സൂപ്പര്‍ താരം ജഗ്ഗേഷിന്റെ മകനു കുത്തേറ്റു;അപകട നില തരണം ചെയ്തു;റോഡില്‍ വച്ചുണ്ടായ പ്രശ്നമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

ബെംഗളൂരു: റോഡിൽ വച്ചുണ്ടായ വാക്ക് തകർക്കത്തെ തുടർന്ന് കന്നട നടൻ ഗുരു ജഗ്ഗേഷിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ബംഗളൂരുവിലെ മറാട്ടാഹള്ളി റോഡിൽ വച്ചായിരുന്നു സംഭവം. അമിതവേഗത്തിൽ വാഹനമോടിച്ച ഒരാളെ ചോദ്യം ചെയ്തതാണ് മുതിർന്ന നടൻ ജഗ്ഗേഷിന്റെ മകനും രാഷ്ട്രീയ നേതാവും കൂടിയായ ഗുരു ജഗ്ഗേഷിനെ കുത്തിപ്പരിക്കേൽപ്പിക്കാൻ കാരണം. നടൻ അപകട നില തരണം ചെയ്തു. മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു ഗുരു ജഗ്ഗേഷ്. ഈ സമയത്താണ് അമിതവേഗത്തിൽ വന്ന ഒരു ബൈക്ക് അദ്ദേഹത്തിന്റെ കാറിൽ തട്ടിയത്. ബൈക്കോടിച്ചിരുന്ന വ്യക്തി നിർത്തിയില്ല.  മകനെ സ്‌കൂളിൽ വിട്ട ശേഷം ഗുരു…

Read More

നഗരത്തിൽ വെള്ളപ്പൊക്കം;മഡിവാള,അൾസൂർ,കോറമംഗല എന്നിവിടങ്ങൾ വെള്ളത്തിനടിയിൽ.

ബെംഗളൂരു :ഇന്നലെ രാത്രി പെയ്ത മഴ കാരണം നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.കോറമംഗലയുടെ ചില ഭാഗങ്ങൾ, അൾസൂർ, കെ ആർ പുര ,ആനേപാളയ  എന്നിവിടങ്ങളിലും മലയാളികൾ കൂടുതൽ താമസിക്കുന്ന മഡിവാള മാരുതി നഗറിലും വെള്ളം കയറി. പല സ്ഥലങ്ങളിലും മുന്നടി വരെ വെള്ളം ഉയർന്നിട്ടുണ്ട് ,നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി കാറുകളും മറ്റു വാഹനങ്ങളിലും വെള്ളം കയറി.  

Read More

ഇനി മള്‍ട്ടിപ്ലെക്സുകളില്‍ ശീതള പാനീയങ്ങള്‍ ഇല്ല;ഇളനീര്‍ മാത്രം.

ബെംഗളൂരു ∙ ശീതളപാനീയങ്ങൾ ഇനി മൈസൂരുവിലെ മൾട്ടിപ്ലക്സ് അടക്കമുള്ള തിയറ്ററുകൾക്കു പുറത്ത്. പകരം ഇളനീര് വിറ്റാൽ മതിയെന്ന് കലക്ടർ ഡി.രൺദീപ്. കടക്കെണിയിലായ കേരകർഷകർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഉത്തരവ്. സംസ്ഥാനം വരൾച്ചയിൽ ദുരിതമനുഭവിക്കുമ്പോൾ പ്രകൃതിദത്തമായ ഇളനീരിനെ പ്രോൽസാഹിപ്പിക്കുന്നത് കർഷകർക്ക് സഹായമാകും. ചിക്കമഗളൂരുവിൽ നിന്നുള്ള എം.കെ. പ്രാണേഷ് എംഎൽസി സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലും ഇളനീർ വിൽപന നിർബന്ധമാക്കാൻ ഹോർട്ടികൾച്ചർ വകുപ്പിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഈ ആശയം ശ്രദ്ധയിൽപ്പെടുത്തി എല്ലാ കലക്ടർമാർക്കും സർക്കാർ സർക്കുലർ അയച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.

Read More

ദസറ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മൈസുരുവില്‍ ഗജപയനയ്ക്ക് ആചാരപരമായ വരവേൽപ്.

