അഭിനയം മറന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ക്യാമറക്ക്‌ മുന്‍പില്‍ ജീവിച്ചു;ആസിഫ് അലിക്കും അപര്‍ണ ബാലമുരളിക്കും പരിക്ക്.

ബംഗളൂരു: ആസിഫ് അലി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ലൊക്കേഷനില്‍ താരങ്ങള്‍ തമ്മിലടിച്ചു.

സംഭവത്തില്‍ ആസിഫ് അലി, അപര്‍ണ ബാലമുരളി, സൈജു കുറുപ്പ് എന്നിവരുള്‍പ്പെടെ നിരവധി താരങ്ങള്‍ക്ക് പരുക്കേറ്റതായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ബി.ടെക് എന്ന ചിത്രത്തിന്റെ ബംഗളൂരുവിലെ ലൊക്കേഷനിലായിരുന്നു സംഭവം.

സിനിമയില്‍ പൊലീസുകാരായി അഭിനയിച്ച കര്‍ണാടക സ്വദേശികളായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് താരങ്ങളെ മര്‍ദ്ദിച്ചത്. ഇവര്‍ക്ക് ലാത്തിച്ചാര്‍ജ്ജ് ചിത്രീകരിക്കാന്‍ നല്‍കിയ വടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

അഭിനയത്തിനിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ താരങ്ങളെ യഥാര്‍ത്ഥത്തില്‍ തല്ലുകയായിരുന്നു. അടി കിട്ടിയതോടെ താരങ്ങള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടു തട്ടിക്കയറി. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. സംഘത്തെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാനുള്ള ബുദ്ധിമുട്ടും രൂക്ഷമായി.

സംഭവത്തിന് ശേഷം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് സംവിധായകന്‍ ദേഷ്യപ്പെട്ടതോടെ, ഇവര്‍ ലൊക്കേഷനിലെ വാഹനങ്ങളുടെ ചില്ലുകളും അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജാഫര്‍ ഇടുക്കി, ശ്രീനാഥ് ഭാസി, അലന്‍സിയര്‍ തുടങ്ങിയവരും ലൊക്കേഷനില്‍ ഉണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
[masterslider id="10"]

Related posts