ബാഗ്ലൂർ എഫ് സിക്കു വിജയത്തുടർച്ച, ഇന്ദിരാഗാന്ധി അത്ലെറ്റിക് സ്റ്റേഡിയം ഗുഹാത്തിയിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ഒരൊറ്റ ഗോളിൻ്റെ ആധിപത്യത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ ചെന്നു തോൽപ്പിച്ച ബാഗ്ലൂർ എഫ് സി മുന്നാം ജയത്തോടെ ഒരു ഗോളിൻ്റെ മുൻതൂക്കത്തിൽ ചെന്നൈയെ പിന്നിലാക്കി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒന്നാം സ്ഥാനത്ത്. ഹോം ഗ്രൗണ്ട് ആധിപത്യം മുതലെടുത്ത് ആക്രമണത്തിൽ തുടങ്ങിയ നോർത്ത് ഈസ്റ്റിൻ്റെ പല മുന്നേറ്റങ്ങളും ബാഗ്ലൂർ ഗോൾക്കീപ്പർ റാൽതെ ക്കു മുന്നിൽ പരാജയപ്പെട്ടു. ഡാനിയലോ, മാർസീനോ സഖ്യം പല തവണ ബാഗ്ലൂർ ബോക്സിൽ കടന്നെങ്കിലു…
Read MoreDay: 8 December 2017
ഹെവൻലി ആർമീസ് വാർഷികം നടത്തി
ബെംഗളൂരു ∙ കർണാടകയിലെ പെന്തക്കോസ്ത് ശുശ്രൂഷകരുടെ പ്രാർഥനാ കൂട്ടായ്മ ഹെവൻലി ആർമീസിന്റെ 14ാം വാർഷിക സമ്മേളനം പാസ്റ്റർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്രദർ സുരേഷ് ബാബു വചനപ്രഭാഷണം നടത്തി. ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, സെക്രട്ടറി കെ.എൻ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.
Read More11 മാസത്തിനിടെ ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ടു 92 ലക്ഷം കേസുകള്‍;ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് 15.94 ലക്ഷം,ട്രാഫിക് സിഗ്നൽ ലംഘിച്ചതിന് 6.74 ലക്ഷം കേസുകളും റജിസ്റ്റർ ചെയ്തു
ബെംഗളൂരു∙ പാർക്കിങ് നിരോധിത മേഖലയിൽ വാഹനം നിർത്തിയവർക്കെതിരെ റജിസ്റ്റർ ചെയ്തത് 20.31 ലക്ഷം കേസുകൾ. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് 15.94 ലക്ഷം കേസും ട്രാഫിക് സിഗ്നൽ ലംഘിച്ചതിന് 6.74 ലക്ഷം കേസും റജിസ്റ്റർ ചെയ്തു. 11 മാസത്തിനിടെ ഗതാഗതനിയമലംഘനവുമായി ബന്ധപ്പെട്ടു 92 ലക്ഷം കേസുകളാണ് റജിസ്റ്റർ ചെയ്തത്. പിഴ ഇനത്തിൽ സിറ്റി ട്രാഫിക് പൊലീസിന് ഈ മാസം വരെ ലഭിച്ചത് 102 കോടിരൂപയാണ്. ആദ്യമായാണ് പിഴതുക 100 കോടി കടന്നത്. കഴിഞ്ഞ കൊല്ലം 66.96 കോടിരൂപയായിരുന്നു പിഴയിൽ നിന്നുള്ള വരുമാനം. നഗരത്തിലെ സ്വകാര്യ വാഹനങ്ങളുടെ…
Read Moreക്രൈസ്റ്റ് കോളജ് സയൻസ് ഫെസ്റ്റ് ആരംഭിച്ചു.
ബെംഗളൂരു ∙ ക്രൈസ്റ്റ് കോളജ് ജൂനിയർ അക്കാദമി സംഘടിപ്പിച്ച ഇന്റർകൊളീജിയറ്റ് സയൻസ് ഫെസ്റ്റിവൽ ‘ഹോപ്’ (ഹോൾവേ ഓഫ് പ്രൊജക്ട് എക്സ്പോ) ഇൻഫോസിസ് സ്ഥാപകരിൽ ഒരാളായ ക്രിസ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫാ. വിൻസന്റ്, ഫാ. ലിജോ എന്നിവർ പ്രസംഗിച്ചു. രണ്ടുദിവസത്തെ ഫെസ്റ്റിൽ വിവിധ കോളജുകളിൽനിന്നായി 30 പ്രൊജക്ടുകൾ അവതരിപ്പിച്ചു. ക്രൈസ്റ്റ് ജൂനിയർ കോളജ് ഫെസ്റ്റിലെ ജേതാക്കളായി. സമാപന സമ്മേളനത്തിൽ പ്രി–യൂണിവേഴ്സിറ്റി ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ എച്ച്.വി.ഉഷാദേവി, മുൻ ഡപ്യൂട്ടി ഡയറക്ടർ വെങ്കടേശ്വരപ്പ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.
