വ്യാജവാര്‍ത്തകള്‍ക്കൊടുവില്‍ തെല്‍ഗി ശരിക്കും മരിച്ചു.

ബെംഗളൂരു ∙ ഇരുപതിനായിരം കോടി രൂപയുടെ വ്യാജ മുദ്രപ്പത്ര തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ അബ്ദുൽ കരിം തെൽഗി (56) ആശുപത്രിയിൽ മരിച്ചു. പാരപ്പന അഗ്രഹാര ജയിലിൽ കഠിനതടവിലായിരുന്നു. മെനിഞ്ചൈറ്റിസ് മൂലം ഒരാഴ്ച മുൻപാണ് ആശുപത്രിയിലായത്. എച്ച്ഐവി പോസിറ്റിവായിരുന്ന തെൽഗി പ്രമേഹം, അമിത രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾക്ക് 20 വർഷത്തോളമായി ചികിൽസയിലായിരുന്നു. മൂന്നു വർഷമായി ജയിലിൽ വീൽച്ചെയർ അനുവദിച്ചിരുന്നു. രണ്ടു സഹതടവുകാരെ സഹായികളായും നിയോഗിച്ചിരുന്നു. തെൽഗിക്കും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി ശശികലയ്ക്കും ജയിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അധികസൗകര്യങ്ങൾ നൽകുന്നതായ ഡിഐജിയുടെ റിപ്പോർട്ടിനെ…

Read More

നിങ്ങൾ തൊട്ടു കൂട്ടിയ “സ്മാര്‍ട്ട്‌ ഫോൺ” ഭക്ഷണ വിഭവങ്ങള്‍.

ഇന്നത്തെ ചരിത്ര പഠനം മധുര പലഹാരങ്ങളെ കുറിച്ചാവാം. നമ്മളിൽ കൂടുതൽ പേരും ഫേസ്ബുക്ക് ഉപയോഗിക്കുന്നത് സ്മാർട്ട്ഫോൺ ഉപയോഗിച്ചായിരിക്കും. അതിൽ തന്നെ കൂടുതൽ സ്മാർട്ട്ഫോണുകളും ആൻഡ്രോയ്ഡ് ബേസ്ഡും ആയിരിക്കും. ആൻഡ്രോയ്ഡ് ഓരോ വർഷവും പുതുക്കിയ പതിപ്പുകൾ പുറത്തിറക്കാറുണ്ട്. ഓരോ പതിപ്പുകളുടെയും പേര് ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഓരോ മധുര പലഹാരങ്ങളുടെയും ആയിരിക്കും  ഇൗ മധുരപലഹാരങ്ങളെ നമുക്കൊന്ന് പരിചയപ്പെടാം. 1. കപ്പ് കേക്ക് (Cup Cake) – കപ്പ് കേക്ക്  എന്താണെന്ന് അറിയാത്ത മലയാളികൾ വിരളം ആയിരിക്കും. പക്ഷേ നമ്മുടെ നാട്ടിലെ ബേക്കറികളിൽ കാണുന്ന കപ്പ് കേക്ക്…

Read More

ചൈ​ന​യി​ൽ പാ​ള​ങ്ങ​ളി​ല്ലാ​ത്ത ട്രെ​യി​ൻ പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ചു

ബെ​യ്ജിം​ഗ്: ലോ​ക​ത്തു ഇത് ആദ്യമായി പാ​ള​ങ്ങ​ൾ ഇ​ല്ലാ​ത്ത ട്രെ​യി​ൻ ചൈ​ന​യി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ചു. റോ​ഡി​ലെ സാ​ങ്ക​ൽ​പി​ക പാ​ത​യി​ലൂ​ടെയാണ് സെ​ൻ​സ​ർ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​നി​ന്‍റെ ഓട്ടം. ഇതി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 78 കി​ലോ​മീ​റ്റ​റാ​ണ്. പ്ലാ​സ്റ്റി​ക്കി​ൽ റ​ബ​ർ പൊ​തി​ഞ്ഞ ച​ക്ര​ങ്ങ​ളു​ള്ള ട്രെ​യി​ൻ വൈ​ദ്യു​തി കൊ​ണ്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ​ചൈ​ന റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ 2013ൽ ഡി​സൈ​ൻ ചെ​യ്യാ​ൻ ആ​രം​ഭി​ച്ച ട്രെ​യി​ൻ അ​ടു​ത്ത വ​ർ​ഷം സ​ർ​വീ​സ് തു​ട​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഹു​ന​ൻ പ്ര​വി​ശ്യ​യി​ലെ ഷൂ​ഷോ പ്ര​ദേ​ശ​ത്താ​ണു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. കോ​ച്ചു​ക​ളു​ടെ എ​ണ്ണം മൂ​ന്നി​ൽ നി​ന്ന് അ​ഞ്ചാ​യി ഉ​യ​ർ​ത്തു​ന്ന​തോ​ടെ 300 പേ​ർ​ക്കു യാ​ത്ര ചെ​യ്യാൻ…

Read More

ഇരുചക്രവാഹനങ്ങൾക്കു സുരക്ഷിതമല്ലെന്ന വിലയിരുത്തല്‍;ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ഇരുചക്ര വാഹന വിലക്കിന് നീക്കം

ബെംഗളൂരു ∙ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ഇരുചക്ര വാഹനങ്ങൾക്കു പ്രവേശനം നിരോധിക്കാനുളള നിർദേശവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്. ഇരുവശത്തേക്കുമായി നാലുവരിപ്പാത മാത്രമുള്ള മേൽപാലം ഇരുചക്രവാഹനങ്ങൾക്കു സുരക്ഷിതമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്. ഈ മാസം 14നു ബൈക്കപകടത്തിൽ രണ്ടുപേർ മരിച്ചതാണ് ഒടുവിലത്തെ സംഭവം. അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ സഹീർ ഹുസൈൻ, മുഹമ്മദ് ഫക്രുദീൻ എന്നിവരാണ് മേൽപാലത്തിൽനിന്നു താഴെ വീണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ മേൽപാലത്തിനു മുകളിലൂടെ ബൈക്കും 50 അടി താഴെ റോഡിൽ പതിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലും സമാന രീതിയിൽ അപകടമുണ്ടായിരുന്നു.…

Read More

വിവാഹിതരാകാന്‍ തയ്യാറുള്ള ദേവദാസികൾക്കു രണ്ടുലക്ഷം രൂപ ആനുകൂല്യം പ്രഖ്യാപിച്ച് കർണാടക സാമൂഹികക്ഷേമ വകുപ്പ്.

ബെംഗളൂരു ∙ വിവാഹിതരാകുന്ന ദേവദാസികൾക്കു രണ്ടുലക്ഷം രൂപ ആനുകൂല്യം പ്രഖ്യാപിച്ച് കർണാടക സാമൂഹികക്ഷേമ വകുപ്പ്. ദേവദാസികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടായിരിക്കും പണം കൈമാറുന്നത്. ഇവരെ വിവാഹം കഴിക്കുന്നവർക്ക് ആനുകൂല്യം കൈപ്പറ്റാനാവില്ല. 1982ലെ ദേവദാസി നിരോധന നിയമം നിലവിലുണ്ടെങ്കിലും കർണാടകയിലെ പല പിന്നാക്ക ജില്ലകളിലും ഈ സമ്പ്രദായം സജീവമായി നിലനിൽക്കുന്നുണ്ട്. അതിനാൽ ഇവരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനായുള്ള ആദ്യപടിയായാണ് ഈ ആനുകൂല്യമെന്നു സാമൂഹികക്ഷേമ മന്ത്രി എച്ച്. ആഞ്ജനേയ പറഞ്ഞു. 50 കോടി രൂപ ചെലവിട്ടു ഭൂമി വാങ്ങി, വിവാഹിതരാകുന്ന ദേവദാസികൾക്കു വിതരണം ചെയ്യാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇവരുടെ…

Read More

പുനത്തിൽ കുഞ്ഞബ്ദുള്ള വിടവാങ്ങി.

കോഴിക്കോട്∙ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഡോ. പുനത്തിൻ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസ്സായിരുന്നു. രാവിലെ എട്ടോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളം വിശ്രമ ജീവിതത്തിലായിരുന്നു. മലയാളത്തിൽ ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരിൽ പ്രമുഖനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. 1940 ഏപ്രിൽ 30ന് മടപ്പള്ളിക്കടുത്ത് ഒഞ്ചിയത്തു ജനിച്ച പുനത്തിൽ കഥ, നോവൽ എന്നീ രംഗങ്ങളിൽ തന്റെ സുവർണമുദ്ര പതിപ്പിച്ചു. ‘സ്‌മാരകശിലകൾ’ എന്ന നോവലാണ് പുനത്തിൽ എന്ന എഴുത്തുകാരന്റെ നാഴികക്കല്ല്. ചെറുകഥയ്‌ക്കും നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചു. ‘സ്‌മാരകശിലകൾ’ക്ക് കേന്ദ്രസാഹിത്യ…

Read More

കോടതിയിൽ സ്വയം വാദിച്ച് ഒരു വധശിക്ഷയിൽനിന്നു കൂടി മോചിതനായി കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹൻ;

ബെംഗളൂരു ∙ കോടതിയിൽ സ്വയം വാദിച്ച് ഒരു വധശിക്ഷയിൽനിന്നു കൂടി മോചിതനായി കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹൻ എന്ന മോഹൻ കുമാർ. 2005ൽ ദക്ഷിണ കന്നഡ ബന്ത്വാൾ താലൂക്കിലെ ലീല (32) എന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി മാനഭംഗപ്പെടുത്തുകയും സയനൈഡ് കലർന്ന ലായനി നൽകി കൊലപ്പെടുത്തുകയും ചെയ്തെന്ന കേസിൽ വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് കർണാടക ഹൈക്കോടതി വധശിക്ഷ റദ്ദാക്കിയത്. അതേസമയം യുവതിയുടെ ആഭരണങ്ങൾ കവർച്ച ചെയ്തെന്ന കേസിൽ ഇയാൾക്ക് ജസ്റ്റിസ് രവി മലിമത്ത്, ജസ്റ്റിസ് ജോൺ മൈക്കൽ ഡിക്കുയ്ന എന്നിവരുടെ ബെഞ്ച് അഞ്ചുവർ‌ഷത്തെ…

Read More

ക്രിസ്മസ് അവധിക്കു കേരള–കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന വൈകുന്നതു മുതലെടുത്ത് സ്വകാര്യ ബസുകൾ നിരക്ക് കൂട്ടുന്നു;സ്പെഷ്യല്‍ പ്രഖ്യാപിക്കാതെ സഹായിച്ച് റയില്‍വേയും.

ബെംഗളൂരു ∙ ക്രിസ്മസ് അവധിക്കു കേരള–കർണാടക ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന വൈകുന്നതു മുതലെടുത്ത് സ്വകാര്യ ബസുകൾ നിരക്ക് കൂട്ടുന്നു. 1250 മുതൽ 2900 രൂപ വരെയാണ് ക്രിസ്മസ് യാത്രയ്ക്കു ഇപ്പോൾ ബുക്ക് ചെയ്യുന്നവരിൽനിന്നു സ്വകാര്യ ഏജൻസികൾ ഈടാക്കുന്നത്. നോൺ എസി ബസുകളിൽ പോലും 2000 രൂപ വരെയാണ് ചാർജ്. ക്രിസ്മസിനു ബെംഗളൂരുവിൽനിന്നുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നതും കെഎസ്ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന വൈകുന്നതും മുതലെടുത്താണ് ഒട്ടേറെ സ്വകാര്യ ബസുകൾ മാസങ്ങൾക്കു മുൻപേ ടിക്കറ്റ് വിൽപന തുടങ്ങിയത്. ചില ബസുകളിൽ പുതുവൽസര അവധിക്കുള്ള ടിക്കറ്റുകളും…

Read More

സെൽഫി മരണങ്ങള്‍ തുടരുന്നു;വിദ്യാർഥി തടാകത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു ∙ വിദ്യാർഥിയുടെ ജീവനെടുത്തു വീണ്ടും സെൽഫി ദുരന്തം. ദേവനഹള്ളിയിൽ കൂട്ടുകാർക്കൊപ്പം തടാകത്തിലിറങ്ങി സെൽഫിയെടുത്ത വർഷൻ (16) ആണ് മുങ്ങി മരിച്ചത്. നന്ദി ഹിൽസിലേക്കുള്ള യാത്രക്കിടെ ദേവനഹള്ളിയിലെ തടാകത്തിൽ സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ കുട്ടികൾ തടാകത്തിൽ മുങ്ങുകയായിരുന്നു. മറ്റുള്ളവർ കരയ്ക്കു കയറിയെങ്കിലും വർഷനെ രക്ഷിക്കാനായില്ല. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു വിദ്യാർഥിയുടെ അമ്മ ആരോപിച്ചു. പൊലീസ് കേസെടുത്തു. സെൽഫി ദുരന്തങ്ങളിൽ ഒരു മാസത്തിനിടെ ബെംഗളൂരുവിലും സമീപ ജില്ലകളിലുമായി മലയാളി ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്. ഈ മാസം 17നു…

Read More

എം.പി.പത്‌മനാഭന് നാഷനൽ ഹ്യുമാനിറ്റി അവാർഡ്

ബെംഗളൂരു ∙ ന്യൂഡൽഹി ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോറത്തിന്റെ നാഷനൽ ഹ്യുമാനിറ്റി അവാർഡ് ഡോ. എം.പി.പത്‌മനാഭനു സമ്മാനിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ പത്മനാഭൻ ഐഎൻടിയുസി ദേശീയ സെക്രട്ടറിയും ഇന്ത്യൻ നാഷനൽ സാലറീഡ് എംപ്ലോയീസ് ആൻഡ് പ്രഫഷനൽ വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) ദേശീയ പ്രസിഡന്റുമാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 21 പേർക്കു പുരസ്കാരം സമ്മാനിച്ചു.

Read More
Click Here to Follow Us