അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവരെ പൊലീസ് സ്റ്റേഷനില്‍ നിന്നും വലിച്ചിറക്കി ജനക്കൂട്ടം തല്ലിക്കൊന്നു

ഇറ്റാനഗര്‍: അഞ്ച് വയസ്സുകാരി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നും വലിച്ചിറക്കിയാണ് ജനങ്ങള്‍ ആള്‍ക്കൂട്ട വിചാരണ നടപ്പാക്കിയത്. അരുണാചല്‍പ്രദേശിലെ ലോഹിത്തിലാണ് സംഭവം. സഞ്ജയ്‌ സോബര്‍, ജഗദീഷ് ലോഹര്‍ എന്നിവരെയാണ് പൊലീസ് നോക്കി നില്‍ക്കെ ജനങ്ങള്‍ തല്ലിക്കൊന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12നാണ് പ്രതികള്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. തുടര്‍ന്ന് ഇവരെ വാക്രോ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാണ്ട് ചെയ്തിരുന്നു. ഇതിനിടെ ആയിരത്തോളം വരുന്ന ജനക്കൂട്ടം പൊലീസ് സ്റ്റേഷനില്‍…

Read More