നഗരത്തിന്റെ സമീപ പ്രദേശങ്ങളിലേക്ക് മെമു സര്‍വീസ്;നിലവിലുള്ള ട്രെയിനുകളിൽ എട്ടെണ്ണം മെമു സർവീസാക്കി മാറ്റും

ബെംഗളൂരു∙ ബെംഗളൂരു നഗരത്തിലെത്താൻ സമീപ ജില്ലയിൽ നിന്നുള്ളവർക്കുള്ള കഷ്ടപ്പാട് ഇനി കുറയും. നിലവിലുള്ള ട്രെയിനുകളിൽ എട്ടെണ്ണം മെമു സർവീസാക്കി മാറ്റും. പാസഞ്ചർ ട്രെയിനിന്റെ നിരക്കും സ്‌റ്റോപ്പുകളുമായി എക്‌സ്‌പ്രസിന്റെ വേഗത്തിൽ പോകാമെന്നതാണ് മെമു സർവീസിന്റെ പ്രധാന നേട്ടം. കെഎസ്ആർ ബെംഗളൂരു-ഹിന്ദുപുർ പാസഞ്ചർ, കെഎസ്ആർ മാരിക്കുപ്പം ഡെമു പാസഞ്ചർ, വൈറ്റ്ഫീൽഡ്-ബൈയ്യപ്പനഹള്ളി, ബംഗാർപേട്ട്-മാരിക്കുപ്പം പാസഞ്ചർ ട്രെയിനുകളാണു മെമു റേക്കുകളിൽ സർവീസ് ആരംഭിച്ചത്. ബാക്കിയുള്ള നാലു ഡെമു സർവീസുകൾ പുതിയ റേക്കുകൾ എത്തുന്നതനുസരിച്ചു മെമു ആക്കും. നഗരത്തിൽ സബേർബൻ ട്രെയിൻ സർവീസ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണു നടപടി. മെമു കോച്ചുകൾ…

Read More

മലങ്കര മർത്ത മറിയം സമാജം മേഖലാ യോഗം നടന്നു.

ബെംഗളൂരു∙ മലങ്കര ഓർത്തഡോക്സ് സഭ ബെംഗളൂരു ഭദ്രാസനത്തിന്റെ മർത്ത മറിയം സമാജം മേഖലാ യോഗത്തിൽ ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിച്ചു. ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. സമാജം വൈസ് പ്രസിഡന്റ് ഫാ.ബിനോ സാമുവേൽ, ഭദ്രാസന സെക്രട്ടറി സന്തോഷ് സാമുവൽ, ഇടവക വികാരി ഫാ.സ്കറിയ മാത്യു, ലീലാ സക്കറിയ, അന്നമ്മ ജയിംസ് എന്നിവർ നേതൃത്വം നൽകി.

Read More

കേരള സംഗീത നാടക അക്കാദമി സൌത്ത് ഇന്ത്യ നാടക മത്സരം നവംബര്‍ 4,5 തീയതികളില്‍ ബെംഗളൂരുവില്‍;സ്വാഗതസംഘം രൂപീകരണം നാളെ.

ബെംഗളൂരു:കേരള സംഗീത നാടക അക്കാദമി സൌത്ത് ഇന്ത്യ നാടക മത്സരം നവംബര്‍ 4,5 ,തീയതികളിൽ നഗരത്തില്‍ നടക്കും.സംഗീത നാടക അക്കാദമി യുടെ ആഡ്ഹോക് കമ്മിറ്റി യുടെ നേതൃത്വത്തില്‍ നടക്കുന്ന നടകമേളയും അതിനോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സാംസ്‌കാരിക സാഹിത്യ സമ്മേളനവും വിജയിപ്പിക്കുന്നതിന് വേണ്ടി,കല സാംസ്‌കാരിക സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളി കളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒക്ടോബര്‍ 21 നു വൈകുന്നേരം 5 നു ബെംഗളൂരു മിഷന്‍ റോഡിലെ എസ് സി എം ഐ (സ്ടുടെന്റ്റ്‌ ക്രിസ്ത്യന്‍ മൂവ്മെന്റ് ഓഫ്ഇന്ത്യ)സ്വാഗത സംഘം രൂപീകരണം നടക്കുന്നു. കെ…

Read More

ദൂരവാണിനഗർ കേരള സമാജത്തിന്റെ ഓണാഘോഷം ഇന്നും നാളെയും;സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടി.

ബെംഗളൂരു ∙ കേരള സമാജം ദൂരവാണിനഗറിന്റെ ഓണാഘോഷം ഇന്നും നാളെയും നടക്കും. ഇന്നു വൈകിട്ട് അഞ്ചിനു വിജനപുര ജൂബിലി സ്കൂളിൽ സാഹിത്യ സമ്മേളനത്തിൽ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. നാളെ രാവിലെ പത്തിനു ജൂബിലി സ്പോർട്സ് കോംപ്ലക്സ് ഗ്രൗണ്ടിൽ സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടി, കലാപരിപാടികൾ, ഓണസദ്യ, മൂന്നിനു പൊതുസമ്മേളനം ബി.ബസവരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

Read More

കേരള സർക്കാരിന്റെ വ്യാപാര സാംസ്കാരിക മേള ഇന്നവസാനിക്കും.

ബെംഗളൂരു: നാടൻ അരിപ്പൊടിയും മല്ലിപ്പൊടിയും മുളകുപൊടിയും വീട്ടമ്മമാർക്കു കുറഞ്ഞവിലയിൽ വാങ്ങാനുള്ള അവസരമാണു കേരള സർക്കാരിന്റെ വ്യാപാര സാംസ്കാരിക മേളയിലൊരുക്കിയിട്ടുള്ളത്. കുടുംബശ്രീ യൂണിറ്റുകളുടെ സ്റ്റാളുകളിൽ വിവിധതരം പലവ്യഞ്ജനങ്ങളുടെയും അച്ചാറുകളുടെയും വിൽപന ഉഷാർ. രാസവളവും കീടനാശിനിയും ഉപയോഗിക്കാത്ത കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറിയ സാഹചര്യത്തിൽ പല യൂണിറ്റുകളും കൂടുതൽ സ്റ്റോക്കെത്തിക്കാനുള്ള ശ്രമത്തിലാണ്. കേരള സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജയമഹൽ പാലസിൽ നടക്കുന്ന വ്യാപാര സാംസ്കാരിക മേളയിൽ രാവിലെ പത്തു മുതൽ രാത്രി പത്തു വരെ പ്രവേശനമുണ്ട്. പ്രവേശനം സൗജന്യമാണ്. മേള 20ന് സമാപിക്കും.

Read More
Click Here to Follow Us