മൈസൂരു∙ ദസറ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള ഗജപായനയ്ക്ക് ആചാരപരമായ വരവേൽപ്. ദസറയിൽ പങ്കെടുക്കുന്ന ആനകളെ പരിപാലന കേന്ദ്രങ്ങളിൽ നിന്നു മൈസൂരുവിലേക്ക് ആനയിക്കുന്ന പരമ്പരാഗത ചടങ്ങ് കാണാൻ നൂറുകണക്കിനു പേരാണ് എത്തിയത്. ഹുൻസൂരിലെ വീരഹോസഹള്ളി നാഗപുരയിൽ നടന്ന ചടങ്ങിൽ മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി ഡോ.എച്ച്.സി.മഹാദേവപ്പ ഫ്ലാഗ് ഓഫ് നിർവഹിച്ചു. സുവർണ ഹൗഡ പല്ലക്കിലേറ്റുന്ന അർജുനയ്ക്കുപുറമെ അഭിമന്യു, ഗജേന്ദ്ര, ബലരാമ, വിജയ, കാവേരി, വരലക്ഷ്മി, ഭീമ എന്നിങ്ങനെ എട്ട് ആനകളെയാണു മൈസൂരുവിലെത്തിച്ചത്. കൊട്ടാരം പൂജാരി എസ്.വി.പ്രഹ്ലാദ് റാവുവിന്റെ കാർമികത്വത്തിൽ വനദേവി പൂജകൾക്ക് ശേഷം ആനകളെ സ്വീകരിച്ചു. ബാക്കിയുള്ള…

Read More

സ്വാതന്ത്ര്യദിനാഘോഷം:നഗരം കനത്ത സുരക്ഷയില്‍;ഡ്രോൺ ക്യാമറ, ബലൂൺ, പട്ടം എന്നിവ കര്‍ശനമായി നിരോധിച്ചു

ബെംഗളൂരു ∙ സ്വാതന്ത്ര്യദിനാഘോഷത്തെ വരവേൽക്കാൻ ഉദ്യാനനഗരിയൊരുങ്ങി. പ്രധാന ആഘോഷ ചടങ്ങുകൾ നടക്കുന്ന കബൺ റോഡിലെ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. വിദ്യാർഥികളുടെയും വിവിധ സൈനിക, പൊലീസ് വിഭാഗങ്ങളുടെയും മാർച്ച് പാസ്റ്റ്, മാസ് ഡ്രിൽ എന്നിവയുടെ പരിശീലനം ഇന്നു പൂർത്തിയാകും. രാവിലെ എട്ടിനു മുഖ്യമന്ത്രി സിദ്ധരാമയ്യ പതാക ഉയർത്തി പരേഡിനെ അഭിവാദ്യം ചെയ്യും. ചടങ്ങുകൾ നടക്കുന്ന മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ മാത്രം 2000 പൊലീസിനെ നിയോഗിക്കും. പരേഡ് വീക്ഷിക്കാനെത്തുന്നവരെ പരിശോധിക്കാൻ 1000 ഹാൻഡ് മെറ്റൽ ഡിറ്റക്ടറുകളും 30 ‍‍ഡോർ മെറ്റൽ ഡിറ്റക്ടറുകളും സ്ഥാപിച്ചു. പരേഡ്…

Read More

ബിജെപിയില്‍ ചേരുമെന്ന അഭ്യുഹങ്ങള്‍ക്കിടയില്‍,കന്ന‍ഡ സൂപ്പർതാരം ഉപേന്ദ്ര സ്വന്തം പാർട്ടിയുമായി സജീവ രാഷ്ട്രീയത്തിലേക്ക്;കര്‍ണാടകയില്‍ ബിജെപി ക്ക് കനത്ത തിരിച്ചടി.

ബെംഗളൂരു ∙ കന്ന‍ഡ സൂപ്പർതാരം ഉപേന്ദ്ര (42) സ്വന്തം പാർട്ടിയുമായി സജീവ രാഷ്ട്രീയത്തിലേക്ക്. കോളജിൽ എബിവിപി പ്രവർത്തകനായിരുന്ന ഉപേന്ദ്ര ബിജെപിയിൽ ചേരുമെന്ന ശക്തമായ അഭ്യൂഹത്തിനിടെയാണ് സ്വന്തം പാർട്ടി രൂപീകരണം പ്രഖ്യാപിച്ചത്. അഴിമതി രഹിതവും സംഭാവന സ്വീകരിക്കാത്തതുമായ പാർട്ടിയാണ് ലക്ഷ്യമെന്നു വ്യക്തമാക്കിയ ഉപേന്ദ്ര താൻ എന്തുകൊണ്ടു രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്ന് വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ് പുറത്തിറക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അടിസ്ഥാന വിദ്യാഭ്യാസം ആവശ്യമില്ലായിരിക്കാം. എന്നാൽ ജനങ്ങളുടെ പ്രതിനിധിയെന്ന നിലയിൽ സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും അറിഞ്ഞിരിക്കണം. മണ്ഡലത്തെക്കുറിച്ച് സ്ഥാനാർഥിക്ക് എത്രത്തോളം ധാരണയുണ്ടെന്നു മനസ്സിലാക്കാൻ എഴുത്തുപരീക്ഷ നടത്തണം. ഇതിൽ…

Read More

കർണാടകയിൽ ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടോ? 10 ലക്ഷം വീതം സർക്കാറിൽ കെട്ടിവക്കേണ്ടതുണ്ടോ? സർക്കാർ നിർദ്ദേശിക്കുന്ന വലിപ്പത്തിലും നിറത്തിലുമുള്ള ഗണേശവിഗ്രഹം തന്നെ തെരഞ്ഞെടുക്കേണ്ടതുണ്ടോ?സത്യമെന്ത്?

ബെംഗളൂരു: കുറച്ച് ദിവസമായി സംഘ പരിവാർ അനുകൂല ഇംഗ്ലീഷ് ഓൺലൈൻ മാധ്യമമായ postcard.com പുറത്ത് വിട്ട വാർത്തയാണ് മുകളിൽ കൊടുത്തിരിക്കുന്നത്,postcard.com പറയുന്നത് പ്രകാരം “വിനായക ചതുർത്ഥി ആഘോഷിക്കണമെങ്കിൽ 10 ലക്ഷം കൊടുക്കണം !!!! കർണാടകയിലെ മതേതര കോൺഗ്രസ് സർക്കാർ ഗണേശ് ചതുർഥി ആഘോഷങ്ങൾക്ക് എതിരെ ഫത്വ ഇറക്കിയിരുന്നു നിബന്ധനകൾ 1. വിനായക ചതുർഥി ആഘോഷിക്കുന്ന ഹൈന്ദവ സംഘടനകൾ മുൻകൂറായി 10 ലക്ഷം രൂപ കെട്ടിവെക്കണം 2. വിനായക പ്രതിമയുടെ വലുപ്പവും നിറവും സർക്കാർ തീരുമാനിക്കും 3. സർക്കാർ നിശ്ചയിക്കുന്ന ദിവസങ്ങൾക്കുള്ളിൽ ആഘോഷം പരിമിതപ്പെടുത്തണം 4.അന്യമതക്കാരുടെ…

Read More

കേരളആർടിസി ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് ആരംഭിക്കുന്ന പുതിയ നാലു സൂപ്പർ എക്സ്പ്രസ് ബസുകളുടെ അന്തിമ സമയപ്പട്ടിക തയാറായി. നാലു ബസുകളും അടുത്തയാഴ്ച സർവീസ് ആരംഭിക്കും.

ബെംഗളൂരു∙ കേരള ആർടിസി ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് ആരംഭിക്കുന്ന പുതിയ നാലു സൂപ്പർ എക്സ്പ്രസ് ബസുകളുടെ അന്തിമ സമയപ്പട്ടിക തയാറായി. നാലു ബസുകളും അടുത്തയാഴ്ച സർവീസ് ആരംഭിക്കും. ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കുള്ള ബസുകളുടെ സമയപ്പട്ടിക നേരത്തെ തയാറായിരുന്നെങ്കിലും തിരിച്ചു കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്കുള്ള സർവീസുകളുടെ സമയം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന കെഎസ്ആർടിസി ഉന്നതാധികാര യോഗത്തിലാണു സമയപ്പട്ടികയ്ക്കും റൂട്ടിനും അംഗീകാരം ലഭിച്ചത്. ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് രാവിലെ ഒൻപത്, രാത്രി 9.30, 10.15, 12 സമയങ്ങളിലാണു ബസ് പുറപ്പെടുക. കോഴിക്കോട്ടുനിന്നു ബെംഗളൂരുവിലേക്ക് വെളുപ്പിന് 5.15, ഉച്ചയ്ക്കു…

Read More

ബാംഗ്ലൂർ കേരള സമാജം വാർഷിക യോഗം ഇന്ന്

ബെംഗളൂരു∙ ബാംഗ്ലൂർ കേരള സമാജം വാർഷിക യോഗം നാളെ രാവിലെ 11ന് ഇന്ദിരാനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുമെന്നു ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു. ഫോൺ: 9845222688.

Read More

ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ട് ഗജപായനം ഇന്ന്.

മൈസൂരു∙ ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ടുള്ള ഗജപായനം ഇന്ന് ആരംഭിക്കും. നാഗർഹോളെ വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന നാഗാപുര ആനവളർത്തൽ ക്യാംപിൽ ഇന്നു രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി ഡോ.എച്ച്.സി.മഹാദേവപ്പ ഫ്ലാഗ് ഓഫ് നിർവഹിക്കും. എട്ട് ആനകളാണ് ആദ്യഘട്ടത്തിൽ വരുന്നത്. മൈസൂരുവിൽ വനംവകുപ്പിന്റെ അലോക ഗ്രൗണ്ടിലാണ് ആനകൾക്ക് താൽക്കാലിക താമസകേന്ദ്രം ഒരുക്കിയത്. വിവിധ ക്യാംപുകളിൽ നിന്നുള്ള 15 ആനകൾ എത്തിയശേഷം 17ന് കൊട്ടാരവളപ്പിലേക്ക് ആനകളെ മാറ്റും. ആഘോഷങ്ങളുടെ സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വെബ്സൈറ്റ് ഇന്ന് ഉദ്ഘാടനം ചെയ്യും. കന്നഡയിലും ഇംഗ്ലിഷിലും വിവിധ ദിവസങ്ങളിലെ…

Read More
Click Here to Follow Us