പ്രധാനമന്ത്രി നാളെ സംസ്ഥാനത്ത് എത്തും

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച സംസ്ഥാനത്ത് എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ സംഘടിപ്പിക്കുന്ന 2023-ലെ ഇന്ത്യ എനർജി വീക്ക് (ഐഇഡബ്ല്യു) ഉദ്ഘാടനം ചെയ്യും, എച്ച്എഎൽ ഹെലികോപ്റ്റർ ഫാക്ടറി രാജ്യത്തിന് സമർപ്പിക്കും,രാവിലെ 11.30-നാണ് ചടങ്ങ്. 30,000 പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

ഊർജമേഖലയിലെ ഇന്ത്യയുടെ സാധ്യതകളും വെല്ലുവിളികളും അനാവരണം ചെയ്യുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിനാണ് തുടക്കം കുറിക്കുന്നത്.
തുടർന്ന് തുമകൂരുവിലെത്തുന്ന പ്രധാനമന്ത്രി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ.)ഹെലികോപ്റ്റർ ഫാക്ടറി രാജ്യത്തിന് സമർപ്പിക്കും.

കൂടാതെ ഫെബ്രുവരി 6 തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടക സന്ദർശന വേളയിൽ വിവിധ വികസന സംരംഭങ്ങൾക്ക് തറക്കല്ലിടും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts