ബെംഗളൂരു∙ ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ നഗരത്തിൽ വായുമലിനീകരണ തോത് ഉയർന്നു. മൂന്നു ദിവസം തുടർച്ചയായുള്ള പടക്കം പൊട്ടിക്കലും തുടർന്നുള്ള പുകയും അന്തരീക്ഷത്തിൽ നിറഞ്ഞതോടെ ഒട്ടേറെ പേർ ആശുപത്രികളിൽ ചികിൽസ തേടിയെത്തി. ട്രാഫിക് പൊലീസുകാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, ഇരുചക്രവാഹനയാത്രികർ തുടങ്ങിയവരാണ് ചികിൽസ തേടിയവരിലേറെയും. പുകയും പൊടിപടലങ്ങളും കാരണം രാത്രി പ്രധാന റോഡുകളിൽ വാഹനഗതാഗതവും മെല്ലെയായി. വായുമലിനീകരണ തോത് അളക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നഗരത്തിലെ 15 കേന്ദ്രങ്ങളിൽ മോണിറ്ററിങ് സംവിധാനമൊരുക്കിയിരുന്നു. പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റു രണ്ടു ദിവസത്തിനുള്ളിൽ 32 പേരാണ് വിവിധ ആശുപത്രികളിൽ ചികിൽസ…
Read MoreMonth: October 2017
കേരള സർക്കാറിന്റെ വ്യാപാര മേള എന്തുകൊണ്ട് ഒരു വൻ പരാജയമായി ? ഒരു വിശകലനം.
ബെംഗളൂരു: കേരള സർക്കാറിന്റെ പി.ആർ.ഡി വിഭാഗത്തിന്റെ സഹകരണത്തോടെ ഇന്നലെ ജയമഹൽ പാലസിൽ അവസാനിച്ച ആദ്യത്തെ സാംസ്കാരിക- വ്യാപാര മേള ഒരു പുതിയ അനുഭവമാണ് അവിടം സന്ദർശിച്ച മലയാളികൾക്ക് നൽകിയത്. ഇതു പോലെ ഉള്ള ഒരു പരിപാടി ഇതുവരെ ബെംഗളുരി മലയാളികൾ കണ്ടിട്ടില്ലെന്ന് പറഞ്ഞാൽ ഒരു തരത്തിലും അതിശയോക്തിയാവില്ല. കൃത്യമായ പ്ലാനിങ്ങോടെ അണിയിച്ചൊരുക്കിയ മേളയുടെ പിന്നിൽ അണിചേർന്ന സംഘാടകർ വലിയ അഭിനന്ദനം അർഹിക്കുന്നു… അതേ സമയം കലാപരിപാടികളും മറ്റ് സറ്റേജ് പരിപാടികളുടെയും മികവ് നോക്കുമ്പോൾ ഓരോന്നും ഒന്നിനൊന്നു മുന്നിട്ടുനിന്നു, ആദ്യ ദിവസം വയലി ബാന്റ് അവതരിപ്പിച്ച…
Read Moreനഗരത്തിന്റെ സമീപ പ്രദേശങ്ങളിലേക്ക് മെമു സര്‍വീസ്;നിലവിലുള്ള ട്രെയിനുകളിൽ എട്ടെണ്ണം മെമു സർവീസാക്കി മാറ്റും
ബെംഗളൂരു∙ ബെംഗളൂരു നഗരത്തിലെത്താൻ സമീപ ജില്ലയിൽ നിന്നുള്ളവർക്കുള്ള കഷ്ടപ്പാട് ഇനി കുറയും. നിലവിലുള്ള ട്രെയിനുകളിൽ എട്ടെണ്ണം മെമു സർവീസാക്കി മാറ്റും. പാസഞ്ചർ ട്രെയിനിന്റെ നിരക്കും സ്‌റ്റോപ്പുകളുമായി എക്‌സ്‌പ്രസിന്റെ വേഗത്തിൽ പോകാമെന്നതാണ് മെമു സർവീസിന്റെ പ്രധാന നേട്ടം. കെഎസ്ആർ ബെംഗളൂരു-ഹിന്ദുപുർ പാസഞ്ചർ, കെഎസ്ആർ മാരിക്കുപ്പം ഡെമു പാസഞ്ചർ, വൈറ്റ്ഫീൽഡ്-ബൈയ്യപ്പനഹള്ളി, ബംഗാർപേട്ട്-മാരിക്കുപ്പം പാസഞ്ചർ ട്രെയിനുകളാണു മെമു റേക്കുകളിൽ സർവീസ് ആരംഭിച്ചത്. ബാക്കിയുള്ള നാലു ഡെമു സർവീസുകൾ പുതിയ റേക്കുകൾ എത്തുന്നതനുസരിച്ചു മെമു ആക്കും. നഗരത്തിൽ സബേർബൻ ട്രെയിൻ സർവീസ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണു നടപടി. മെമു കോച്ചുകൾ…
Read Moreമലങ്കര മർത്ത മറിയം സമാജം മേഖലാ യോഗം നടന്നു.
ബെംഗളൂരു∙ മലങ്കര ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനത്തിന്റെ മർത്ത മറിയം സമാജം മേഖലാ യോഗത്തിൽ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിച്ചു. ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. സമാജം വൈസ് പ്രസിഡന്റ് ഫാ.ബിനോ സാമുവേൽ, ഭദ്രാസന സെക്രട്ടറി സന്തോഷ് സാമുവൽ, ഇടവക വികാരി ഫാ.സ്കറിയ മാത്യു, ലീലാ സക്കറിയ, അന്നമ്മ ജയിംസ് എന്നിവർ നേതൃത്വം നൽകി.
Read Moreകേരള സംഗീത നാടക അക്കാദമി സൌത്ത് ഇന്ത്യ നാടക മത്സരം നവംബര്‍ 4,5 തീയതികളില്‍ ബെംഗളൂരുവില്‍;സ്വാഗതസംഘം രൂപീകരണം നാളെ.
ബെംഗളൂരു:കേരള സംഗീത നാടക അക്കാദമി സൌത്ത് ഇന്ത്യ നാടക മത്സരം നവംബര്‍ 4,5 ,തീയതികളിൽ നഗരത്തില്‍ നടക്കും.സംഗീത നാടക അക്കാദമി യുടെ ആഡ്ഹോക് കമ്മിറ്റി യുടെ നേതൃത്വത്തില്‍ നടക്കുന്ന നടകമേളയും അതിനോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സാംസ്‌കാരിക സാഹിത്യ സമ്മേളനവും വിജയിപ്പിക്കുന്നതിന് വേണ്ടി,കല സാംസ്‌കാരിക സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളി കളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒക്ടോബര്‍ 21 നു വൈകുന്നേരം 5 നു ബെംഗളൂരു മിഷന്‍ റോഡിലെ എസ് സി എം ഐ (സ്ടുടെന്റ്റ് ക്രിസ്ത്യന്‍ മൂവ്മെന്റ് ഓഫ്ഇന്ത്യ)സ്വാഗത സംഘം രൂപീകരണം നടക്കുന്നു. കെ…
Read Moreദൂരവാണിനഗർ കേരള സമാജത്തിന്റെ ഓണാഘോഷം ഇന്നും നാളെയും;സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടി.
ബെംഗളൂരു ∙ കേരള സമാജം ദൂരവാണിനഗറിന്റെ ഓണാഘോഷം ഇന്നും നാളെയും നടക്കും. ഇന്നു വൈകിട്ട് അഞ്ചിനു വിജനപുര ജൂബിലി സ്കൂളിൽ സാഹിത്യ സമ്മേളനത്തിൽ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ പത്തിനു ജൂബിലി സ്പോർട്സ് കോംപ്ലക്സ് ഗ്രൗണ്ടിൽ സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടി, കലാപരിപാടികൾ, ഓണസദ്യ, മൂന്നിനു പൊതുസമ്മേളനം ബി.ബസവരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
Read Moreകേരള സർക്കാരിന്റെ വ്യാപാര സാംസ്കാരിക മേള ഇന്നവസാനിക്കും.
ബെംഗളൂരു: നാടൻ അരിപ്പൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും വീട്ടമ്മമാർക്കു കുറഞ്ഞവിലയിൽ വാങ്ങാനുള്ള അവസരമാണു കേരള സർക്കാരിന്റെ വ്യാപാര സാംസ്കാരിക മേളയിലൊരുക്കിയിട്ടുള്ളത്. കുടുംബശ്രീ യൂണിറ്റുകളുടെ സ്റ്റാളുകളിൽ വിവിധതരം പലവ്യഞ്ജനങ്ങളുടെയും അച്ചാറുകളുടെയും വിൽപന ഉഷാർ. രാസവളവും കീടനാശിനിയും ഉപയോഗിക്കാത്ത കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറിയ സാഹചര്യത്തിൽ പല യൂണിറ്റുകളും കൂടുതൽ സ്റ്റോക്കെത്തിക്കാനുള്ള ശ്രമത്തിലാണ്. കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജയമഹൽ പാലസിൽ നടക്കുന്ന വ്യാപാര സാംസ്കാരിക മേളയിൽ രാവിലെ പത്തു മുതൽ രാത്രി പത്തു വരെ പ്രവേശനമുണ്ട്. പ്രവേശനം സൗജന്യമാണ്. മേള 20ന് സമാപിക്കും.
Read Moreമുളയരിപ്പായസം കഴിച്ചിട്ടുണ്ടോ?ചക്ക ഹൽവ,ചക്ക ഉണ്ണിയപ്പം,ചക്ക ഐസ്ക്രീം, ചെമ്മീൻ ബിരിയാണി ?കേരളത്തനിമയൂറുന്ന വ്യത്യസ്ഥതയാർന്ന വിഭവങ്ങളുമായി തുടരുന്ന സാംസ്‌കാരിക-വ്യാപാര മേള നാളെ അവസാനിക്കും.
ബെംഗളൂരു: നഗരം ഇതുവരെ സാക്ഷ്യം വഹിക്കാത്ത തികച്ചും വ്യത്യസ്ഥമായ ഒരു മേളയാണ് കൺറോൺ മെൻറ് തീവണ്ടിയാപ്പീസിന് തൊട്ടുള്ള ജയ മഹൽ പാലസിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കേരള മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പി ആർ ഡി വകുപ്പും ബെംഗളൂരിലെ മലയാളി സംഘടനകളും ചേർന്നാണ് മേളയൊരുക്കിയത്.കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച പരിപാടി നാളെയോടെ വിരാമമാകും. രാവിലെ 11 മുതൽ രാത്രി 10 മണി വരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുന്നത്, വൈകുന്നേരം 7 മണിയോടെ ഏതെങ്കിലും കലാപരിപാടികളും അരങ്ങേറും മാത്രമല്ല നഗരത്തിലെ മലയാളി സംഘടനകളുടെ കലാപരിപാടികളും ഉണ്ട്. തീർന്നില്ല, പ്രധാന ആകർഷണമായി തോന്നിയത്…
Read Moreബാംഗ്ലൂർ സാഹിത്യോൽസവം 28, 29 തീയതികളിൽ;സാഹിത്യകാരന്മാര്‍ക്ക് പുറമേ ക്രിക്കെറ്റ് താരങ്ങളും പങ്കെടുക്കും.
ബെംഗളൂരു ∙ എഴുത്തുകാർ, ചരിത്രകാരന്മാർ എന്നിവർക്കു പുറമേ ക്രിക്കറ്റ്, സിനിമാതാരങ്ങളും പങ്കെടുക്കുന്ന ആറാമതു ബാംഗ്ലൂർ സാഹിത്യമേള (ബിഎൽഎഫ്) 28, 29 തീയതികളിൽ നടക്കും. കുമാരകൃപ റോഡിലെ ഹോട്ടൽ ലളിത് അശോകിൽ നടക്കുന്ന മേളയിൽ രാമചന്ദ്രഗുഹ, ജയറാം രമേശ്, പെരുമാൾ മുരുഗൻ, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻതാരങ്ങൾ അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായ്, ശാരദ ഉഗ്ര, വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷിന്റെ അമ്മ ഇന്ദിരാ ലങ്കേഷ്, കനയ്യകുമാർ, ട്വിങ്കിൾ ഖന്ന, ഗിരീഷ് കർണാട് തുടങ്ങി നൂറിലേറെ പ്രമുഖർ പങ്കെടുക്കും. ‘സ്പീക് അപ്,…
Read Moreസ്വര്‍ണ നാണയമില്ല;വിവാദത്തിന് ഒടുവില്‍ ചെലവ് ചുരുക്കി വിധാൻസൗധ വജ്രജൂബിലി;16 കോടി രൂപ ലാഭം.
ബെംഗളൂരു : വിധാൻസൗധ വജ്രജൂബിലിയുടെ പേരിൽ പൊതുമുതൽ ധൂർത്തടിക്കുന്നുവെന്ന വിമർശനത്തെ തുടർന്ന് ചെലവു സർക്കാർ 10 കോടി രൂപയാക്കി വെട്ടിച്ചുരുക്കി. 25നും 26നുമായി നടക്കുന്ന ആഘോഷങ്ങൾക്ക് 26 കോടി രൂപയാണു നേരത്തേ കണക്കാക്കിയിരുന്നത്. ആഘോഷങ്ങളുടെ ഭാഗമായി 300 സാമാജികർക്കും സ്വർണപ്പതക്കം ഉൾപ്പെടുന്ന 50,000 രൂപയുടെ സ്മരണിക നൽകാനും നിർദേശം ഉയർന്നിരുന്നു. എന്നാൽ, ഇത്തരം വിലകൂടിയ സമ്മാനങ്ങളുടെ ആവശ്യമില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. സ്പീക്കർ കെ.ബി.കൊളീവാഡ്, നിയമനിർമാണ കൗൺസിൽ ചെയർമാൻ ഡി.എച്ച്.ശങ്കരമൂർത്തി എന്നിവരുമായി നടത്തിയ ചർച്ചയിൽ ആഘോഷങ്ങൾ 10 കോടി രൂപയിൽ ഒതുക്കാനും അദ്ദേഹം നിർദേശിച്ചു.…
Read More