രാജരാജേശ്വരി നഗർ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ “തിരുവാതിര കളി മത്സരം” നടത്തുന്നു. ഒക്ടോബർ മാസം 15 ന് രാജരാജേശ്വരി നഗറിലെ വാസവി മഹൽ കല്യാണ മണ്ഡപത്തിൽ വച്ച് നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ബാംഗ്ലൂർ മലയാളി ടീമുകൾ ഒക്ടോബർ 5ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യുക. വിജയികൾക്ക് ആകർഷമായ ക്യാഷ് പ്രൈസ് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് , 9686862839, 9902017570, [email protected]
Read MoreYear: 2017
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ ജർമൻ കമ്പനി തയ്യാര്‍..
ബെംഗളൂരു ∙ പ്രദേശവാസികളുടെ ജീവിതം ദുരിതമയമാക്കിയ മണ്ടൂരിലെ ടൺകണക്കിനു മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ജർമൻ കമ്പനി രംഗത്ത്. ജൈവ–ഖനനത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കാൻ 200 കോടി രൂപയുടെ പദ്ധതിയുമായി സോന്റ ഇൻഫ്രാടെക് ലിമിറ്റഡ് ആണ് ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി)യുമായി ധാരണയിലുള്ളത്. മണ്ടൂരിലെ 30 ലക്ഷത്തോളം ടൺ മാലിന്യത്തിൽ ബയോ–മീഥൈൻ ധാരാളമുണ്ടെന്നാണ് കണ്ടെത്തൽ. വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു പുറമെ മാലിന്യത്തിൽനിന്നു ജൈവവളവും നിർമിക്കാനാകും. മണ്ടൂരിലെ മാലിന്യം തള്ളിയ ഏക്കർകണക്കിനു സ്ഥലം കമ്പനിക്കു 30 വർഷത്തേക്കു പാട്ടത്തിനു നൽകണം എന്നതാണ് പ്രധാന വ്യവസ്ഥ. എന്നാൽ അധികച്ചെലവില്ലാതെ മാലിന്യ പ്രശ്നം…
Read Moreഇന്ദിരാ കന്റീനുകൾ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുന്നു;ഇനി തെരഞ്ഞെടുപ്പ് വരെ ഇങ്ങനെ പലതും കാണേണ്ടി വരും.
ബെംഗളൂരു ∙ ജനങ്ങൾക്കു കുറഞ്ഞ വിലയിൽ ഭക്ഷണം വിളമ്പുന്ന 50 ഇന്ദിരാ കന്റീനുകൾ കൂടി ഗാന്ധി ജയന്തിക്ക് ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ശേഷിച്ച 47 എണ്ണം നവംബർ ഒന്നിനു തുറക്കും. കന്റീൻ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ബെംഗളൂരു മഹാനഗരസഭയ്ക്കു നിർദേശം നൽകിയിട്ടുണ്ട്. ബെംഗളൂരുവിലെ ബൗറിങ്, വിക്ടോറിയ, കെസി ജനറൽ ആശുപത്രികൾ ഉൾപ്പെടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ഇത്തരം കന്റീനുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. മഹാലക്ഷ്മി ലേഔട്ട് നിയോജക മണ്ഡലത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണസൗകര്യവും മികച്ച…
Read Moreകാനറ ബാങ്ക് ശാഖകളിൽ നിന്നും ആധാർ എടുക്കാം
ബെംഗളൂരു∙ കാനറ ബാങ്ക് ശാഖകളിലും ആധാർ എൻറോൾമെന്റിനുള്ള സൗകര്യം ആരംഭിക്കുന്നു. ആദ്യത്തെ എൻറോൾമെന്റ് കേന്ദ്രം ജയനഗർ ഷോപ്പിങ് കോംപ്ലക്സ് ബ്രാഞ്ചിൽ പ്രവർത്തനമാരംഭിച്ചു. ആദ്യമായി ആധാർ കാർഡ് എടുക്കുന്നവർക്കും വിവരങ്ങൾ പുതുക്കുന്നവർക്കും ഇവിടെ സൗകര്യമുണ്ട്. സെന്ററിന്റെ ഉദ്ഘാടനം ബാങ്ക് സിഇഒ രാകേഷ് ശർമ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ പി.വി.ഭാരതി, ജനറൽ മാനേജർ പി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Read Moreആശുപത്രികൾക്കു വ്യാപാര ലൈസൻസ് വേണ്ടെന്ന് സംസ്ഥാന സർക്കാർ
ബെംഗളൂരു ∙ സംസ്ഥാനത്ത് ആശുപത്രികൾക്കു വ്യാപാര ലൈസൻസ് ആവശ്യമില്ലെന്നു സർക്കാർ. പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്സിങ് ഹോംസ് അസോസിയേഷൻ (ഫന) നൽകിയ അപേക്ഷയെ തുടർന്നാണ് ഇത്തരം സ്ഥാപനങ്ങൾക്കു പ്രാദേശിക ഭരണകൂടങ്ങളുടെ ട്രേഡ് ലൈസൻസ് ആവശ്യമില്ലെന്നു കാണിച്ചു സർക്കാർ ഉത്തരവിറക്കിയത്. സമൂഹത്തിനു സേവനം ചെയ്യുന്ന സ്ഥാപനങ്ങളായതിനാൽ ക്ലിനിക്, നഴ്സിങ് ഹോം, ആശുപത്രി, ഡയഗ്നോസ്റ്റിക് സെന്റർ എന്നിവയെ ട്രേഡ് ലൈസൻസ് നിബന്ധനയിൽനിന്ന് ഒഴിവാക്കണമെന്നു സംഘടനയുടെ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.
