ഞായറാഴ്ച രാത്രി എറണാകുളത്തുനിന്നും ബെംഗളൂരുവിലേക്ക് പ്രതിവാര സ്പെഷൽ ട്രെയിൻ;ബുക്കിംഗ് ആരംഭിച്ചു

ബെംഗളൂരു : ഞായറാഴ്ചകളിൽ രാത്രി 8.15ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന രീതിയിൽ പുതിയ സ്പെഷൽ ട്രെയിൻ ഓടിത്തുടങ്ങി.06041/42 നമ്പറിൽ സർവീസ് നടത്തുന്ന ട്രെയിൻ ഒക്ടോബർ ആദ്യവാരം വരെ ഉണ്ടാകും.

ഞായറാഴ്ച രാത്രി 8.15ന് എറണാകുളം ജംക്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കൾ രാവിലെ എട്ടിന് ബാനസവാഡിയിൽ യാത്ര അവസാനിപ്പിക്കും.

ആലുവ (8.38), തൃശൂർ (9.37), ഒറ്റപ്പാലം (10.51), പാലക്കാട് ( 11:22),കോയമ്പത്തൂർ (12:45) തിരുപ്പൂർ (1.33), ഈറോഡ് (2.15) സേലം (3.20), തിരുപ്പത്തൂർ (4.45), ബംഗാർപേട്ട് 6.13, കെ.ആർ.പുരം (7.13), ബയപ്പനഹള്ളി ( 7.20) എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

സിറ്റി റെയിൽവേ സ്റ്റേഷനിലേക്കോ യശ്വന്ത് പൂരിലേക്കോ ഈ ടെയിൻ വരില്ല എങ്കിലും ബയപ്പനഹള്ളിയിൽ ഇറങ്ങി മെട്രോ റെയിലിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരാനുള്ള സൗകര്യമുണ്ട്.

ട്രെയിനിൽ ഒരു സെക്കന്റ് ക്ലാസ് എ സി, രണ്ട് 3 ടയർ എസി, 13 സ്ലീപ്പർ ക്ലാസുകൾ രണ്ട് ജെനറൽ കമ്പാർട്ട്മെൻറുകൾ എന്നിവയുണ്ട്.

എറണാകുളം ബാനസവാഡി സ്ലീപ്പർ ന് 435 രൂപയും, 3 എ സി ക്ക് 1200 രൂപയും, 2 എ സി ക്ക് 1730 രൂപയുമാണ് നിരക്ക്.ഇതേ ട്രെയിൻ തിങ്കളാഴ്ച വൈകുന്നേരം എറണാകുളത്തേക്ക് യാത്ര തിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താകാൻ സാധ്യത;
[masterslider id="10"]

Related posts