റിലയന്‍സ് ജിയോയെ വെല്ലാന്‍ കിടിലന്‍ ഡേറ്റ പ്ലാനുമായി ബിഎസ്എന്‍എല്‍. 339 രൂപയുടെ റീചാര്‍ജ് ചെയ്‌താല്‍ ദിവസവും 2 ജിബി വീതം.

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയെ വെല്ലാന്‍ കിടിലന്‍ ഡേറ്റ പ്ലാനുമായി ബിഎസ്എന്‍എല്‍. ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നല്‍കുന്ന ഓഫറുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. 28 ദിവസം ലഭിക്കുന്ന സേവനത്തിന് 339 രൂപയുടെ റീചാര്‍ജാണ് ചെയ്യേണ്ടത്. ഈ ഓഫറില്‍ ഇന്ത്യയിലെവിടേക്കും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് സൗജന്യമായി വിളിക്കാം.

കൂടാതെ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്കു ദിവസവും 25 മിനിറ്റ് സൗജന്യ കോള്‍ ചെയ്യാം. ഇതിനു ശേഷമുള്ള ഓരോ മിനിറ്റിനും 25 പൈസ വീതം നല്‍കേണ്ടിവരും. 18 മുതല്‍ പുതിയ ഓഫര്‍ നിലവില്‍ വരും. ഏപ്രിലില്‍ നിലവില്‍ വരുന്ന റിലയന്‍സ് ജിയോയുടെ 301 രൂപയ്ക്കു ദിവസവും ഒരു ജിബി ഓഫറിനെ വെട്ടാനാണ് ബിഎസ്എന്‍എല്‍ ഒരുങ്ങിയിറങ്ങിയിരിക്കുന്നത്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

എന്നാല്‍ 339 രൂപയുടെ റീച്ചാര്‍ജില്‍ പരിധിയില്ലാതെ ഇന്ത്യയില്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാനുള്ള സൗകര്യം ഇതോടെ ഇല്ലാതായി. നേരത്തെ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ വിളിയും ഒരു ജിബി ഡേറ്റയുമായിരുന്നു ഓഫര്‍. പുതിയ പ്ലാനില്‍ സൗജന്യവിളി ബിഎസ്എന്‍എല്ലിലേക്കു മാത്രമായി ചുരുക്കിയിരിക്കുകയാണ്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts