വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല:സിദ്ദിക്ക്.

വില്ലന്‍ സിനിമയില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്നാണ് നടന്‍ സിദ്ദിക്ക് സ്വന്തം ഫേസ്ബുക്ക്‌ പേജില്‍ ഷെയര്‍ ചെയ്തത്,കാരണം എന്താണ് എന്ന് നോക്കാം..അദ്ധേഹത്തിന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌ താഴെ..

ഞാൻ ഇന്നലെയാണ് “വില്ലൻ” സിനിമ കണ്ടത്. ഈ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അഭിനയിച്ചില്ലായിരുന്നെങ്കിൽ ഈ സിനിമയേക്കുറിച്ചു എനിക്ക് തോന്നിയ അഭിപ്രായം തുറന്നു പറയാമായിരുന്നു. ഇതിപ്പം എന്‍റെ സിനിമയല്ലേ? ഞാൻ എന്ത് അഭിപ്രായം പറഞ്ഞാലും അത് സിനിമയെ പ്രൊമോട്ട് ചെയ്യാനാണെന്നേ എല്ലാവരും കരുതുകയുള്ളു. എന്നാലും എനിക്ക് പറയാനുള്ളത് പറയാതിരിക്കാൻ പറ്റുന്നില്ല.

ഞാൻ ഈ അടുത്തകാലത്തു കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമയാണ് “വില്ലൻ”. വ്യക്തി ബന്ധങ്ങളുടെ ആഴങ്ങൾ ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. മോഹൻലാലും മഞ്ജുവും തമ്മിൽ, ഞാനും മോഹൻലാലും തമ്മിൽ, വിശാലും ഹൻസികയും ഒക്കെ തമ്മിലുള്ള ബന്ധങ്ങൾക്ക് എന്തൊരു ദൃഢതയാണ്! ഒരാൾ മറ്റൊരാൾക്കു വേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ, കരുതലുകൾ ഒക്കെ എത്ര ഭംഗി ആയിട്ടാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. നമ്മുടെ സാമാന്യ യുക്തിക്കു നിരക്കാത്ത ഒരു സസ്പെന്സിലൂടെ പ്രേക്ഷകരെ “ഞെട്ടിക്കാൻ” സംവിധായകൻ ശ്രമിച്ചിട്ടില്ല എന്നത് ഒരു പോരായ്മയായി എനിക്ക് തോന്നിയില്ല. സ്വപ്നലോകത്തു നിന്ന് ഇറങ്ങി വന്നു നമ്മളെ കൊണ്ട് കയ്യടിപ്പിച്ചു കടന്നു പോകുന്ന ഒരു നായകൻ ഈ ചിത്രത്തിലില്ല. പകരം ജീവിത യാഥാർത്യങ്ങൾ കണ്ടു പതം വന്ന ഒരു സാധാരണ മനുഷ്യൻ മാത്രമാണ് ഇതിലെ നായകൻ. ജീവിതത്തിൽ ഒരാൾ അനുഭവിക്കേണ്ടി വരുന്ന തീക്ഷ്ണമായ വേദന മഞ്ജു വാരിയർ എന്ന അഭിനേത്രിയുടെ ഒരു കണ്ണിലൂടെ നമുക്ക് കാണാം.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

നന്നായി അഭിനയിക്കുമ്പോഴല്ല അഭിനയിക്കാതിരിക്കുമ്പോഴാണ് ഒരു നടൻ നല്ല നടനായി മാറുന്നതെന്ന് മലയാളിയെ മനസിലാക്കി തന്ന മോഹൻലാൽ, ഒരു നടൻ എന്ന നിലയ്ക്ക് ഞാൻ ഇനി എന്തെല്ലാം പഠിക്കാനിരിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ എന്നെ ബോധ്യപ്പെടുത്തുന്നു. സാങ്കേതികത്തികവിൽ മലയാള സിനിമ മറ്റു ഭാഷാ ചിത്രങ്ങളോട് മത്സരിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് ഈ ചിത്രം ഓര്‍മ്മിപ്പിക്കുന്നു.

തുടക്കത്തിൽ ഞാൻ പറഞ്ഞ വാക്കുകൾ മാറ്റി പറയുന്നതിൽ എന്നോട് ക്ഷമിക്കണം. ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. കാരണം വില്ലൻ ബി ഉണ്ണിക്കൃഷ്ണന്‍റെയൊ , മോഹൻലാലിന്‍റെയൊ വിശാലിന്‍റെയൊ മാത്രം സിനിമയല്ല, എന്‍റെയും കൂടിയല്ലേ..

ഈ സിനിമക്ക് എല്ലാ വിജയാശംസകളും നേര്‍ന്നുകൊണ്ട് നിങ്ങളുടെ സ്വന്തം സിദ്ധിഖ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us