Read Moreആധാറെടുക്കാന്‍ വിരലും കണ്ണുമില്ല;അധാര് ഇല്ലാത്തതിനാല്‍ നാലുമാസമായി പെന്ഷന് മുടങ്ങി;കുഷ്ഠരോഗത്തെ തുടർന്ന് കൈകളും കാഴ്ചയും നഷ്ടപ്പെട്ട വയോധികക്ക് അധികൃതരുടെ അനുഭാവപൂർണമായ നടപടി താങ്ങായി.
ബെംഗളൂരു ∙ കുഷ്ഠരോഗത്തെ തുടർന്ന് കൈകളും കാഴ്ചയും നഷ്ടപ്പെട്ട ബെംഗളൂരു സ്വദേശിനിക്ക് ആധാർ കാർഡ് അനുവദിച്ചു. ആധാർ ലഭിക്കാൻ വേണ്ട നിർബന്ധിത മാനദണ്ഡങ്ങളായ പത്തു വിരലുകളുടെയും കൃഷ്ണമണിയുടേയും ബയോമെട്രിക് വിവരങ്ങൾ പകർത്താൻ കഴിയാതെ വന്നതോടെ സാജിദ ബീഗം (65) ആശങ്കയിലായിരുന്നു. ആധാർ കാർഡില്ലാഞ്ഞതിനാൽ വാർധക്യ പെൻഷൻ മുടങ്ങിയ സാഹചര്യമുണ്ടായി. തുടർന്നാണ് അധികൃതരുടെ അനുഭാവപൂർണമായ നടപടി. ചെറിയ പ്രായത്തിൽ തന്നെ രോഗബാധിതയായ സാജിദ പതിറ്റാണ്ടിലേറെയായി ആശുപത്രിയിൽ തന്നെയാണ് താമസമെന്ന് ഇവർ ചികിൽസയിലുള്ള ബെംഗളൂരു ലെപ്രസി ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ.അയൂബ് അലി ഖാൻ സയി പറഞ്ഞു.…
Read Moreമത്സ്യ വിഭവങ്ങള്‍ കഴിച്ചു നിര്‍വൃതി അടയണോ? മൽസ്യമേള ഇന്ന് കണ്ഠീരവ സ്റ്റേഡിയത്തിൽ ആരംഭിക്കും പ്രവേശനം സൌജന്യം.
ബെംഗളൂരു∙ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൽസ്യ മേള ഇന്ന് കണ്ഠീരവ സ്റ്റേഡിയത്തിലാരംഭിക്കും. നാലു ദിവസത്തെ മേളയിൽ സംസ്ഥാനത്തെ തീരമേഖലകളിൽ നിന്നുള്ള മൽസ്യവിഭവങ്ങൾ ലഭ്യമാക്കുന്ന ഫുഡ്കോർട്ടും പാചക മൽസരവും അലങ്കാര മൽസ്യ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി ഒൻപത് വരെയാണ് മേള. പ്രവേശനം സൗജന്യം.
Read Moreസ്ത്രീ പീഡനം തുടര്‍ക്കഥ:പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി
തുമകൂരു ∙ യെല്ലാപുരയിലെ അടഞ്ഞുകിടക്കുന്ന ഫാക്ടറിക്കുള്ളിൽ പതിനേഴുകാരിയെ അഞ്ചു പേർ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് കാമുകനായ ഹരീഷ് സിനിമയ്ക്കു കൊണ്ടുപോകാമെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം ഓട്ടോയ്ക്കുള്ളിൽ കയറ്റി ഫാക്ടറി വളപ്പിലെത്തിച്ചു. തുടർന്ന് ഹരീഷും സുഹൃത്തുക്കളും ചേർന്ന് മാനഭംഗപ്പെടുത്തി ഉപേക്ഷിച്ചു പോയെന്നാണ് വനിതാ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയിരിക്കുന്ന പരാതി. ഓട്ടോ ഡ്രൈവറായ ഹരീഷിനെയും സുഹൃത്ത് ചിദാനന്ദയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പ്രായമാകാത്തവരെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരെ ചുമത്തുന്ന പോക്സോ നിയമപ്രകാരം കേസെടുത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന മധു,…
Read Moreകർമണി ഉൽസവത്തിന് തുടക്കമായി
ബെംഗളൂരു∙ സംസ്ഥാന വനിതാ വികസന കോർപറേഷന്റെ നേതൃത്വത്തിൽ കർമണി ഉൽസവത്തിന് മഹാലക്ഷ്മി ലേഔട്ടിലെ വിവേകാനന്ദ ഗ്രൗണ്ടിൽ തുടക്കമായി. വിവിധ വനിതാ സ്വയം സഹായസംഘങ്ങളുടെ തനത് കരകൗശല, ഭക്ഷ്യ വിഭവങ്ങളാണ് മേളയിലെ പ്രധാന ആകർഷണം. പ്രദർശനം ഞായറാഴ്ച സമാപിക്കും.
Read Moreപുതുവൽസരരാവിൽ യുവാക്കളുടെ സിരകളില്‍ ചൂട് പകരാന്‍ മാദക റാണി സണ്ണി ലിയോണ്‍ പൂന്തോട്ട നഗരത്തിലേക്ക്;പരിപാടിക്കെതിരെ പ്രതിഷേധവുമായി കന്നഡ രക്ഷണ വേദികെ.
ബെംഗളൂരു : പുതുവൽസരരാവിൽ ബെംഗളൂരുവിൽ സംഘടിപ്പിക്കാനിരിക്കുന്ന ബോളിവുഡ് അഭിനേത്രി സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധവുമായി കന്നഡ രക്ഷണ വേദികെ യുവസേന. രാജ്യത്തിന്റെ, പ്രത്യേകിച്ച് കർണാടകയുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും വെല്ലുവിളി ഉയർത്തി വളരെക്കുറച്ചു മാത്രം വസ്ത്രം ധരിച്ചു സ്ത്രീകൾ നൃത്തം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നു യുവസേനാ സംസ്ഥാന പ്രസിഡന്റ് ആർ.ഹരീഷ് പറഞ്ഞു. കന്നഡ താരങ്ങൾ നൃത്തപരിപാടി അവതരിപ്പിക്കുന്നതിനോട് എതിർപ്പില്ല. വൻ വിലയ്ക്കു ടിക്കറ്റ് വിറ്റഴിച്ചു മദ്യം വിളമ്പുന്ന സ്വകാര്യ പരിപാടി സംഘടിപ്പിക്കുന്നവർ സംസ്കാരത്തെ മാനിക്കണമെന്നും ഹരീഷ് പറഞ്ഞു. 2015ൽ ലവ് യു ആലിയ എന്ന കന്നഡ ചിത്രത്തിൽ…
Read Moreക്രിസ്മസ് പുതുവൽസര യാത്ര;32 സ്പെഷ്യല്‍ സര്‍വിസുകള്‍ കൂടി പ്രഖ്യാപിച്ച് കേരള ആര്‍ടിസി;മൊത്തം സ്പെഷ്യല്‍ സര്‍വിസുകള്‍ 64 ആയി.
ബെംഗളൂരു ∙ ക്രിസ്മസ് പുതുവൽസര തിരക്കു പരിഗണിച്ചു കേരള ആർടിസി ബെംഗളൂരുവിൽനിന്നു നാലു ദിവസങ്ങളിലായി 32 സ്പെഷൽ ബസുകൾ കൂടി പ്രഖ്യാപിച്ചു. ഇതോടെ ഇവിടെനിന്നുള്ള കേരള സ്പെഷൽ സർവീസുകൾ 64 ആയി. ആദ്യഘട്ടത്തിൽ അനുവദിച്ച 32 സ്പെഷലുകളിലെ ഭൂരിഭാഗം ടിക്കറ്റുകളും തീർന്നിരുന്നു. ബെംഗളൂരുവിൽനിന്ന് 21 മുതൽ 24 വരെയും നാട്ടിൽനിന്ന് 25നും 29 മുതൽ ജനുവരി രണ്ടുവരെയുമാണു സർവീസ് ഉണ്ടാകുക. ടിക്കറ്റ് വിൽപന ഉടൻ തുടങ്ങും. കർണാടക ആർടിസി ഈ ദിവസങ്ങളിൽ കോട്ടയം(6), പമ്പ(4), മൂന്നാർ(4), എറണാകുളം(10), തൃശൂർ(8), പാലക്കാട്(5), കോഴിക്കോട്(8), കണ്ണൂർ(6), കാസർകോട്(1)…
Read More