കേരള,കർണാടക ആർടിസി പൂജ സ്പെഷലുകൾ നിറഞ്ഞു കവിഞ്ഞു;സ്വകാര്യ ബസ്സുകള്‍ക്ക് “ചാകര”

ബെംഗളൂരു∙ കേരള ആർടിസിയുടെ  ബെംഗളൂരുവിൽനിന്നുള്ള പൂജ, ഗാന്ധിജയന്തി സ്പെഷൽ ബസ് സർവീസുകൾ ഇന്നാരംഭിക്കും. കൂടുതൽ പേർ നാട്ടിലേക്കു മടങ്ങുന്ന ഇന്നു മാത്രം 26 സ്പെഷൽ ബസ് സർവീസുകൾ കേരള ആർടിസി നടത്തുന്നുണ്ടെങ്കിലും പകൽ സർവീസുകളിൽപോലും ടിക്കറ്റുകളൊന്നും ബാക്കിയില്ല.

ഇന്നലെ രാവിലെ  ബുക്കിങ് ആരംഭിച്ച നാലു സ്പെഷൽ ബസുകളിലും ഉച്ചയോടെതന്നെ സീറ്റുകൾ തീർന്നു. മൈസൂരുവിൽനിന്നു തിരുവനന്തപുരത്തേക്ക് ഇന്നു വൈകിട്ട് 6.15നുള്ള സ്പെഷൽ എക്സ്പ്രസ് ബസിലും മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു. ആദ്യം പ്രഖ്യാപിച്ച ബസുകൾക്കു പുറമെ കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലേക്കു രണ്ടു വീതവും പയ്യന്നൂരിലേക്ക് ഒന്നും സർവീസുകൾ ഇന്നലെ പ്രഖ്യാപിച്ചിരുന്നെങ്കിലും  ഇതിലും സീ   റ്റുകളൊന്നും ബാക്കിയില്ല.

കോഴിക്കോട്ടേക്ക് രാത്രി 8.45നു കുട്ട, മാനന്തവാടി വഴി ഡീലക്സും 10.15നു എക്സ്പ്രസും പയ്യന്നൂരിലേക്ക് 8.45നു എക്സ്പ്രസും തൃശൂരിലേക്കു സേലം വഴി 8.30നു ഡീലക്സ് ബസുമാണ് ഇന്നലെ പ്രഖ്യാപിച്ചിരുന്നത്.കർണാടക ആർടിസി ഇന്നു മാത്രം 37 സ്പെഷൽ ബസുകളാണു കേരളത്തിലേക്ക് ഓടിക്കുന്നത്.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

ഇതിലും സീറ്റുകളൊന്നും ബാക്കിയില്ല. ഇന്നു കേരളത്തിലേക്കുള്ള മൂന്നു പ്രതിദിന ട്രെയിനുകളിലും തൽക്കാൽ സീറ്റുകളടക്കം തീർന്ന സാഹചര്യത്തിൽ സീറ്റ് ലഭിക്കാത്ത ഒട്ടേറെ പേർ യാത്ര മറ്റുദിവസങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. കേരളത്തിൽനിന്നു തിരിച്ച് ഒക്ടോബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലും 20 സ്പെഷൽ സർവീസുകളിലേക്കുള്ള ബുക്കിങ് കേരള ആർടിസി ആരംഭിച്ചിട്ടുണ്ട്.

കേരള, കർണാടക ആർടിസി സർവീസുകളിലെ പതിവ്, സ്പെഷൽ ബസുകളിലെ ടിക്കറ്റുകൾ തീർന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽനിന്നുള്ള സ്വകാര്യ ബസ് നിരക്കുകൾ കുതിച്ചുയർന്നു. തിരുവനന്തപുരത്തേക്ക് എസി മൾട്ടി ആക്സിൽ ബസിൽ 2500 മുതൽ 3100 രൂപവരെയും എറണാകുളത്തേക്കു 2600 രൂപ മുതൽ 3000 രൂപവരെയാണ് ഇന്നലെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരിൽനിന്ന് ഈടാക്കിയത്.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

സാധാരണദിവസങ്ങളിൽ 1000 രൂപ മുതൽ 1500 രൂപവരെ നിരക്കുണ്ടായിരുന്ന സ്ഥാനത്താണ് ഇരട്ടിയിലേറെ വർധന. കോഴിക്കോട്ടേക്ക് എസി ബസിൽ 1500 മുതൽ 1750 രൂപവരെയും കണ്ണൂരിലേക്ക് 1300 രൂപ മുതൽ 1500 രൂപവരെയുമായിരുന്നു നിരക്ക്. യാത്രക്കാരുടെ തിരക്കേറിയിട്ടും ഒരു സ്പെഷൽ ട്രെയിൻപോലും കേരളത്തിലേക്കു ദക്ഷിണ, പശ്ചിമ റെയിൽവേ അനുവദിക്കാത്തതാണു യാത്രാക്ലേശം രൂക്ഷമാക്കിയത്.

കേരള ആർടിസിയുടെ ബെംഗളൂരുവിലെ റിസർവേഷൻ കൗണ്ടറുകളുടെ ഫോൺ:   080–26756666 (സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts