ബിജെപി നേതാവിന്റെ കൊലപാതകം കോൺഗ്രസ് കൗൺസിലറടക്കം അഞ്ചുപേർ അറസ്റ്റിൽ.

ബെംഗളുരു: ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ ശ്രീനിവാസപ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വനിതാ  കൗൺസിലർ അടക്കം അഞ്ചു പേരെ പോലീസ്  ചെയ്തു.

ബൊമ്മസാന്ദ്ര നഗരസഭാ കൗൺസിലർ സരോജമ്മ, സഹായിയായ മധു, നാരായണസ്വാമി, മുരളി, മഞ്ജുനാഥ് എന്നിവരാണ് അറസ്റ്റിലായത്. കോൺഗ്രസ് നേതാവ് സരോജമ്മയുടെ മകൻ മഞ്ജുവാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പോലീസിന്  ലഭിച്ച വിവരം, ഇയാൾ ഒളിവിലാണ്. മഞ്ജു ആവശ്യപ്പെട്ട പ്രകാരമാണ് കൃത്യം നടത്തിയതെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്, കാശ് നൽകിയതായും വെളിപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട് മഞ്ജുവിനെ കൂടാതെ നാലു പേരെ കൂടി പിടികൂടാനുണ്ട്.

  മരിക്കാൻ പാളത്തിൽ കിടന്ന് മലയാളി യുവാവ്; പോലീസിനെ വെട്ടിച്ച് ഓടിയത് രണ്ട് കിലോമീറ്റർ; ഒടുവിൽ ബെം​ഗളൂരു പോലീസ് രക്ഷിച്ചത് ഇങ്ങനെ

മുനിസിപ്പൽ കോർപറേഷൻ സ്ഥാനം പട്ടികജാതിക്കാർക്കായി സംവരണം ചെയ്തതിനാൽ സരോജമ്മ ആ സ്ഥാനം ലഭിക്കാനുള്ള ചരടുവലികൾ നടത്തിയിരുന്നു എന്നാൽ സംവരണം ചെയ്ത സർക്കാർ ഉത്തരവിന് എതിരെ ഹൈക്കോടതിയിൽ പോയി ശ്രീനിവാസ് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഇതാണ് സരോജമ്മക്ക് ശ്രീനിവാസ പ്രസാദിനോട് ശത്രുതക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts