കടുവകളെ കടിച്ചു കുടഞ്ഞു ലങ്കന്‍ സിംഹങ്ങള്‍ : മൂന്നാം ടി20 യില്‍ ബംഗ്ലാദേശ് വിജയലക്‌ഷ്യം 215

കൊളംബോ : നിദാഹസ് ത്രിരാഷ്ട്ര ടി20 യിലെ മൂന്നാം മത്സരത്തില്‍ ലങ്കയ്ക്ക് കൂറ്റന്‍ സ്കോര്‍ …ഇരുപത് ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക നേടിയത് 214 റണ്‍സ് ..തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മികച്ച ഫോം പിന്തുടരുന്ന കുശാല്‍ പെരെര (48 പന്തില്‍ 74), മെന്‍ഡിസ് (30  പന്തില്‍57) മാണ് മികച്ച സ്കോറിനു അടിത്തറ പാകിയത്‌ …ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിംഗിനു അയക്കുകയായിരുന്നു …ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ബംഗ്ലാ ക്യാപ്റ്റന്‍ മഹമദുള്ള വിഭജിച്ചെങ്കിലും പിന്നീട്‌ വന്ന ഉപുല്‍ തരംഗ (15  പന്തില്‍  32) കൂറ്റന്‍…

Read More

മഹാരാഷ്ട്രയെ വിറപ്പിക്കുന്ന കര്‍ഷകപ്രക്ഷോഭം ദേശീയ തലത്തില്‍ കത്തിപ്പടരുന്നു, 200 കിലോമീറ്റര്‍ കാല്‍ നടയായി പതിനായിര കണക്കിന് കര്‍ഷകര്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് ..മുന്നില്‍ പട നയിച്ച്‌ മലയാളിയായ വിജു കൃഷ്ണനും

മുംബൈ : അധികാരത്തിലെത്തിയ ബി ജെ പി സര്‍ക്കാരിന്റെ പൊള്ളയായ കടാശ്വാസ പദ്ധതികളും വാഗ്ദാനങ്ങളും ഒരു തരത്തിലും തങ്ങളെ രക്ഷിച്ചെടുക്കാന്‍ കഴിയില്ല എന്ന പൂര്‍ണ്ണ ബോധ്യമുള്‍ക്കൊണ്ട കര്‍ഷകര്‍   പ്രക്ഷോഭവുമായി നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടന്നു കയറുന്നത് ചരിത്രത്തിലേക്ക് തന്നെ ആവണം …വര്‍ദ്ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യകളും , വരള്‍ച്ച മൂലമുണ്ടായ വിള നാശമൊക്കെ അതിന്റെ തീവ്രതമുറ്റുന്ന രീതിയില്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ട് വരാന്‍ തന്നെയാണ് അഖിലേന്ത്യാ കിസാന്‍ സഭയുടെ നീക്കവും …അതിന്റെ തലപ്പത്ത് നിന്ന് നയിക്കുന്നത് മലയാളിയായ ‘കരിവള്ളൂര്‍കാരന്‍’  വിജു കൃഷ്ണന്‍ എന്ന കമ്മ്യൂണിസ്റ്റ്…

Read More

സൈലന്റ് ത്രില്ലറിന്റെ പുതു വഴികള്‍ ഉന്നം വെച്ച് കാര്‍ത്തിക്ക് സുബ്ബരാജ് എത്തുന്നു, ഒപ്പം പ്രഭു ദേവയും : ഒറ്റ ടീസറില്‍ ആരാധകരെ ഞെട്ടിച്ച് ‘മെര്‍ക്കുറി ‘

ചെന്നൈ : നവ യുഗ സംവിധായകരില്‍ കോളിവുഡ് പ്രതീക്ഷകളുടെ ആദ്യ ശ്രേണിയില്‍ തന്നെ കാര്‍ത്തിക്ക് സുബ്ബരാജ് എന്ന സംവിധായകന്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്..പിസ്സ ,ഇരൈവി , ബോബി സിംഹയ്ക്ക് മികച്ച സഹ നടനുള്ള ദേശീയ അവാര്‍ഡ് നേടി കൊടുത്ത ‘ജിഗര്‍ തണ്ട’ എന്നീ  ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ആ  ടാലന്റ് വ്യക്തമാകും …കാര്‍ത്തിക്കിന്റെ കരിയര്‍ പരിശോധിച്ചാല്‍ ഷോര്‍ട്ട് ഫിലിമുകളുടെ തരംഗമായ ഒരു സമയത്ത്  തന്റെതായ പാത വെട്ടി തുറന്ന്‍ ഫിലിം മേക്കിംഗ് രംഗത്ത് ചുവടുറപിച്ച പ്രതിഭയാണ് അദ്ദേഹം …എന്നാല്‍ സമാന്തരമായി അല്‍പ്പം വിവാദങ്ങളും ആ കരിയറിനെ ബാധിച്ചതായി കാണാം…

Read More

കൊടിഗെഹള്ളിയില്‍ കവര്‍ച്ച പരമ്പര വീണ്ടും …നിര്‍ത്തിയിട്ട കാറില്‍ നിന്നും ഡ്രൈവറെ ആക്രമിച്ചു പണം കവര്‍ന്നു..

ബെംഗലൂരു ; ഹെബ്ബാളിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും അക്രമങ്ങളും തുടര്‍ക്കഥയാവുന്നത് മുന്പ് വ്യാപകമായി ഉയര്‍ന്നു കേട്ടിരുന്നു ..ഇതിനു പിന്നാലെ സമീപമുള്ള കൊടിഗെഹള്ളിയിലും കവര്‍ച്ചകള്‍ നടന്നതായി പരാതി….ബുധനാഴ്ച അര്‍ദ്ധ രാത്രിയിലാണ് കൊടിഗെഹള്ളി മെയിന്‍ റോഡില്‍ നിര്‍ത്തിയിട്ട ടാക്സിയില്‍ നിന്നും   പള്‍സര്‍ ബൈക്കിലെത്തിയ  രണ്ടംഗ സംഘം ഡ്രൈവറെ ആക്രമിച്ചു പണം കവര്‍ന്നത് …മഗടി റോഡ്‌ സുംഗഡഗട്ടെ സ്വദേശിയായ  ഉമേഷ്‌ ( 31) ആണ്  ആക്രമത്തിനു ഇരയായത് …മോഷ്ടാക്കള്‍ മുഖം മറച്ചിരുന്നതായും , തന്നെ ആക്രമിച്ച ശേഷം സമീപമുള്ള മറ്റൊരു ടാക്സി കാര്‍ കൂടി ആക്രമിക്കാന്‍…

Read More

ത്രിപുരയിൽ തുടരുന്ന അക്രമങ്ങള്‍ കാരണം സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി.

അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നു. ചാരിലം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നിന്നാണ് പിന്മാറിയത്. ത്രിപുരയില്‍ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സ്ഥാനാര്‍ഥിയ്ക്ക് മണ്ഡലത്തില്‍ പ്രവേശിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനും കഴിയാത്ത സാഹചര്യമാണുള്ളത്‌. തങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് സംഘപരിവാര്‍ നേതൃത്വമാണെന്നും തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നതായും പാര്‍ട്ടി അധികൃതര്‍ സൂചിപ്പിച്ചു.

Read More

മാനസിക നില തെറ്റിയ ആളെപ്പോലെയാണ് പി. ജയരാജന്‍ പെരുമാറുന്നതെന്ന് കെ. സുധാകരന്‍.

കണ്ണൂര്‍: രാഷ്ട്രീയത്തിൽ എന്ത് തന്നെ സംഭവിച്ചാലും ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ. സുധാകരൻ. ബിജെപിയിലേക്ക് പോകാന്‍ ക്ഷണം കിട്ടിയത് വെളിപ്പെടുത്തിയത് രാഷ്ട്രീയ ധാര്‍മ്മികതകൊണ്ടാണെന്നും സുധാകരന്‍ പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും മാനസിക നില തെറ്റിയ ആളെപ്പോലെയാണ് പി. ജയരാജന്‍ പെരുമാറുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ സിപിഎം ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണ്. അവസാന കോണ്‍ഗ്രസുകാരന്‍ ഇല്ലാതായാലും താന്‍ കോണ്‍ഗ്രസിലുണ്ടാകും. ബിജെപിയിലേക്കും സിപിഎമ്മിലേക്കും ഇല്ലെന്നും സുധാകരന്‍ സൂചിപ്പിച്ചു. താന്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കെ. സുധാകരന്‍.

Read More

സുപ്രീം കോടതിക്ക് 10 വയസുകാരന്‍റെ കത്ത്.

ന്യൂഡല്‍ഹി: കുറച്ചുദിവസമായി സുപ്രീം കോടതി കേസുകളുടെയും വിധികളുടെയും തിരക്കിലാണ്. എന്നാല്‍ ഈ വെള്ളിയാഴ്ച നടന്നതില്‍ തികച്ചും വ്യത്യസ്തമായ ഒരു കേസുണ്ടായിരുന്നു. പിരിഞ്ഞുതാമസിക്കുന്ന അച്ഛനമ്മമാര്‍ തമ്മില്‍ ഏഴ് വര്‍ഷമായി നിലനില്‍ക്കുന്ന കേസുകളും തര്‍ക്കവും പരിഹരിച്ചതിന് പത്ത് വയസുകാരനായ വിഭു സുപ്രിംകോടതിക്ക് നന്ദി പറഞ്ഞ് കത്ത് നല്‍കിയതാണ് ആ വ്യത്യസ്തത. വിഭു തന്‍റെ സ്വന്തം കൈയ്പ്പടയില്‍ എഴുതിയ കത്ത് ജഡ്ജിന് കൈമാറി. കേസിന്‍റെ വിധി പറഞ്ഞ ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ ബെഞ്ച് ഈ കത്ത് വിധിയുടെ ഭാഗമാക്കുകയും ചെയ്തു. വിധിന്യായത്തില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ കത്തെന്നപേരും സ്വന്തമാക്കിയിരിക്കുകയാണ് വിഭുവിന്‍റെ…

Read More

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പില്‍ കുടുങ്ങി കെഎസ്ആര്‍ടിസിയും.

തിരുവനന്തപുരം: പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പിൽ കുടുങ്ങിയത് കെ.എസ്.ആര്‍.ടി.സിയും. പഞ്ചാബ് നാഷണൽ ബാങ്ക് പ്രതിസന്ധിയിലായതോടെ ബാങ്ക് കണ്‍സോഷ്യത്തിൽ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിച്ചിരുന്ന ദീഘകാല വായ്പയുടെ നടപടികളും അനിശ്ചിതത്വത്തിലായി. ബാങ്ക് കണ്‍സോഷ്യം 3000 കോടി രൂപയുടെ വായ്പ തരുന്നതോടെ എല്ലാ ബാധ്യതളും ഒരൊറ്റ വായ്പക്ക് കീഴിലാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ദീര്‍ഘകാല വായ്പയായതിനാൽ ഇതിന് തിരിച്ചടവ് തുക കുറയുമായിരുന്നു. കടക്കെണിയിൽ നിന്ന് കരകയാറാനുള്ള അവസാന ശ്രമമെന്ന നിലയിലായിരുന്നു ബാങ്ക് കണ്‍സോഷ്യത്തിന്‍റെ വായ്പയെ കെ.എസ്.ആര്‍.ടി.സി കണ്ടിരുന്നത്. മാര്‍ച്ച് ആദ്യവാരത്തോടെ വായ്പാ തുക കിട്ടുമെന്ന് പ്രതിക്ഷിച്ചിരിക്കവേയാണ്…

Read More

പതാകാ രാഷ്ട്രീയം ഏശിയില്ല, വിഷയത്തിൽ അഭിപ്രായമറിയിക്കാൻ യെദിയൂരപ്പയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി.

ബെംഗളൂരു : കർണാടകയ്ക്കായി പ്രത്യേക പതാക ആവിഷ്കരിച്ച നടപടിയിൽ, ബിജെപി പാലിക്കുന്ന മൗനത്തെ ചോദ്യംചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. പതാകയ്ക്കു കേന്ദ്ര സർക്കാരിൽനിന്ന് അംഗീകാരം നേടിയെടുക്കാൻ സംസ്ഥാനത്തുനിന്നുള്ള ബിജെപി എംപിമാരും പാർട്ടി സംസ്ഥാന പ്രസിഡന്റ് ബി.എസ്.യെഡിയൂരപ്പയും സമ്മർദം ചെലുത്താൻ തയാറല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. കർണാടകയ്ക്കു വേണ്ടി രൂപകൽപന ചെയ്ത അഭിമാനപ്പതാക മഞ്ഞ, വെള്ള, ചുവപ്പു നിറങ്ങളിലായാണുള്ളത്. സംസ്ഥാനത്തിന്റെ ചിഹ്നമായ ഇരുതലയുള്ള ‘ഗണ്ഡബറുണ്ട’ പക്ഷിയും നടുവിലായി സ്ഥാനം പിടിച്ചിട്ടുണ്ട്. പതാക രൂപീകരണത്തിനായി സമിതിയെ നിയോഗിച്ച സർക്കാർ നടപടിയെ നേരത്തേ യെഡിയൂരപ്പ വിമർശിച്ചിരുന്നു.

Read More

ഇന്ത്യക്കും ഫ്രാന്‍സിനും ഇടയിൽ നല്ലൊരു ബന്ധമാണ് ഉള്ളതെന്ന് ഫ്രഞ്ച് പ്രസിഡന്റ്.

ന്യൂഡൽഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യയിലെത്തി. കഴിഞ്ഞ ദിവസം രാത്രി പത്​നി ബ്രിഗിറ്റെ മാരി ​ക്ലോഡിനൊപ്പം ഡല്‍ഹിയിലെത്തിയ മാക്രോണിനെ ചട്ടം മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ പ്രസിഡൻറ് രാംനാഥ് കോവിന്ദ്, പത്നി സവിതാ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ചേർന്ന് സ്വീകരിച്ചു. നമുക്കിടയിൽ നല്ലൊരു ബന്ധമാണ് ഉള്ളതെന്ന് തനിക്കു തോന്നുന്നതായി ഫ്രഞ്ച് പ്രസിഡൻറ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിനും സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച…

Read More
Click Here to Follow Us