ജനങ്ങളോട് മോശമായി പെരുമാറുന്ന പൊലീസുകാരെ കുറിച്ചുള്ള വാര്‍ത്തകളാണ് ദിവസേനെ പുറത്തുവരുന്നത്. എന്നാല്‍ വളരെയധികം നല്ല ഓഫീസര്‍മാരുള്ള കേരളാ പൊലീസിന്റെ വില കളയുന്നത് അഴിമതിക്കാരായ ചില ഓഫീസർമാരാണെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണം. അങ്ങനെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും പൊലീസിനെതിരായി മാത്രം വാര്‍ത്തകള്‍ എഴുതി വിടുന്ന ഇന്നത്തെ കാലത്ത്, കേരളാ പൊലീസിന്റെ യഥാര്‍ത്ഥ മനസ്സ് കാണിച്ച ഒരു സംഭവം കഴിഞ്ഞ ദിവസം എറണാകുളം കളമശ്ശേരിയില്‍ നടന്നു. അത് വാര്‍ത്തയാക്കാനോ കൃത്യനിര്‍വഹണത്തില്‍ പൊലീസിന്റെ ഇടപെടലിനെ അഭിനന്ദിക്കാനോ ഒരു മുഖ്യധാരാ മാധ്യമവും ഇവിടെ ഉണ്ടായില്ല! “റെയില്‍വേ ട്രാക്കില്‍ നിന്നും…
Read MoreMonth: March 2018
കറുത്ത നടന്മാർക്ക് കുറഞ്ഞ പ്രതിഫലമോ? ആരാധകരുടെ പ്രിയ സുഡുവിന്റെ നൊമ്പരം!
നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണവുമായി ‘സുഡാനി ഫ്രം നൈജീരിയ’ താരം സാമുവന്‍ റോബിന്‍സണ്‍. വംശവെറി നേരിട്ടെന്നും പ്രതിഫലത്തില്‍ പക്ഷപാതം കാണിച്ചെന്നും ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ കാര്യങ്ങള്‍ കൂടുതൽ വിശദീകരിച്ചു വീഡിഒപ്എഎ സന്ദേശവും പങ്കു വച്ചു. ലഭിച്ച തുക കൃത്യമായി പറയുന്നില്ലെങ്കിലും അഞ്ചു ലക്ഷത്തിന് താഴെ മാത്രമാണ് സിനിമയില്‍ അഭിനയിച്ചതിന് ലഭിച്ചതെന്ന് സാമുവല്‍ പറഞ്ഞു. സിനിമ വിജയിച്ചാല്‍ നൈജീരിയയിലേക്ക് തിരിച്ച് പോകുന്നതിന് മുൻപായി കൂടുതൽ പണം നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ നൈജീരിയയില്‍ എത്തിയിട്ടും തനിക്ക് പണമൊന്നും ലഭിച്ചില്ലെന്ന് സാമുവല്‍ പറഞ്ഞു. താനൊരു പുതുമുഖ നടനല്ലെന്ന്…
Read Moreസന്തോഷ് ട്രോഫിയില്‍ ആറാം കിരീടം ലക്ഷ്യമിട്ട് കേരളം.
കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിൽ ഞായറാഴ്ച കേരളം നിലവിലെ ചാംപ്യന്മാരായ ബംഗാളിനെ നേരിടും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്കു 2.30നാണ് കളി. അഞ്ചു തവണ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട കേരളത്തിന്റെ ലക്ഷ്യം ആറാം കിരീടമാണെങ്കിൽ, 33ാം കിരീടം മോഹിച്ചാണ് ബംഗാള്‍ ഇറങ്ങുന്നത്. ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പുഘട്ടത്തിലെ മുഴുവന്‍ കളികളിലും ജയിച്ച കേരളം സെമിയില്‍ മിസോറാമിനെ 1-0നു തോല്‍പ്പിക്കുകയായിരുന്നു. കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണ് ഞായറാഴ്ചത്തെ…
Read Moreസിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ആശങ്കയിലായ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവാര്‍ത്ത.