Read Moreകേരള,കർണാടക ആർടിസി പൂജ സ്പെഷലുകൾ നിറഞ്ഞു കവിഞ്ഞു;സ്വകാര്യ ബസ്സുകള്‍ക്ക് “ചാകര”
ബെംഗളൂരു∙ കേരള ആർടിസിയുടെ ബെംഗളൂരുവിൽനിന്നുള്ള പൂജ, ഗാന്ധിജയന്തി സ്പെഷൽ ബസ് സർവീസുകൾ ഇന്നാരംഭിക്കും. കൂടുതൽ പേർ നാട്ടിലേക്കു മടങ്ങുന്ന ഇന്നു മാത്രം 26 സ്പെഷൽ ബസ് സർവീസുകൾ കേരള ആർടിസി നടത്തുന്നുണ്ടെങ്കിലും പകൽ സർവീസുകളിൽപോലും ടിക്കറ്റുകളൊന്നും ബാക്കിയില്ല. ഇന്നലെ രാവിലെ ബുക്കിങ് ആരംഭിച്ച നാലു സ്പെഷൽ ബസുകളിലും ഉച്ചയോടെതന്നെ സീറ്റുകൾ തീർന്നു. മൈസൂരുവിൽനിന്നു തിരുവനന്തപുരത്തേക്ക് ഇന്നു വൈകിട്ട് 6.15നുള്ള സ്പെഷൽ എക്സ്പ്രസ് ബസിലും മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. ആദ്യം പ്രഖ്യാപിച്ച ബസുകൾക്കു പുറമെ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലേക്കു രണ്ടു വീതവും പയ്യന്നൂരിലേക്ക് ഒന്നും സർവീസുകൾ…
Read Moreമുലയൂട്ടാന്‍ വിശ്രമ മുറികള്‍;കൂടുതല്‍ സ്ത്രീ സൌഹൃദങ്ങള്‍ ആകാന്‍ ബി.എം.ടി.സി ബസ് സ്റെഷനുകള്‍.
ബെംഗളൂരു∙ അമ്മമാർക്കു ബസ് യാത്രയ്ക്കിടെ കുഞ്ഞിനെ മുലയൂട്ടാൻ ബിഎംടിസി സൗകര്യം ഒരുക്കുന്നു. പ്രധാന ബസ് സ്റ്റേഷനുകളിൽ സ്ത്രീകൾക്കു പ്രത്യേക വിശ്രമ മുറികൾ നിർമിക്കാനാണ് ബിഎംടിസി പദ്ധതി. മുലയൂട്ടൽ മുറി, ശൗചാലയം, കുടിവെള്ളം സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് വിശ്രമ മുറി. ഇവയുടെ നിർമാണത്തിനായി കേന്ദ്ര സർക്കാരിന്റെ നിർഭയ പദ്ധതിയിൽപ്പെടുത്തി 2.25 കോടിരൂപ അനുവദിക്കണമെന്ന് ബിഎംടിസി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യത നഷ്ടപ്പെടാതെ സ്ത്രീകൾക്കു മുലയൂട്ടാനുള്ള സൗകര്യം വനിതാ കണ്ടക്ടർമാർക്കും ബസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന മറ്റു വനിതാ ജീവനക്കാർക്കും ഗുണകരമാകുമെന്നു ബിഎംടിസി അധികൃതർ പറഞ്ഞു. തമിഴ്നാട് മുൻ മുഖ്യമന്ത്രി…
Read Moreജയമഹൽ റോഡ്: മരങ്ങൾ പിഴുതുമാറ്റുന്നത് താൽക്കാലികമായി നിർത്തി
ബെംഗളൂരു ∙ ജയമഹൽ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി മരങ്ങൾ പിഴുതുമാറ്റുന്ന ജോലി ബിബിഎംപി താൽക്കാലികമായി നിർത്തി. മൈസൂരുവിലെ വൊഡയാർ രാജകുടുംബത്തിന്റെ അധീനതയിലുള്ള ബാംഗ്ലൂർ പാലസിന്റെ ഭൂമിയിലേക്കു മരങ്ങൾ മാറ്റിനടുന്നതു സംബന്ധിച്ചു കോടതിയുത്തരവു കിട്ടാൻ വൈകുന്നതിനെ തുടർന്നാണു പ്രവൃത്തികൾ നിർത്തിയത്. കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്കു മരങ്ങൾ മാറ്റുന്നതിനുള്ള അനുമതിയുത്തരവു ലഭിച്ചാൽ പ്രവൃത്തികൾ പുനരാരംഭിക്കുമെന്നു ബിബിഎംപി ചീഫ് എൻജിനീയർ ബി.എസ്.പ്രഹ്ലാദ് പറഞ്ഞു. റോഡ് വികസനത്തിന്റെ ഭാഗമായി 110 മരങ്ങളാണു നീക്കം ചെയ്യുന്നത്. ഇതിൽ 53 മരങ്ങളാണു വേരോടെ പിഴുതു മാറ്റിനടുന്നത്. ബാക്കിയുള്ള മരങ്ങൾ മുറിച്ചുനീക്കും. നിലവിൽ പത്തു…
Read Moreഗൗരി ലങ്കേഷ് വധം:സിസി ക്യാമറ ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയുള്ള പകർപ്പിനായി യുഎസിലെ ലാബിലേക്ക് അയച്ചു.
ബെംഗളൂരു: പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ട സ്ഥലത്തു നിന്നുള്ള സിസി ക്യാമറ ദൃശ്യങ്ങൾ കൂടുതൽ വ്യക്തതയുള്ള പകർപ്പിനായി യുഎസിലെ ലാബിലേക്ക് അയച്ചു. സെപ്റ്റംബർ അഞ്ചിനു രാത്രി എട്ടു മണിയോടെ വീടിനു മുന്നിലാണ് ഗൗരി വെടിയേറ്റു വീണത്. വീട്ടിലേക്കു കയറുന്ന വഴിയിലും കാർപോർച്ചിലുമായി സ്ഥാപിച്ച രണ്ടു സിസി ക്യാമറകളിൽ നിന്ന് ഒട്ടേറെ ചിത്രങ്ങൾ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ലഭിച്ചിരുന്നു. ഹെൽമറ്റ് ധരിച്ച കൊലയാളിയുടെ മുന്നിൽ നിന്നുള്ള ചിത്രവും ഇതിലുണ്ട്. അവ്യക്തമായ ഈ ദൃശ്യങ്ങൾക്കു വ്യക്തത വരുത്തി കൂടുതൽ വലുപ്പമുള്ള ചിത്രങ്ങളാക്കുന്നതിനു വേണ്ടിയാണ്…
Read Moreവീണ്ടും സര്‍ജിക്കല്‍ സ്ട്രൈക്ക്;ഇത്തവണ മ്യാന്മാര്‍ അതിര്‍ത്തികടന്ന് നാഗ ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത് നിരവധി തീവ്രവാദികളെ വധിച്ചു.
ഡല്‍ഹി: മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക്. അതിര്‍ത്തികടന്ന ഇന്ത്യന്‍ സൈന്യം മ്യാന്‍മാറില്‍ പ്രവര്‍ത്തിച്ചിരുന്ന നാഗ ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത് നിരവധി തീവ്രവാദികളെ വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4.45നായിരുന്നു ആക്രമണമെന്ന് ഇന്ത്യന്‍ സൈന്യത്തിന്‍റെ ഇസ്റ്റേണ്‍ കമാന്‍റന്‍റ് ട്വിറ്ററിലൂടെ അറിയിച്ചു. ആക്രമണം നടത്തിയ ഇന്ത്യന്‍ സൈന്യത്തില്‍ ആര്‍ക്കും പരിക്കോ ആള്‍ അപായമോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. നാഗ തീവ്രവാദി ഗ്രൂപ്പായ എന്‍ എസ് സി എന്‍-കെയുടെ ക്യാമ്പുകളാണ് സൈന്യം തകര്‍ത്തത്. 70 പാര കമാന്‍റോകളാണ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.…
Read More