ബെംഗളൂരു ∙ ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ടെക്നോളജി ഹബ് എന്ന ഖ്യാതി ബെംഗളൂരുവിന്. ഹരിയാനയിലെ ഗുരുഗ്രാമിനാണു രണ്ടാം സ്ഥാനം. ലോകത്തെ 29 മുൻനിര ടെക്നോളജി ഹബ്ബുകൾ കേന്ദ്രീകരിച്ച് നൈറ്റ് ഫ്രാങ്ക് കൺസൽറ്റൻസി നടത്തിയ ഗ്ലോബൽ സിറ്റീസ്–2018 പഠനത്തിലാണ് ഓഫിസ് വാടക ഏറ്റവും കുറവ് ഉദ്യാന നഗരിയിലാണെന്നു കണ്ടെത്തിയത്.
ചതുരശ്രയടിക്ക് 632 രൂപ വാടകയുള്ള വൈറ്റ്‌ഫീൽഡ് ആണ് നഗരത്തിൽ ഓഫീസുകൾക്ക് ഏറ്റവും അനുയോജ്യം. വസ്തുവിലയും തൊഴിൽ ചെയ്യുന്നവരും തമ്മിലുള്ള ആനുപാതത്തിലും ബെംഗളൂരുവാണ് മുന്നിൽ. ഇവിടെ 100 പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിനു ശമ്പളവും ഓഫിസ് വാടകയും ഉൾപ്പെടെ ഒരു വർഷം 8.47 കോടി രൂപയേ ചെലവു വരുന്നുള്ളു.
ലിസ്റ്റിൽ ഇന്ത്യയിൽനിന്ന് ഇടംപിടിച്ച മറ്റൊരു നഗരമായ ഗുഡ്ഗാവിൽ ചതുരശ്രയടിക്ക് 1335 രൂപയാണ് ഓഫിസ് വാടക. ചതുരശ്രയടിക്ക് 5940 രൂപയുള്ള ലണ്ടൻ ആണ് ആഗോള തലത്തിൽ ഏറ്റവും ചിലവേറിയ ടെക്നോളജി ഹബ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
Related