കേരള സംഗീത നാടക അക്കാദമി സൌത്ത് ഇന്ത്യ നാടക മത്സരം നവംബര്‍ 4,5 തീയതികളില്‍ ബെംഗളൂരുവില്‍;സ്വാഗതസംഘം രൂപീകരണം നാളെ.

ബെംഗളൂരു:കേരള സംഗീത നാടക അക്കാദമി സൌത്ത് ഇന്ത്യ നാടക മത്സരം നവംബര്‍ 4,5 ,തീയതികളിൽ നഗരത്തില്‍ നടക്കും.സംഗീത നാടക അക്കാദമി യുടെ ആഡ്ഹോക് കമ്മിറ്റി യുടെ നേതൃത്വത്തില്‍ നടക്കുന്ന നടകമേളയും അതിനോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സാംസ്‌കാരിക സാഹിത്യ സമ്മേളനവും വിജയിപ്പിക്കുന്നതിന് വേണ്ടി,കല സാംസ്‌കാരിക സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളി കളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒക്ടോബര്‍ 21 നു വൈകുന്നേരം 5 നു ബെംഗളൂരു മിഷന്‍ റോഡിലെ എസ് സി എം ഐ (സ്ടുടെന്റ്റ്‌ ക്രിസ്ത്യന്‍ മൂവ്മെന്റ് ഓഫ്ഇന്ത്യ)സ്വാഗത സംഘം രൂപീകരണം നടക്കുന്നു.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

കെ എസ് എന്‍ എ യുടെ ആഡ് ഹോക് കമ്മിറ്റി ചെയര്‍മാന്‍ പ്രശസ്ത സിനിമ സംവിധായകന്‍ ശ്രീ വി കെ പ്രകാശ്‌,കണ്‍വീനെര്‍ ശ്രീ അനില്‍ കൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന യോഗത്തില്‍ ബെംഗളൂരു മലയാളികളുടെ ഇടയിലെ എല്ലാ സാഹിത്യ സാംസ്കാരിക സംഘടനകളും നിർബന്ധമായും പങ്കെടുക്കുകയും ആവശ്യമായ സഹകരണങ്ങളും നിര്‍ദേശങ്ങളും നൽകുകയും ചെയ്യണമെന്ന്  ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts