കർണാടകക്ക് പ്രത്യേക പതാക രൂപകൽപ്പനയ്ക്ക് സമിതിയെ നിയമിച്ച് സർക്കാർ;നീക്കം ദേശവിരുദ്ധമെന്ന് ബിജെപി.

ബെംഗളുരു :കർണാടകക്ക് മാത്രമായി പ്രത്യേക പതാക രൂപകൽപ്പന ചെയ്യാനും നിയമപരമായി അഗീകാരം നേടിയെടുക്കാനും ഉള്ള സംസ്ഥാന സർക്കാറിന്റെ നീക്കം വിവാദത്തിലേക്ക്. സംസ്ഥാനത്തിന് സ്വന്തം പതാക രൂപകൽപ്പന ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ ഒൻപത് അംഗ സമിതിയെ ആണ് സർക്കാർ നിയോഗിച്ചത്.

സംസ്ഥാനങ്ങൾക്ക് പ്രത്യേക പതാക ഉപയോഗിക്കുന്നതിനെ കുറിച്ച് ഭരണഘടനയിൽ പ്രത്യേക നിർദ്ദേശമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ നീക്കത്തെ ന്യായികരിച്ചു.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

എന്നാൽ പ്രത്യേക പദവിയുള്ള ജമ്മു കാശ്മീരിന് ഒഴികെ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും പ്രത്യേക പതാക ഇല്ലാത്തതിനാൽ നീക്കം ദേശവിരുദ്ധമാണ് എന്ന് പറഞ്ഞ് ബി ജെ പി രംഗത്തെത്തി.

ഇപ്പോൾ നിലവിലുള്ള അനൗദ്യോഗിക കർണാടക സംസ്ഥാന പതാകയുടെ കഥ താഴെ

https://bengaluruvartha.in/archives/3117

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.എസ്.ആർ ലേഔട്ടിലെ 184 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ ബി.ഡി.എ പിൻവലിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts