∙ ശ്രീനാരായണ സമിതി ശ്രീനാരായണ സമിതിയുടെ അൾസൂർ ഗുരുമന്ദിരത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ലളിത സഹസ്രനാമ സ്ത്രോത്രം നടത്തി. വിപിൻ ചെറുവള്ളിൽ പൂജകൾക്ക് കാർമികത്വം വഹിച്ചു. സമിതി പ്രസിഡന്റ് ഡോ. കെ.രാജേന്ദ്രൻ, യശോദ വിജയൻ, കെ.എസ്.സുന്ദരേശൻ, ടി.കെ.മോഹൻ, വിശാല രാജേന്ദ്രൻ, ദീപ, സുജാത മോഹൻ, വൽസല മോഹൻ, വനജ എന്നിവർ നേതൃത്വം നൽകി.
∙ പാലക്കാടൻ കൂട്ടായ്മ പാലക്കാടൻ കൂട്ടായ്മ വിജയദശമിയുടെ ഭാഗമായി ലളിതസഹസ്രനാമ പാരായണം നടത്തി. പ്രസിഡന്റ് കെ.പി.ഉണ്ണി, സെക്രട്ടറി രവീന്ദ്രൻ കല്ലേകുളങ്ങര എന്നിവർ നേതൃത്വം നൽകി.