ബെംഗളൂരു ∙ കെഎൻഎസ്എസ് കൊത്തന്നൂർ കരയോഗം കുടുംബസംഗമം രാഹുൽ ഈശ്വർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ബി.എ. ബസവരാജ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ചെയർമാൻ രാമചന്ദ്രൻ പാലേരി, വൈസ് ചെയർമാൻ അഡ്വ. വിജയകുമാർ, ജനറൽ സെക്രട്ടറി മനോഹരകുറുപ്പ്, വിജയൻ, ബീന രാധാകൃഷ്ണൻ, പ്രിയ, വിശാഖ് കുമാർ, രതീഷ് പാലക്കുഴി, അരുൺലാൽ വിജയ് എന്നിവർ നേതൃത്വം നൽകി.
Read MoreDay: 6 November 2017
വെള്ളം കുടി മുട്ടിക്കാന്‍ ബിബിഎംപി;വെള്ളക്കരം ഉയര്‍ത്താന്‍ അനുമതി.
ബെംഗളൂരു∙ നഗരത്തിൽ പൈപ്പ് വഴി കുടിവെള്ള വിതരണം നടത്തുന്ന ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡിന്റെ (ബിഡബ്ലുഎസ്എസ്ബി) പുതിയ വാട്ടർ താരിഫ് പോളിസിക്കു മന്ത്രിസഭയുടെ അംഗീകാരം. വെള്ളക്കരം ഉയർത്തുന്നതടക്കമുള്ള നടപടികൾക്കാണ് അനുമതി നൽകിയിരിക്കുന്നതെങ്കിലും നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ചെയർമാൻ തുഷാർ ഗിരിനാഥ് പറഞ്ഞു. 2013ലാണ് ഇതിനു മുൻപ് ബിഡബ്ലുഎസ്എസ്ബി വെള്ളക്കരം ഉയർത്തിയത്. പമ്പിങ് സ്റ്റേഷനുകളുടെ വൈദ്യുതി ഇനത്തിൽ 40 കോടിരൂപ ബെസ്കോമിന് കുടിശികയാണ്. നഗരത്തിൽ 130 കോടി ലീറ്റർ വെള്ളമാണ് പ്രതിദിനം വിതരണം ചെയ്യുന്നത്. ഇതിൽ 40ശതമാനം വെള്ളം പൈപ്പ്…
Read Moreഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് രണ്ടു മാസം;ഇരുട്ടില്‍ തപ്പി പോലിസ്.
ബെംഗളൂരു ∙ പത്രപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് രണ്ടുമാസം പിന്നിടുമ്പോഴും കൊലയാളികൾ കാണാമറയത്തു തന്നെ. കേസന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്ഐടി) രണ്ടു പ്രതികളുടേതെന്നു സംശയിക്കുന്ന മൂന്നു രേഖാചിത്രങ്ങളും വീടിനു സമീപത്തുനിന്നുള്ള സിസി ക്യാമറ ദൃശ്യങ്ങളും കഴിഞ്ഞ 14നു പുറത്തുവിട്ടിരുന്നെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. സെപ്റ്റംബർ അഞ്ചിനു രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. പ്രതികളെ പിടികൂടാൻ പിറ്റേന്നു തന്നെ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രതികളെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ കൈമാറുന്നവർക്കു സർക്കാർ 10 ലക്ഷം രൂപ റിവാർഡും…
Read Moreഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ പ്രശസ്ത മോഡല്‍ ഉള്‍പ്പെടെ രണ്ടുപേരെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു ∙ ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് മോശം ചിത്രങ്ങൾ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ യുവതി ഉൾപ്പെടെ രണ്ടുപേരെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മോഡൽ കൂടിയായ കരിഷ്മ കുശാലപ്പ (24), സുഹൃത്ത് പവൻകുമാർ (24) എന്നിവരാണു പിടിയിലായത്. കാറോട്ട മൽസരങ്ങളിൽ പങ്കെടുക്കാറുള്ള യുവാവുമായി സൗഹൃദം സ്ഥാപിച്ച കരിഷ്മ ഇയാളുടെ ഫെയ്സ്ബുക് വിവരങ്ങൾ ചോർത്തി. പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ഇയാളുടെ ഫെയ്സ്ബുക് അക്കൗണ്ട് വഴി മോശം ചിത്രങ്ങൾ പ്രചരിപ്പിച്ചു. യുവാവിന്റെ പരാതിയിൽ സൈബർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.…
Read Moreഹംപി ഉത്സവം അവസാനിച്ചു.
ബെള്ളാരി∙ ഹംപി ഉൽസവത്തിൽ ദൃശ്യവിരുന്നേകി മലയാളി കലാകാരൻമാരും. ഹൊസ്പേട്ട് ആസ്ഥാനമായ കൈരളി കൾചറൽ അസോസിയേഷനാണു തിരുവാതിരയും ഒപ്പനയും മറ്റു കേരളീയ കലാരൂപങ്ങളുമായി അരങ്ങിലെത്തിയത്. ഓണത്തിന്റെ ദൃശ്യാവിഷ്കാരവും ആസ്വാദകർക്ക് പുതുമയേറിയ അനുഭവമായി. അസോസിയേഷനിലെ 36 കലാകാരൻമാരാണ് വിവിധ വേഷങ്ങളിലായി എത്തിയത്. അസോസിയേഷൻ പ്രസിഡന്റ് എം.കെ.മത്തായി, ജനറൽ സെക്രട്ടറി പി.സുന്ദരൻ, വൈസ് പ്രസിഡന്റ് ഷിൽവി ജോർജ്, മനോഹരൻ, എം.കെ.വിജയൻ, ദേവദാസ് എന്നിവർ നേതൃത്വം നൽകി.
Read Moreവാടകക്കെടുത്ത സ്കാനിയ ഓടിത്തുടങ്ങി;ഷെഡ്യൂള്‍ സ്വകാര്യ ബസ്സുകാരെ സഹായിക്കാനെന്ന് ആരോപണം.
ബെംഗളൂരു ∙ തിരുവനന്തപുരം–ബെംഗളൂരു റൂട്ടിൽ കേരള ആർടിസിയുടെ പുതിയ മൾട്ടി ആക്സിൽ സ്കാനിയ ബസ് ഇന്നലെ സർവീസ് ആരംഭിച്ചു. സ്കാനിയ കമ്പനിയിൽ നിന്നു കരാർ അടിസ്ഥാനത്തിൽ ലഭിച്ച ബസുകൾ ഉപയോഗിച്ചാണ് പുതിയ സർവീസ് ആരംഭിച്ചത്. ഇതോടെ ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള കേരള ആർടിസി സർവീസുകളുടെ എണ്ണം നാലായി. കോഴിക്കോട് വഴിയുള്ള പുതിയ സർവീസ് മൈസൂരു മലയാളികൾക്കും ഗുണകരമാകും. ബെംഗളൂരു പീനിയ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 1.30നും സാറ്റ്‌ലൈറ്റ് സ്റ്റേഷനിൽ നിന്ന് 2.25നും പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ അഞ്ചിനു തിരുവനന്തപുരത്തെത്തും. കെംഗേരി പൊലീസ് സ്റ്റേഷൻ(2.25),…
Read Moreകന്നഡ ഭാഷ പരിപോഷിപ്പിക്കാനുള്ള പ്രചാരണവുമായി നമ്മ മെട്രോയും
ബെംഗളൂരു: കന്നഡ ഭാഷ പരിപോഷിപ്പിക്കാനുള്ള പ്രചാരണവുമായി നമ്മ മെട്രോയും. 10 ദിവസത്തെ പ്രചാരണ പരിപാടിക്ക് ഇന്നലെ എംജി റോഡ് മെട്രോ ആർട് ഗാലറിയിൽ തുടക്കമായി. കന്നഡ ഗൊത്തില്ല ഡോട്ട് കോം എന്ന സംഘടനയുമായി ചേർന്നാണു കന്നഡ ഭാഷ പഠിക്കാനുള്ള അവസരം ബിഎംആർസിഎൽ ഒരുക്കുന്നത്. ഇഗ്‌നൈറ്റ് സ്കൂൾ ഓഫ് പാഷന്റെ നേതൃത്വത്തിൽ ചിത്ര, ഫോട്ടോ പ്രദർശനം രംഗോലി മെട്രോ ആർട് ഗാലറിയിൽ ആരംഭിച്ചു. മാസങ്ങൾക്കു മുൻപ് മെട്രോ സ്റ്റേഷനുകളിൽ ഹിന്ദി സ്ഥലനാമ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണു കന്നഡ ഭാഷാ അനുകൂല സംഘടനകളിൽ നിന്ന് ഉയർന്നത്.…
Read Moreനമ്മ മെട്രോയുടെ കൂടുതൽ സ്റ്റേഷനുകളിൽ യാത്രികർക്കായി വാടക ബൈക്കുകളും സ്കൂട്ടറുകളും എത്തുന്നു.
ബെംഗളൂരു: നമ്മ മെട്രോയുടെ കൂടുതൽ സ്റ്റേഷനുകളിൽ യാത്രികർക്കായി വാടക ബൈക്കുകളും സ്കൂട്ടറുകളും എത്തുന്നു. നിലവിൽ അഞ്ച് സ്റ്റേഷനുകളിലുള്ള സൗകര്യമാണു മെട്രോ ഒന്നാംഘട്ടത്തിലെ 35 സ്റ്റേഷനുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നത്. ബൈക്ക്, ഗിയർലെസ് സ്കൂട്ടർ, ഇലക്ട്രിക് സ്കൂട്ടർ എന്നീ വിഭാഗങ്ങളിലാണു ബിഎംആർസിഎൽ ടെൻഡർ വിളിച്ചിട്ടുള്ളത്. മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ചു കൂടുതൽ ഗതാഗതസൗകര്യങ്ങൾ കൊണ്ടുവരാനുള്ള ബിഎംആർസിഎല്ലിന്റെ സ്റ്റേഷൻ അക്സസ് ആൻഡ് മൊബിലിറ്റി പ്രോഗ്രാം പദ്ധതിയുടെ ഭാഗമായാണു വാടകയ്ക്കു ബൈക്കുകളും സ്കൂട്ടറും ലഭ്യമാക്കുന്നത്. മൂന്നുവർഷത്തേക്കുള്ള കരാർ കലാവധിയിൽ വാഹനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം ബിഎംആർസിഎൽ നൽകും. രാവിലെ അഞ്ചു മുതൽ രാത്രി 11…
Read Moreതോമസ് ചാണ്ടിയുടെ രാജി ഉടന്‍..
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടി നടത്തിയത് കടുത്ത നിയമലംഘനമെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട് .വലിയകുളം സീറോ ജെട്ടി റോഡില്‍ കടുത്ത നിയമലംഘനമെന്നാണ് കളക്ടറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. നെല്‍വയല്‍ സംരക്ഷണ നിയമം മന്ത്രി അട്ടിമറിച്ചുവെന്നും വയല്‍നികത്തുന്നതിന് സര്‍ക്കാരിന്‍റെ അനുവലാദം വാങ്ങിയില്ലെന്നും കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പറയുന്നു.
Read Moreകേരള സംഗീത നാടക അക്കാദമിയുടെ ദക്ഷിണമേഖലാ സാംസ്കാരികോത്സവം സമാപിച്ചു.
ബെംഗളൂരു ∙ മലയാള നാടക പ്രസ്ഥാനങ്ങളുടെ കലാവൈഭവവും കരുത്തും ആസ്വദിക്കാൻ ബെംഗളൂരു മലയാളികൾക്ക് അവസരമൊരുക്കിയ കേരള സംഗീത നാടക അക്കാദമിയുടെ ദക്ഷിണമേഖലാ സാംസ്കാരികോത്സവം സമാപിച്ചു. അമച്വർ നാടക മത്സരത്തിൽ അഞ്ചു നാടകങ്ങളാണ് അരങ്ങേറിയത്. മദ്രാസ് കേരള സമാജത്തിന്റെ ആത്‌മം, ബെംഗളൂരു മരിയൻ കലാവേദിയുടെ നമുക്കിനിയും നടക്കാം, ബെംഗളൂരു ജ്വാല കൾച്ചറൽ സെന്ററിന്റെ പറയാത്ത വാക്കുകൾ, ചെന്നൈ ദ് മക്‌രൂബിന്റെ ഒരു വാലന്റൈൻ ഡേയുടെ ഓർമയ്ക്ക്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഹൈദരാബാദ് മേഖലയുടെ വവ്വാലുകളുടെ നൃത്തം എന്നിവ അരങ്ങിലെത്തി. രാജ്യത്തെ മറ്റു നാലു മേഖലകളിലെ…
Read More