ജിദ്ദ: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ആശങ്കയിലായ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസവാര്‍ത്ത. പന്ത്രണ്ടാം ക്ലാസ്സിലെ റദ്ദാക്കിയ ഇക്കണോമിക്സ് പരീക്ഷ രാജ്യത്തിന് പുറത്തു നടത്തില്ലെന്നു വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. രാജ്യത്തിനു പുറത്ത് ഒരു പരീക്ഷയുടേയും ചോദ്യപേപ്പര്‍ ചോർന്നിട്ടില്ല എന്നതിനാൽ വീണ്ടും പരീക്ഷ നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൂടാതെ ഇന്ത്യക്കു വെളിയിൽ സി.ബി.എസ്.ഇ പരീക്ഷക്ക് നല്കിയ ചോദ്യപേപ്പറുകള്‍ വ്യത്യസ്തമാണെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. രണ്ടു പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് പുന:പരീക്ഷയില്‍ നിന്നു ഗള്‍ഫ് സ്കൂളുകളെ ഒഴിവാക്കണം എന്ന ആവശ്യം ശക്തമായിരുന്നു. സി.ബി.എസ്.ഇയുടെ നടപടി ഗള്‍ഫ് മേഖലയിലെ…
Read Moreസിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി ഹര്‍ജി നല്കി.
ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി ഹര്‍ജി നല്കി. ന്യൂഡല്‍ഹിയിലെ ചോയ്സ് സ്കൂള്‍ വിദ്യാര്‍ത്ഥി റോഹന്‍ മാത്യൂവാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുന്നത്. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന പ്രതിഷേധം വളരെ ശക്തമായിക്കൊണ്ടിരിക്കുകയാണ്. സിബിഎസ്ഇ ഓഫീസിന് മുന്നില്‍ പ്ലക്കാര്‍ഡുകളേന്തിയാണ് വിദ്യാർത്ഥികളുടെ പ്രധിഷേധം. ഇതിനാൽ ഇതു വഴിയുള്ള റോഡ് ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. പത്താം ക്ലാസിലെ കണക്ക് പരീക്ഷ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നതിന് കാരണം. പത്താം ക്ലാസ് പരീക്ഷ അനിശ്ചിതമായി…
Read Moreനഗരത്തിലെ വീടോ ഫ്ലാറ്റോ വാങ്ങാൻ ഒരുങ്ങുന്നവർക്കു വസ്തു കയ്യേറ്റഭൂമിയിലാണോ എന്നു തിരിച്ചറിയാനും മൊബൈൽ ആപ്.
ബെംഗളൂരു : നഗരത്തിലെ വീടോ ഫ്ലാറ്റോ വാങ്ങാൻ ഒരുങ്ങുന്നവർക്കു വസ്തു കയ്യേറ്റഭൂമിയിലാണോ എന്നു തിരിച്ചറിയാനും മൊബൈൽ ആപ്. കർണാടകയിലെ മുഴുവൻ ഭൂമിയുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയുള്ള ദിശാങ്ക് ആപ് ആണ് റവന്യു വകുപ്പു പുറത്തിറക്കിയത്. 1960ലെ സർവേ മാപ്പുകൾ ഉൾപ്പെട്ട ആപ്പിലൂടെ ഓരോ ഭൂമിയുടെയും വിശദാംശങ്ങൾ അറിയാനാകും. റോഡ്, തടാകങ്ങൾ, സർക്കാർ ഭൂമി എന്നിവയെല്ലാം വേർതിരിച്ചറിയാനും സർവേ നമ്പർ ഉപയോഗിച്ചു വസ്തു എവിടെയെന്നു കണ്ടെത്താനുമെല്ലാം ആപ് ഉപകരിക്കും. ദിശാങ്ക് ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽനിന്നു ഡൗൺലോഡ് ചെയ്യാം.
Read Moreകര്‍ണാടക തെരഞ്ഞെടുപ്പില്‍ അജെണ്ട നിശ്ചയിച്ച് ആംനെസ്റ്റി ഇന്റര്‍നാഷനല്‍.
ബെംഗളൂരു: രാഷ്ട്രീയ കക്ഷികൾക്ക് പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ ആറിന നിർദേശങ്ങളുമായി ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനൽ. പ്രകടന പത്രികയിൽ പ്രധാന അജൻഡയാകേണ്ടത് മനുഷ്യാവകാശ വിഷയങ്ങളാണെന്ന് ആംനസ്റ്റി ഇന്റർനാഷനൽ പ്രോഗ്രാംസ് ഡയറക്ടർ അസ്മിത ബസു പറഞ്ഞു. ആൾനൂഴികളിൽ തൊഴിലാളികൾ സ്ഥിരമായി മരിക്കുന്നത്, തൊഴിലിടങ്ങളിലുൾപ്പെടെ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ, കൊലപാതകങ്ങൾ തുടങ്ങി ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങളാണ് കർണാടകയിൽ പ്രതിദിനം നടക്കുന്നതെന്നും അസ്മിത ബസു വ്യക്തമാക്കി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായും ആംനസ്റ്റി ഇന്റർനാഷനൽ ഇത്തരം നിർദേശങ്ങൾ രാഷ്ട്രീയ കക്ഷികളുടെ പരിഗണനയ്ക്കായി മുന്നോട്ടുവച്ചിരുന്നു. നിർദേശങ്ങൾ താഴെ …
Read Moreസിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു.
ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു. സിബിഎസ്ഇ ഓഫീസിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ത്ഥികള്‍ പ്രധിഷേധം തുടരുന്നത്. ഈ കാരണത്താൽ റോഡ് ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ പരീക്ഷാ തീയതികള്‍ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. റദ്ദാക്കിയ പ്ലസ്ടു ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് ഡല്‍ഹിയിലും ഹരിയാനയിലും മാത്രമായതിനാല്‍ പുന:പരീക്ഷ ജൂലായില്‍ നടത്തുമെന്നുമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചത്. പത്താം ക്ലാസിലെ കണക്ക് പരീക്ഷ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതാണ് വിദ്യാര്‍ത്ഥി പ്രതിഷേധം…
Read Moreസബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായി റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർ സർവേ നടത്തി.
ബെംഗളൂരു : സബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായി റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർ ബെംഗളൂരുവിൽ സർവേ നടത്തി. 142 കിലോമീറ്റർ സബേർബൻ നെറ്റ്വർക്കിലെ മേൽപാതയുടെ സാധ്യതാപഠനം നടത്താനെത്തിയ റെയിൽവേ ബോർഡ് എൻജിനീയർ എം.കെ. ഗുപ്ത കന്റോൺമെന്റ് മുതൽ ബയ്യപ്പനഹള്ളി വരെ പരിശോധന നടത്തി. 12061 കോടി രൂപയുടെ സബേർബൻ റെയിൽപദ്ധതിയിൽ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ– യശ്വന്ത്പുര– യെലഹങ്ക, യെലഹങ്ക– ചന്നസന്ദ്ര–ബയ്യപ്പനഹള്ളി, ബെംഗളൂരു സിറ്റി– കെംഗേരി, ബെംഗളൂരു സിറ്റി– കന്റോൺമെന്റ്, യലഹങ്ക– രാജനകുണ്ടെ, ബയ്യപ്പനഹള്ളി– ഹീലലിഗെ, യശ്വന്ത്പുര–ചിക്കബനവാര, യെലഹങ്ക– ദേവനഹള്ളി, ചിക്കബനവാര– നെലമംഗല എന്നി ട്രാക്കുകളാണുള്ളത്.…
Read Moreമെട്രോ നഗരങ്ങളിലെ ഓൺലൈൻ പെണ്‍വാണിഭ സംഘങ്ങളടക്കമുള്ള വ്യഭിജാര ശാലകളില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടികളില്‍ ഏറെയും നേപ്പാളില്‍ നിന്ന് ;ഇന്‍ഡോ -നേപ്പാള്‍ അതിര്‍ത്തിയില്‍ നടക്കുന്നത് വന്‍ മനുഷ്യ കടത്ത് ,ഗ്രാമങ്ങളില്‍ നിന്നും കടത്തുന്ന പെണ്‍കുട്ടികള്‍ക്ക് വിലയിടുന്നത് പതിനായിരങ്ങള്‍ ..!
ഡല്‍ഹി : അതിര്‍ത്തി സംരക്ഷണ സേനയുടെ പഠനങ്ങളനുസരിച്ചു ഇന്‍ഡോ -നേപ്പാള്‍ അതിര്‍ത്തിയില്‍ പ്രായപൂര്‍ത്തിയാവാത്തതടക്കം പെണ്‍കുട്ടികളെ കടത്തിയ കേസുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉണ്ടായത് 500% വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ടുകള്‍ ..2012 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ എടുത്താല്‍ ഇതുവരെ ബോര്‍ഡര്‍ ഫോഴ്സ് രക്ഷപ്പെടുത്തിയത് 2000 ഓളം കുട്ടികളാണ് ..പിടിക്കപ്പെട്ടത് പരിശോധിച്ചാല്‍ 700 ലേറെ പ്രതികള്‍..! എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്നത് ഇതേ രീതിയില്‍ പോലീസിനെ കബളിപ്പിച്ച് എത്രയെത്ര കേസുകള്‍ രാജ്യത്ത് സുഗമമായി എത്തിച്ചേരുന്നു എന്ന വസ്തുതയിലെക്കാണ് വിരല്‍ ചൂണ്ടുന്നത് … ഇവരില്‍…
Read More