കണ്ണൂര്‍: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎമ്മിനെ വെട്ടിലാക്കി പ്രതികളുടെ മൊഴി. ഷുഹൈബിനെ വെട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത് ഇടയന്നൂരിലെ ഡിവൈഎഫ്ഐ നേതാവാണെന്നും, പാര്‍ട്ടിയുടെ സഹായം ഉണ്ടാകുമെന്നും ഉറപ്പ് ലഭിച്ചിരുന്നതായി പൊലീസ് പിടിയിലായ പ്രതികള്‍ മൊഴി നല്കി. ഡമ്മി പ്രതികളെ ഏർപ്പാടാക്കാമെന്ന ഉറപ്പ് ലഭിച്ചിരുന്നതായി ആകാശ് തില്ലങ്കേരി പോലീസിനോട് പറഞ്ഞു. കേസില്‍ പിടിക്കപ്പെടില്ല എന്ന് പാര്‍ട്ടി ഉറപ്പു നല്‍കിയിരുന്നു. ഭരണമുള്ളതുകൊണ്ട് പേടിക്കാനൊന്നുമില്ലെന്നും ഒരു പ്രാദേശിക നേതാവിന്റെ ഉറപ്പും ലഭിച്ചിരുന്നതായി പ്രതികള്‍ പറഞ്ഞു.
Read MoreDay: 21 February 2018
ചലച്ചിത്ര മേളക്ക് നാളെ തിരി തെളിയും;ഉത്ഘാടനം വിധാന്‍ സൌധയില്‍ വൈകുന്നേരം.
ബെംഗളൂരു : പത്താമതു ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്ക്കു നാളെ തുടക്കമാകും. വിധാൻസൗധയിൽ വൈകിട്ട് ആറിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. സ്പീക്കർ കെ.ബി.കൊളീവാഡ്, നിയമ നിർമാണ കൗൺസിൽ ചെയർമാൻ ഡി.എച്ച്.ശങ്കരമൂർത്തി എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. മന്ത്രി റോഷൻ ബെയ്ഗ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ രാമലിംഗറെഡ്ഡി, കെ.ജെ.ജോർജ്, ഡോ. എച്ച്.സി.മഹാദേവപ്പ, ഉമാശ്രീ, പ്രിയങ്ക് ഖർഗെ, പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടർ, നിയമ നിർമാണ കൗൺസിലിലെ ബിജെപി കക്ഷിനേതാവ് കെ.എസ്.ഈശ്വരപ്പ, മേയർ ആർ.സമ്പത്ത്രാജ്, കന്നഡ ചലച്ചിത്രതാരങ്ങളായ ശിവരാജ് കുമാർ, സുദീപ്, ദർശൻ, തെന്നിന്ത്യൻ ചലച്ചിത്രതാരം…
Read Moreപരസ്ത്രീ ബന്ധമാരോപിച്ച് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ക്ലോസെറ്റിൽ ഒഴുക്കി
ചണ്ഡീഗഢ്: പരസ്ത്രീ ബന്ധമാരോപിച്ച് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് കക്കൂസിൽ ഒഴുക്കി. പഞ്ചാബ് ജോഗിന്ദര്‍ നഗര്‍ സ്വദേശി ആസാദ് സിംഗിനെയാണ് ഭാര്യ സുഖ്വന്ത് കൗര്‍ ആക്രമിച്ചത്. ഉറങ്ങിക്കിടക്കുകയായിരുന്ന ആസാദിന്റെ തലയില്‍ തടിക്കഷ്ണം കൊണ്ട് അടിച്ച് ബോധരഹിതനാക്കിയ ശേഷമാണ് ജനനേന്ദ്രിയം മുറിച്ചത്. ഭര്‍ത്താവിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് സുഖ്വന്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Read More‘കായംകുളം കൊച്ചുണ്ണി’ ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ വസ്ത്രത്തിന് പിന്നിലെ കഥ
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ ഇത്തിക്കര പക്കിയായി എത്തുന്ന മോഹന്‍ലാലിന്റെ വേഷം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. പഴയ ഗ്രീക്ക് യോദ്ധാക്കളെപ്പോലെയുള്ള ഈ വേഷത്തിന് പിന്നിലെ കഥ തിരക്കഥാകൃത്ത് സഞ്ജയ് പങ്കുവച്ചു. ഇരുപത്തഞ്ചോളം വ്യത്യസ്ത സ്കെച്ചുകളില്‍ നിന്നാണ് ഇത്തിക്കര പക്കിയുടെ രൂപം അവസാനം സംവിധായകന് തെരഞ്ഞെടുത്തത്. ഇത്തിക്കര പക്കി നല്ലൊരു യാത്രികന് കൂടിയായിരുന്നു. ഇന്ത്യ അറബ് രാജ്യങ്ങളും ബ്രിട്ടനും പോര്‍ച്ചുഗലുമായി നല്ല തോതില്‍ കച്ചവട ബന്ധങ്ങള്‍ നടന്നിരുന്ന കാലഘട്ടമായിരുന്നു അത്. അവരുടെയെല്ലാം സംസ്കാരങ്ങള്‍ ഇഴുകിച്ചേരുന്ന ഒരു…
Read Moreപ്രിയാ വാര്യര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു
ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള കേസുകള്‍ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു അഡാര്‍ ലവ് സിനിമയിലെ നായിക പ്രിയാ വാര്യര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്ന് കോടതി വിശദമാക്കി. പബ്ല്സിറ്റിക്കു വേണ്ടിയാണോ ഹർജിയെന്ന് കോടതി ചോദിച്ചു. കേസ് അടിയന്തിരമായ പരിഗണിക്കണമെന്ന പ്രിയയുടെ അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നു. ഹൈദരാബാദിലെ ഫലക് നാമ സ്റ്റേഷനിലും ഔറംഗബാദിലെ ജിന്‍സി പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകളിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിയിലെ അടിയന്തരാവശ്യം.…
Read Moreഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ കാര്‍ബണ്‍, ക്യാഷ്ബാക്ക് ഓഫറുമായി പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ‘ടൈറ്റാനിയം ജംബോ 2’ പുറത്തിറക്കുന്നു.
ടൈറ്റാനിയം ജംബോ 2 എന്നപേരില്‍ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണുമായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ കാര്‍ബണ്‍. എയര്‍ടെലിന്റെ 2,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറോടുകൂടിയാണ് പുതിയ ഫോണ്‍ എത്തുന്നത്. ആമസോണ്‍ വഴി 5,999 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാവും. 5,000 രൂപയുടെ ഡൗണ്‍ പെയ്മെന്റ് ഉപഭോക്താക്കള്‍ നടത്തേണ്ടതായിട്ടുണ്ട്. 18 മാസത്തിനുള്ളില്‍ 3,500 രൂപയുടെ റീചാര്‍ജ് ചെയ്താലേ ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാക്കുന്നതിന്. തുടര്‍ന്ന് ആദ്യത്തെ റീഫണ്ട് 500 രൂപ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. രണ്ടാമത്തെ റീഫണ്ടായ 1,500 രൂപ 18 മാസത്തിനുശേഷം ലഭിക്കും. ഇങ്ങനെയാണ് 2,000 രൂപയുടെ ക്യാഷ്ബാക്ക്…
Read Moreആർട് ഓഫ് ലിവിങ് വനിതാ സമ്മേളനം 23 മുതൽ 25 വരെ
ബെംഗളൂരു: ആർട് ഓഫ് ലിവിങ് രാജ്യാന്തരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള എട്ടാമതു രാജ്യാന്തര വനിതാ സമ്മേളനം (ഐഡബ്ല്യുസി) 23 മുതൽ 25 വരെ. കനക്പുര റോഡിലെ ആർട് ഓഫ് ലിവിങ് രാജ്യാന്തര കേന്ദ്രത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള 500 വനിതകൾ പങ്കെടുക്കും. എസ്ബിഐ മുൻ ചെയർമാൻ അരുന്ധതി ഭട്ടാചാര്യ, മൻദേശി ബാങ്കിന്റെയും മൻ ദേശി ഫൗണ്ടേഷന്റെയും സ്ഥാപക ചെയർപഴ്സൻ ചേതന ഗലസിൻഹ, ബോളിവുഡ് താരം റാണി മുഖർജി, പരിസ്ഥിതി പ്രവർത്തക വന്ദനശിവ, മുൻകാല ചലച്ചിത്രതാരം മധുബാല, ഗോവ ഗവർണർ മൃദുല സിൻഹ, എസ്എപി ആഫ്രിക്ക…
Read Moreകര്‍ണാടകക്ക് നരേന്ദ്ര മോഡിയുടെ സമ്മാനം;രണ്ടുവർഷം കൊണ്ട് സംസ്ഥാനത്ത് 1,44,922 കോടി രൂപയുടെ റോഡ് വികസനം;മൈസൂരു–ബെംഗളൂരു എക്സ്പ്രസ് ഹൈവേയ്ക് 2920 കോടി രൂപ;സംസ്ഥാനത്ത് ദേശീയപാത 13565 കിലോമീറ്ററാകും.
ബെംഗളൂരു:കർണാടകയിൽ കോടികളുടെ റോഡ് വികസന പദ്ധതികളുമായി കേന്ദ്രസർക്കാർ. രണ്ടുവർഷം കൊണ്ട് സംസ്ഥാനത്ത് 1,44,922 കോടി രൂപ നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്നതായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രണ്ടു ദിവസത്തെ കർണാടക സന്ദർശനത്തിനെത്തിയ അദ്ദേഹം ശിവമൊഗ്ഗ, ബെള്ളാരി, ബീദർ, വിജയാപുര, ഹുബ്ബള്ളി ജില്ലകളിലായി 3700 കോടി രൂപയുടെ 500 കിലോമീറ്റർ റോഡ് വികസന പദ്ധതികൾക്കു തുടക്കമിട്ടു. മൈസൂരു–ബെംഗളൂരു എക്സ്പ്രസ് ഹൈവേയ്ക്കും കേന്ദ്ര സർക്കാർ 2920 കോടി രൂപ അനുവദിച്ചു. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ വർഷങ്ങളായി മുടങ്ങിക്കിടന്ന ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ…
Read Moreലോകത്തെ ആദ്യ 20 കാപ്പി കുടിയന്മാരുടെ പട്ടികയില്‍ ഇന്ത്യയില്ല!
ലണ്ടന്‍: ഇന്ത്യയിലെ കാപ്പിക്കൊതിയന്‍മാര്‍ക്ക് ഇത്തിരി സങ്കടമുണ്ടാക്കുന്ന വാര്‍ത്തയാണ് ഇന്റര്‍നാഷണല്‍ കോഫി ഓര്ഗനൈസേഷന് പുതുതായി പുറത്തു വിട്ടിരിക്കുന്നത്. ലോകത്തെ ആദ്യ 20 കാപ്പി കുടിയന്മാരുടെ പട്ടികയില്‍ ഇന്ത്യയില്ല. പ്രതിവര്‍ഷം 12 കിലോ കാപ്പി ഉപഭോഗവുമായി ഫിന്‍ലന്റ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നോര്‍വേ, ഐലാന്‍ഡ്, ഡെന്മാര്ക്ക് തുടങ്ങിയ രാജ്യങ്ങള്‍ ആണ് തൊട്ടു പിറകില്‍. ഉപയോഗത്തില്‍ മുന്നില്‍ അല്ലെങ്കിലും കാപ്പി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ലോകത്ത് ഏഴാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ദക്ഷിണേന്ത്യയില്‍ നിന്നാണ് ഇവ ഭൂരിഭാഗവും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളിലായി 767 മില്ല്യന്‍ പൗണ്ട് കാപ്പിയാണ് ഇന്ത്യയില്‍…
Read Moreഅഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവരെ പൊലീസ് സ്റ്റേഷനില്‍ നിന്നും വലിച്ചിറക്കി ജനക്കൂട്ടം തല്ലിക്കൊന്നു
ഇറ്റാനഗര്‍: അഞ്ച് വയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നും വലിച്ചിറക്കിയാണ് ജനങ്ങള്‍ ആള്‍ക്കൂട്ട വിചാരണ നടപ്പാക്കിയത്. അരുണാചല്‍പ്രദേശിലെ ലോഹിത്തിലാണ് സംഭവം. സഞ്ജയ് സോബര്‍, ജഗദീഷ് ലോഹര്‍ എന്നിവരെയാണ് പൊലീസ് നോക്കി നില്‍ക്കെ ജനങ്ങള്‍ തല്ലിക്കൊന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12നാണ് പ്രതികള്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ഇവരെ വാക്രോ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാണ്ട് ചെയ്തിരുന്നു. ഇതിനിടെ ആയിരത്തോളം വരുന്ന ജനക്കൂട്ടം പൊലീസ് സ്റ്റേഷനില്‍…
Read More