ബാഗ്ലൂർ എഫ് സിക്കു വിജയത്തുടർച്ച ലീഗിൽ ഒന്നാമത്

ബാഗ്ലൂർ എഫ് സിക്കു വിജയത്തുടർച്ച, ഇന്ദിരാഗാന്ധി അത്ലെറ്റിക് സ്റ്റേഡിയം ഗുഹാത്തിയിൽ നടന്ന ഇന്നത്തെ മത്സരത്തിൽ ഒരൊറ്റ ഗോളിൻ്റെ ആധിപത്യത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ ചെന്നു തോൽപ്പിച്ച ബാഗ്ലൂർ എഫ് സി മുന്നാം ജയത്തോടെ ഒരു ഗോളിൻ്റെ മുൻതൂക്കത്തിൽ ചെന്നൈയെ പിന്നിലാക്കി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒന്നാം സ്ഥാനത്ത്.

ഹോം ഗ്രൗണ്ട് ആധിപത്യം മുതലെടുത്ത് ആക്രമണത്തിൽ തുടങ്ങിയ നോർത്ത് ഈസ്റ്റിൻ്റെ പല മുന്നേറ്റങ്ങളും ബാഗ്ലൂർ ഗോൾക്കീപ്പർ റാൽതെ ക്കു മുന്നിൽ പരാജയപ്പെട്ടു. ഡാനിയലോ, മാർസീനോ സഖ്യം പല തവണ ബാഗ്ലൂർ ബോക്സിൽ കടന്നെങ്കിലു ഫലം കണ്ടില്ല.
മറുവശത്ത് സുനിൽ ഛേത്രിയുടെ ഗോളെന്നുറപ്പിച്ച ഷോർട്ട് നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ ടി. പി രഹനേഷിൻ്റെ കിടിലൻ സേവിലൂടെ രക്ഷപ്പെടുത്തി. ആദ്യ പകുതിഗോൾ രഹിതം.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

രണ്ടാം പകുതിയുടെ തുടക്കത്തിൽ 47ആം മിനുട്ടിൽ രഹനേഷിൻ്റെ പിഴവിലെ ബോൾ മുതലെടുത്ത് മുന്നോട്ടു കുതിച്ച ഉതാന്ത സിംഗ് ൻ്റെ മികച്ച ഒരു പാസിലൂടെ ബോൾ മീക്കുവിൻ്റെ കാലുകളിൽ പോസ്റ്റിൻ്റെ റൈറ്റ് കോർണറിലേക്ക് അനായാസം ബോൾ പ്ലേസ് ചെയ്തു മീക്കു സീസണിലെ തൻ്റെ നാലാം ഗോളും ബാഗ്ലൂരിൻ്റെ വിജയ ഗോളും നേടി.

ഗോൾ വഴങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പൊരുതിക്കളിച്ചെങ്കിലും മറുപടി ഗോൾ നേടാനായില്ല 90ആം മിനുട്ടിൽ ഡാനിയലോക്ക് ലഭിച്ച ഒരോപ്പൺ ചാൻസും ഗോൾകീപ്പർ റാൽതെയുടെ മികച്ച സേവിലൂടെ തടഞ്ഞു.
ഇഞ്ജുറി ടൈമിലും പൊരുതിക്കളിച്ച ആതിഥേയക്ക് ഗോൾ മാത്രം അകന്നു നിന്നു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

എല്ലാ കളികളിലും ഗോൾ നേടിയ മീക്കു ഇത്തവണയും കളം നിറഞ്ഞാടി ഗോൾ കൂടി നേടി ബാഗ്ലൂരിനു എവേ മത്സരത്തിൽ മുന്ന് പോയിൻ്റ് നേടിക്കൊടുത്തു ഹീറോ ഓഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ , മികച്ച സേവിലൂടെ വലയ്ക്കു മുന്നിൽ വൻമതിൽ ആയ റാൽതെ എമേർജിഗ് പ്ലെയർ അവാർഡും നേടി.

നാളത്തെ മത്സരത്തിൽ ഗോവയുടെ തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും ഗോവ എഫ് സി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts