മുലയൂട്ടാന്‍ വിശ്രമ മുറികള്‍;കൂടുതല്‍ സ്ത്രീ സൌഹൃദങ്ങള്‍ ആകാന്‍ ബി.എം.ടി.സി ബസ് സ്റെഷനുകള്‍.

ബെംഗളൂരു∙ അമ്മമാർക്കു ബസ് യാത്രയ്ക്കിടെ കുഞ്ഞിനെ മുലയൂട്ടാൻ ബിഎംടിസി സൗകര്യം ഒരുക്കുന്നു. പ്രധാന ബസ് സ്റ്റേഷനുകളിൽ സ്ത്രീകൾക്കു പ്രത്യേക വിശ്രമ മുറികൾ നിർമിക്കാനാണ് ബിഎംടിസി പദ്ധതി. മുലയൂട്ടൽ മുറി, ശൗചാലയം, കുടിവെള്ളം സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് വിശ്രമ മുറി. ഇവയുടെ നിർമാണത്തിനായി കേന്ദ്ര സർക്കാരിന്റെ നിർഭയ പദ്ധതിയിൽപ്പെടുത്തി 2.25 കോടിരൂപ അനുവദിക്കണമെന്ന് ബിഎംടിസി ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യത നഷ്ടപ്പെടാതെ സ്ത്രീകൾക്കു മുലയൂട്ടാനുള്ള സൗകര്യം വനിതാ കണ്ടക്ടർമാർക്കും ബസ് സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന മറ്റു വനിതാ ജീവനക്കാർക്കും ഗുണകരമാകുമെന്നു ബിഎംടിസി അധികൃതർ പറഞ്ഞു. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത രണ്ടുവർഷം മുൻപു തമിഴ്നാട്ടിലെ ബസ് സ്റ്റേഷനുകളിൽ ഇത്തരം സൗകര്യം ഏർപ്പെടുത്തിയിരുന്നു.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts