ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ കാര്‍ബണ്‍, ക്യാഷ്ബാക്ക് ഓഫറുമായി പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ‘ടൈറ്റാനിയം ജംബോ 2’ പുറത്തിറക്കുന്നു.

ടൈറ്റാനിയം ജംബോ 2 എന്നപേരില്‍ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണുമായി ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ കാര്‍ബണ്‍. എയര്‍ടെലിന്‍റെ  2,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറോടുകൂടിയാണ് പുതിയ ഫോണ്‍ എത്തുന്നത്.

ആമസോണ്‍ വഴി 5,999 രൂപയ്ക്ക് സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാവും. 5,000 രൂപയുടെ ഡൗണ്‍ പെയ്മെന്റ് ഉപഭോക്താക്കള്‍ നടത്തേണ്ടതായിട്ടുണ്ട്. 18 മാസത്തിനുള്ളില്‍ 3,500 രൂപയുടെ റീചാര്‍ജ് ചെയ്താലേ ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാക്കുന്നതിന്. തുടര്‍ന്ന് ആദ്യത്തെ റീഫണ്ട് 500 രൂപ ഉപഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. രണ്ടാമത്തെ റീഫണ്ടായ 1,500 രൂപ 18 മാസത്തിനുശേഷം ലഭിക്കും. ഇങ്ങനെയാണ് 2,000 രൂപയുടെ ക്യാഷ്ബാക്ക് ലഭ്യമാവുക.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

5.5 ഇഞ്ച് ഡിസ്പ്ലെ, 1.3 GHz ക്വാഡ് കോര്‍ പ്രോസസര്‍, 2GB റാം, 16GB സ്റ്റോറേജ്, 13 MP റിയര്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ എന്നിവയാണ് ജംബോ 2 സ്മാര്‍ട്ട്ഫോണിന്‍റെ പ്രധാന സവിശേഷതകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts