ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയുടെ പാസിനുള്ള ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. ഓപ്പൺ കാറ്റഗറിക്ക് 600 രൂപയും വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, 60 വയസ് കഴിഞ്ഞവർ എന്നിവർക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ഓൺലൈനായി അപേക്ഷിക്കുന്നവർ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖ എന്നിവ അപ്‌ലോഡ് ചെയ്യണം.
പാസിനുള്ള തുകയും ഓൺലൈനായി നൽകാം. ഓൺലൈനായി പാസിന് അപേക്ഷിച്ചവർ റജിസ്ട്രേഷൻ നമ്പർ സഹിതം പാസ് വിതരണ കേന്ദ്രത്തിലെത്തണം. കർണാടക ചലച്ചിത്ര അക്കാദമിയുടെ നന്ദിനി ലേഔട്ടിലെ അമൃത മഹോൽസവ ഭവനിൽ 20ന് പാസ് വിതരണം ആരംഭിക്കും. ഓഫ് ലൈൻ പാസ് വിതരണം കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു.
കർണാടക ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാനം, ഇൻഫൻട്രി റോഡിലെ കർണാടക ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഓഫിസ്, ഹൈഗ്രൗണ്ട്സ് ക്രസന്റ് റോഡിലെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ആസ്ഥാനം, ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിൽ ഓഫ്‌ലൈൻ ഡെലിഗേറ്റ് പാസുകൾ ലഭിക്കും. ബെംഗളൂരുവിലെ 15 സ്ക്രീനുകളിൽ 22 മുതൽ മാർച്ച് ഒന്ന് വരെയാണ് ചലച്ചിത്രമേള. വെബ്സൈറ്റ്: www.biffes.in
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.