞ്ഞദിവസം സംഘടിപ്പിച്ച വൊക്കലിഗ സമ്മേളനത്തിൽ…
Read Moreയുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പ്രത്യേക പദ്ധതി.
ബെംഗളൂരു : വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം യുവജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പ്രധാന കോളജുകളിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ക്യാംപസ് അംബാസഡർമാരെ നിയോഗിക്കുന്നു. ഒരു കോളജിന് ഒരു അംബാസഡർ എന്ന തോതിൽ 150 വിദ്യാർഥികളെ നിയോഗിക്കുമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ എൻ.മഞ്ജുനാഥ പ്രസാദും സിറ്റി പൊലീസ് കമ്മിഷണർ ടി.സുനിൽ കുമാറും അറിയിച്ചു. ഇതിനു പുറമെ 4486 ബൂത്ത് വിജിലൻസ് സ്ക്വാഡുകളെ നിയോഗിക്കും. ബൂത്ത് തല ഓഫിസർമാർ വീടുകൾ സന്ദർശിച്ചു ലഘുലേഖകൾ വിതരണം ചെയ്യും.
Read Moreകാവേരി വിഷയത്തില്‍ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും വിമര്‍ശിച്ച് സുപ്രീം കോടതി.
ന്യൂഡൽഹി: കാവേരി വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. പദ്ധതി രൂപീകരണത്തിനു കാലതാമസമെന്തിനാണെന്നു കോടതി ചോദിച്ചു. കാവേരി മാനേജ്മെന്റ് രൂപീകരണമുൾപ്പെടെ പദ്ധതികൾ വൈകിയതിനാണു വിമർശനം. മേയ് മൂന്നിനു കേസ് വീണ്ടും പരിഗണിക്കുന്നതിനു മുന്നോടിയായി കരട് പദ്ധതി സമർപ്പിക്കണമെന്നും സർക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം കർണാടക, തമിഴ്നാട് സർക്കാരുകൾക്കും കോടതിയുടെ നിർദേശമുണ്ട്. സുപ്രീംകോടതി കാവേരി വിഷയത്തിൽ തീരുമാനം പറയുന്നതു വരെ ഇരു സംസ്ഥാനങ്ങളും അക്രമങ്ങളിൽ നിന്നു മാറി നിൽക്കണമെന്നാണു നിർദേശം. അതിനിടെ കാവേരി ജലവിനിയോഗ ബോർഡ് രൂപീകരിക്കുന്നതുവരെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തോടെ തമിഴ്നാട് പ്രതിപക്ഷ പാർട്ടികളുടെ കാവേരി സംരക്ഷണ…
Read Moreകർണാടക ആർടിസിയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഐടി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു..
ബെംഗളൂരു: കർണാടക ആർടിസിയുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഐടി വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു. കെഎസ്ആർടിസിയുടെ ഉപവിഭാഗങ്ങളായ ബിഎംടിസി, എൻഇകെആർടിസി, എൻഡബ്ലുകെആർടിസി എന്നിവയുടെ ഐടി വിഭാഗങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നതിനാണ് മുൻഗണന നൽകുക. നിലവിൽ ഒട്ടേറെ സെർവറുകൾ കൈകാര്യം ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനൊപ്പം കൂടുതൽ വേഗം കൈവരിക്കുന്നതിനും സാധിക്കും. ഓട്ടോമാറ്റിക് ടിക്കറ്റ് വിതരണം, സിസിടിവി ക്യാമറ, ട്രാക്കിങ് സംവിധാനം എന്നിവയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും.
Read Moreതോട്ടിപ്പണി നിയമ വിധേയമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ ആദ്യം തള്ളിപ്പറയൂ..എന്നിട്ടാകാം പൗരകർമികരെ കെട്ടിപ്പിടിക്കുന്നത്;രാഹുല്‍ ഗാന്ധിക്ക് മുന്‍പില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് യെദിയൂരപ്പ.
ബെംഗളൂരു ; കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബെംഗളൂരുവിനെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് അവശ്യം ചോദിച്ചറിയേണ്ട കാര്യങ്ങളുടെ പട്ടികയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെഡിയൂരപ്പ. ബിജെപി സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ടു ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയാണ് യെഡിയൂരപ്പ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉൾപ്പെട്ട സമിതിയുടെ ചർച്ചയ്ക്കിടയിലാണ് കർണാടകയിലെ ആൾനൂഴി ദുരന്തങ്ങളും തോട്ടിപ്പണിയും ചൂണ്ടിക്കാട്ടി യെഡിയൂരപ്പയുടെ ട്വീറ്റ്. ട്വീറ്റിന്റെ പൂർണരൂപം താഴെ .. # രാഹുൽ ഗാന്ധി. ഇന്നു താങ്കളുടെ പാർട്ടിയുടെ സംസ്ഥാന നേതാക്കൾ…
Read Moreആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയ മുന്‍തൂക്കവുമായി ബി.ജെ.പി.
ബെംഗളൂരു :ബിജെപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. ബി.എസ്. യെഡിയൂരപ്പ, ജഗദീഷ് ഷെട്ടർ, കെ.എസ്. ഈശ്വരപ്പ, ആർ. അശോക തുടങ്ങി 72 പേരുടെ പട്ടികയാണ് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി അംഗീകരിച്ചത്. കഴിഞ്ഞയാഴ്ച എംഎൽഎ സ്ഥാനം രാജിവച്ച് കോൺഗ്രസ് വിട്ട മല്ലികയ്യ ഗുട്ടേദാർ ആണ് അഫ്സൽപുരിലെ സ്ഥാനാർഥി. ഗുട്ടേദാർ ഇന്നലെ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. സമാജ്‌വാദി പാർട്ടി വിട്ട് ഈയിടെ ബിജെപിയിൽ ചേർന്ന സി.പി. യോഗേശ്വറാണു ചന്നപട്ടണയിലെ സ്ഥാനാർഥി. ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമിയെയാകും യോഗേശ്വർ…
Read Moreഅടുത്ത 5 വർഷം എല്ലാവർക്കും സൗജന്യമായി വേണ്ടത്ര മദ്യം,ദിവസവും മൂന്നു നേരം സൗജന്യ ഭക്ഷണം,രണ്ടു നേരം ചായ/കാപ്പി,ആഴ്ചയിൽ രണ്ടു ദിവസം ചിക്കനും മട്ടനും സൗജന്യം,വീട്ടു സാധനങ്ങൾ,സൗജന്യ ഡാറ്റ,കാൾ,കേബിൾ,താലി… ഈ സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ ഇനി സുഖിച്ച് ജീവിക്കാം.
ബെംഗളൂരു : തെരഞ്ഞെടുപ്പ് വിജയിക്കാൻ ഏതറ്റം വരെയും പോകുന്ന രാഷ്ട്രീയ പാർട്ടിക്കാരെ നമുക്ക് ചുറ്റും കാണാം ,ജയിക്കില്ല എന്ന് ഉറപ്പുള്ള സ്ഥലങ്ങളിൽ അവർ എന്ത് വാഗ്ദാനങ്ങളും നൽകാൻ തയ്യാറാകും. തന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങളിലൂടെ പ്രശസ്തനായിരിക്കുകയാണ് ഈ സ്വതന്ത്ര സ്ഥാനാർത്ഥി, പേര് വൈ എൻ സുരേഷ്, ബിരുദധാരിയാണ്, സ്വന്തമായി ബിസിനസ് നടത്തുന്നു. ചിക്കബലാപുര ജില്ലയിലെ ചിന്താമണി മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കുന്ന സുരേഷിന്റെ പ്രകടനപത്രികയാണ് ഇപ്പോൾ വൈറൽ. മദ്യ ഉപഭോഗം കൊണ്ട് ശിഥിലമാക്കപ്പെട്ട എത്രയോ കുടുംബങ്ങൾ ചിന്താമണിയിൽ ഉണ്ട് ,താൻ ജയിച്ചാൽ സ്വകാര്യ മദ്യലോബിയുടെ…
Read Moreഹൈക്കോടതി വടിയെടുത്തു;നഗരത്തിലെ മാലിന്യപ്ലാൻറുകൾ ഒരു മാസത്തിനകം പ്രവർത്തനസജ്ജമാകും.
ബെംഗളൂരു: ബിബിഎംപിപരിധിയിലെ ഏഴ് മാലിന്യ സംസ്കരണ പ്ലാന്റുകളും ഒരു മാസത്തിനുള്ളിൽ പൂർണ തോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന് കർണാടക ഹൈക്കോടതി. പ്ലാന്റുകളുടെ പൂർണ ഉത്തരവാദിത്തം സോണുകളിലെ ജോയിന്റ് കമ്മിഷണർമാർക്കാണ്. സംസ്കരണത്തിൽ വീഴ്ച പറ്റിയാൽ ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബി.എസ്. പാട്ടീൽ, ജസ്റ്റിസ് ബി.വി.നാഗരത്‌ന എന്നിവർ പുറപ്പെടുവിച്ച വിധിയിൽ പറഞ്ഞു. ബിബിഎംപിയുടെ മാലിന്യ സംസ്കരണം ഫലപ്രദമല്ലെന്ന് കാണിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് നടപടി. അടിയന്തരനടപടി സ്വീകരിച്ചതിന്റെ വിശദ റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാൻ ബിബിഎംപി ആരോഗ്യ വിഭാഗം ജോയിന്റ് കമ്മിഷണർ സർഫറാസ് ഖാനോട് കോടതി ആവശ്യപ്പെട്ടു. ചീഫ്…
Read More